ബിഷ്‌ത് എന്നാൽ വെറുമൊരു നൂൽ വസ്ത്രമല്ല; അറബ്ബ് സാംസ്ക്കാരികതയുടേയും മതത്തിൻ്റേയും, അധികാരത്തിൻ്റേയും ചെങ്കോലും കിരീടവും കൂടെയാണ്; അതാണ് ഖത്തർ അമീർ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ ഥാനി ലോകത്തെ സാക്ഷി നിർത്തി മെസിയ്ക്ക് അണിയിച്ചത്; നിർണായകമായ കുറിപ്പ് പങ്കു വച്ച് ജസ്‌ല മാടശേരി

ബിഷ്‌ത് എന്നാൽ വെറുമൊരു നൂൽ വസ്ത്രമല്ല. അറബ്ബ് സാംസ്ക്കാരികതയുടേയും മതത്തിൻ്റേയും, അധികാരത്തിൻ്റേയും ചെങ്കോലും കിരീടവും കൂടെയാണ്.അതാണ് ഖത്തർ അമീർ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ ഥാനി ലോകത്തെ സാക്ഷി നിർത്തി മെസിയ്ക്ക് അണിയിച്ചത്. നിർണായകമായ കുറിപ്പ് പങ്കു വച്ച് ജസ്‌ല മാടശേരി. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം ഇങ്ങനെ;
ബിഷ്‌ത് എന്നാൽ വെറുമൊരു നൂൽ വസ്ത്രമല്ല. അറബ്ബ് സാംസ്ക്കാരികതയുടേയും മതത്തിൻ്റേയും, അധികാരത്തിൻ്റേയും ചെങ്കോലും കിരീടവും കൂടെയാണ്.അതാണ് ഖത്തർ അമീർ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ ഥാനി ലോകത്തെ സാക്ഷി നിർത്തി മെസിയ്ക്ക് അണിയിച്ചത്. അതായത് അൽപ്പം കൂടെ വ്യക്തമായി പറഞ്ഞാൽ ഒരു ഇസ്ലാമിക രാജ്യത്തിൻ്റെ അധികാര മേലങ്കി ഒരു അമുസ്ലിമിന് ഇസ്ലാമിക രാജ്യത്തിൻ്റെ അധികാരി തന്നെ അണിയിച്ചു എന്ന് സാരം.. ഇസ്ലാമിക പ്രമാണങ്ങൾ അനുസരിച്ച് അമീർ ചെയ്തത് കൊടിയ പാപം.
ലോകകപ്പ് തുടങ്ങുമ്പോഴെ പറഞ്ഞിരുന്നു.. ഈ ലോകകപ്പ് കഴിയുന്നതോടെ അറേബ്യൻ മതകുമിളകൾ പൊട്ടി വെള്ളം കയറുമെന്ന്. ഏറെക്കുറെ അതിന് തുടക്കം കുറിച്ചു കഴിഞ്ഞു. സംസ്ക്കാരങ്ങൾ കൂടി കലരും മത ശാഡ്ഡ്യങ്ങൾ ഇല്ലാതാകും. കെട്ടുകൾ പൊട്ടിച്ച് അറബ്ബ് വസന്തങ്ങൾ വിരിയും. ലോകകപ്പ് ഇനി എന്തെല്ലാം മാറ്റം കൊണ്ടുവരും. !?
മതവും ദീനും സംരക്ഷിക്കാൻ ഭാവിയിൽ കേരളത്തിൽ നിന്ന് മൊല്ലാക്കമരേയും സമസ്തക്കാരേയും മൗലവി മാരേയും അറേബ്യയിലേക്ക് കയറ്റുമതി ചെയ്യേണ്ടി വരും നൈസ് മൂവ് . ബിഷ്ത്ത് എന്ന് ആദ്യം കേൾക്കുന്ന ദീനികൾക്ക് റഫർ ചെയ്യാനുള്ള ലിങ്ക്.
https://www.facebook.com/Malayalivartha



























