കേരളത്തിൽ ആറാടി തരൂർ! സതീശനും സുധാകരനുംകണ്ടം വഴിയോടി! അട്ടഹസിച്ച് തരൂർ! കെപിസിസി യോഗത്തില്‍ സതീശനും സുധാകരനും വിമര്‍ശനം; മുഖ്യമന്ത്രി പിണറായി വിജയനേയും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനേയും ഒരു പോലെ എതിര്‍ക്കണം; ലീഗിന് കൈയടി

സതീശനും സുധാകരനും കിട്ടേണ്ടത് കിട്ടി. കഴിഞ്ഞ ദിവസം വലിയ രീതിയിൽ വിമർശനം ഉയർന്നതോടെ ഇരുവരുടെയും അഹങ്കാരത്തിന് അല്പം കുറവ് വന്നു. കെ പി സി സിയില്‍ രാഷ്ട്രീയകാര്യ സമിതി യോഗത്തിലാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, കെ പി സി സി അധ്യക്ഷന്‍ കെ സുധാകരന്‍ എന്നിവര്‍ക്ക് രൂക്ഷ വിമര്‍ശനം നേരിടേണ്ടി വന്നത്.
അതേസമയം ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് നീക്കിയ നടപടിയെ പിന്തുണച്ചതാണ് വി ഡി സതീശന് എതിരായി വിമര്‍ശനത്തിന് കാരണമായാത്. ഇതിന് പിന്നലെ ആര്‍ എസ് എസ് അനുകൂല പരാമര്‍ശത്തിന്റെ പേരിലാണ് കെ സുധാകരന് യോഗത്തില്‍ വിമര്‍ശനം നേരിടേണ്ടി വന്നത്.
അതുപ്പോലെ വി ഡി സതീശന്‍, ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് നീക്കിയ നടപടിയെ പിന്തുണച്ചത് തെറ്റിദ്ധാരണയുണ്ടാക്കി എന്നും നിലപാടില്‍ വ്യക്തത വന്നില്ലെന്നും നേതാക്കളുടെ വിമർശനം ഉയർന്നു. മാത്രമല്ല മുഖ്യമന്ത്രി പിണറായി വിജയനേയും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനേയും ഒരു പോലെ എതിര്‍ക്കണമെന്നും കെ പി സി സി രാഷ്ട്രീയ കാര്യസമിതി യോഗം വിലയിരുത്തി.
https://www.facebook.com/Malayalivartha
























