പി എഫ് ഐ ഹിന്ദു കുരുതിയ്ക്ക് പദ്ധതിയിട്ടു. പിണറായി വിട്ടാലും എന്‍.ഐ.എ വിടില്ല.

പോപ്പുലര്‍ ഫ്രണ്ട് നിരോധിച്ച സമയത്ത് നടത്തിയ റെയ്ഡില്‍ കണ്ടെത്തിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ കേരളത്തില്‍ കൊലപ്പെടുത്തേണ്ട വരുടെ ലിസ്റ്റുകള്‍ പ്രത്യക സംഘം വഴി ശേഖരിച്ചിരുന്നുവെന്നതിന്റെ തെളിവുകള്‍ പുറത്തായി.
ഇതര സമുദായത്തില്‍പെട്ടവരുടെ ഹിറ്റ് ലിസ്റ്റ് ഒരുക്കാന്‍ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയ്ക്ക് രഹസ്യ വിഭാഗം ഉണ്ടായിരുന്നെന്ന് എന്‍ഐഎ പ്രത്യേക കോടതിയില്‍ പറഞ്ഞു. സംസ്ഥാന വ്യാപകമായി റിപ്പോര്‍ട്ടര്‍മാരുടെ ഒരു സംഘം പ്രവര്‍ത്തിച്ചിരുന്നുവെന്നും വിവരശേഖരണം നടത്തുന്നതും പട്ടിക തയ്യാറാക്കിയതും ഈ സീക്രട്ട് വിഭാഗമാണെന്നും എന്‍ഐഎ കോടതിയില്‍ അന്വേഷണ സംഘം വ്യക്തമാക്കി.
പിഎഫ്‌ഐ ഓഫീസ് കേന്ദ്രീകരിച്ചായിരുന്നു ഇവരുടെ പ്രവര്‍ത്തനം. ഹിറ്റ് ലിസ്റ്റില്‍ ഉള്‍പ്പെട്ടവരെക്കുറിച്ച് അന്വേഷണം തുടരുകയാണെന്നും റെയ്ഡില്‍ പിടിച്ചെടുത്ത ഡിജിറ്റന്‍ രേഖകളുടെ പരിശോധനയില്‍ പിഎഫ്‌ഐ നേതാക്കളുടെ ഐ.എസ് ബന്ധത്തിന് തെളിവുകളുണ്ടെന്നും എന്‍ഐഎ കോടതിയെ അറിയിച്ചു. രാജ്യവിരുദ്ധ പ്രവര്‍ത്തനത്തിന് ഫണ്ട് നല്‍കിയതിലും അന്വേഷണം തുടരുകയാണ്. പ്രതികളുടെ റിമാന്‍ഡ് 180 ദിവസമായി വര്‍ദ്ധിപ്പിക്കണമെന്ന ആവശ്യം കോടതി അംഗീകരിച്ചു.14 പ്രതികളുടെ റിമാന്‍ഡ് ആണ് കൊച്ചി എന്‍ഐഎ കോടതി നീട്ടിയത്.
ഇതിനിടയില്‍ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) അന്വേഷിക്കുന്ന ദേശവിരുദ്ധ സ്വഭാവമുള്ള കേസുകളുമായി ബന്ധപ്പെട്ടു ദക്ഷിണേന്ത്യയിലെ 3 ജയിലുകളില്‍ ഇന്നലെ പരിശോധന നടത്തി. തിരുച്ചിറപ്പള്ളി സെന്‍ട്രല്‍ ജയിലിലെ 9 തടവുപുള്ളികളെ അന്വേഷണസംഘം ചോദ്യംചെയ്തു. തമിഴ്‌നാട്ടിലെ തന്നെ സേലം ജയില്‍, ബെംഗളൂരു പരപ്പന ജയില്‍ എന്നിവിടങ്ങളിലും എന്‍ഐഎ സംഘം എത്തിയിരുന്നു. കോയമ്പത്തൂര്‍, മംഗളൂരു സ്‌ഫോടന കേസുകളുമായി ബന്ധപ്പെട്ട അന്വേഷണം നടത്തുന്ന ഉദ്യോഗസ്ഥരും ചോദ്യംചെയ്യാനുണ്ടായിരുന്നു.
മംഗളൂരു സ്‌ഫോടനക്കേസില്‍ എന്‍ഐഎയുടെ കസ്റ്റഡിയില്‍ ചികിത്സയില്‍ കഴിയുന്ന ഷാരിഖിന്റെ മൊഴികള്‍ എന്‍ഐഎ കഴിഞ്ഞ ദിവസം വിശദമായി രേഖപ്പെടുത്തിയിരുന്നു. ഷാരിഖ് മുനമ്പത്തു തങ്ങിയ ബോട്ടുകള്‍ കണ്ടെത്താനുള്ള ശ്രമം തുടരുന്നുണ്ട്. മുനമ്പത്ത് എത്തിയ അന്വേഷണ സംഘം 4 പേരുടെ മൊഴിയെടുത്തു.
എന്‍ഐഎ കൊച്ചി യൂണിറ്റ്, കേരള പൊലീസിന്റെ തീവ്രവാദ വിരുദ്ധ സ്‌ക്വാഡ്, കര്‍ണാടക പൊലീസ്, തമിഴ്‌നാട് ക്യൂ ബ്രാഞ്ച് സേന എന്നിവരും അന്വേഷണത്തോടു സഹകരിക്കുന്നുണ്ട്. തൃശൂര്‍ വിയ്യൂര്‍ അതിസുരക്ഷാ ജയിലില്‍ കഴിയുന്ന ചില തടവുപുള്ളികളുടെ മൊഴികളും അന്വേഷണ സംഘം രേഖപ്പെടുത്തിയേക്കും.
പോപുലര്‍ ഫ്രണ്ട് നേതാക്കളുടെ വീട്ടിലും ഓഫീസുകളിലും എന്‍ഐഎ നടത്തിയ റെയിഡിന് പിന്നാലെ സംസ്ഥാനത്ത് പിഎഫ്‌ഐ നടത്തിയ മിന്നല്‍ ഹര്‍ത്താലില്‍ പൊതുമുതല്‍ നശിപ്പിച്ച കേസില്‍ റവന്യൂ റിക്കവറി നടപടികള്‍ ഇഴഞ്ഞു നീങ്ങുന്നതില്‍ ഹൈകോടതിക്ക് അതൃപ്തി. ഇതൊരു സാധാരണ കേസല്ലെന്ന് ഡിവിഷന്‍ ബെഞ്ച് നിരീക്ഷിച്ചു. സ്വത്ത് കണ്ടുകെട്ടല്‍ ഉള്‍പ്പെടെ എല്ലാ നടപടികളും ജനുവരിക്കകം പൂര്‍ത്തിയാക്കണമെന്ന് കോടതി നിര്‍ദ്ദേശിച്ചു.
പൊതു മുതല്‍ നശിപ്പിച്ചത് നിസ്സാരമായി കണക്കാക്കാനാകില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. ആഭ്യന്തര സെക്രട്ടറി വെള്ളിയാഴ്ച കോടതിയില്‍ ഹാജരാകണമെന്നും ജസ്റ്റിസ് ജയശങ്കര്‍ നമ്പ്യാരുടെ ഡിവിഷന്‍ ബഞ്ച് ഉത്തരവിട്ടു അതേസമയം സ്വത്ത് കുകെട്ടുന്നതിന് 6 മാസം സമയം വേണമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയോട് ആവശ്യപ്പെട്ടു
രാജ്യത്തുടനീളമുള്ള റെയ്ഡുകള്‍ക്കും അറസ്റ്റുകള്‍ക്കും ശേഷമാണ് പോപ്പുലര്‍ ഫ്രണ്ടിനെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിരോധിച്ചത്. തീവ്രവാദ ഫണ്ടിംഗുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് സെപ്തംബര്‍ 28 ന് ആയിരുന്നു പിഎഫ്ഐയെ അഞ്ച് വര്‍ഷത്തേക്ക് നിരോധിച്ചത്. ഇതുകൂടാതെ റിഹാബ് ഇന്ത്യ ഫൗണ്ടേഷന്‍, കാമ്പസ് ഫ്രണ്ട് ഓഫ് ഇന്ത്യ ,ഓള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍ ,, നാഷണല്‍ കോണ്‍ഫെഡറേഷന്‍ ഓഫ് ഹ്യൂമന്‍ റൈറ്റ്സ് ഓര്‍ഗനൈസേഷന്‍ ,, നാഷണല്‍ വിമന്‍സ് ഫ്രണ്ട്, ജൂനിയര്‍ ഫ്രണ്ട്, എംപവര്‍ ഇന്ത്യ ഫൗണ്ടേഷന്‍, കേരള റിഹാബ് ഫൗണ്ടേഷന്‍ എന്നിവയും നിരോധിച്ചു.
https://www.facebook.com/Malayalivartha



























