'ഗ്രാമത്തിലും നഗരങ്ങളിലും രാവുകൾ പകലുകളായി. ഒറ്റപ്പെട്ട അക്രമ സംഭവങ്ങൾ ഒഴിച്ചാൽ അക്രമവും സദാചാര പോലീസിങ്ങും മയക്കുമരുന്ന് ആരോപണങ്ങളും ഒന്നും ഉണ്ടായില്ല. ഇങ്ങനെയൊക്കെയാണ് നമ്മൾ ഇരുപത്തി ഒന്നാം നൂറ്റാണ്ടിൽ ജീവിക്കേണ്ടത്. 2023 മുതൽ ഫെസ്റ്റിവലും ഫുട്‍ബോളും വരാൻ നോക്കിയിരിക്കാതെ നമുക്ക് ഇതൊരു ശീലമാക്കാൻ പറ്റണം...' മുരളി തുമ്മാരുകുടി കുറിക്കുന്നു

നമ്മൾ സാധാരണ നമ്മളെ വിഭജിക്കാൻ ഉപയോഗിക്കുന്ന ഒരു മാനദണ്ഡവും ഒന്നും വിഷയമാക്കാതെ ‘മാനുഷരെല്ലാരും ഒന്നുപോലെ’ ഈ സീസൺ ആഘോഷിച്ചു എന്ന് പറയുകയാണ് മുരളി തുമ്മാരുകുടി.
ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ;
നമുക്ക് ഇതൊരു ശീലമാക്കിയാലോ?
ഡിസംബറിൽ സന്തോഷം ഉണ്ടാക്കുന്ന രണ്ട് കാര്യങ്ങൾ കേരളത്തിൽ നടന്നു. ഒന്ന് - തിരുവനന്തപുരത്തെ ഫിലിം ഫെസ്റ്റിവൽ. അവിടെ പ്രദർശിപ്പിച്ച സിനിമകൾക്കും ഉണ്ടായ സംഭവങ്ങൾക്കും അപ്പുറം എന്നെ ആകർഷിച്ചത് ഒരാഴ്ചത്തേക്ക് തിരുവനന്തപുരത്ത് രാത്രിയും പകലും വ്യത്യാസമില്ലാതെ, ആണും പെണ്ണും വ്യത്യാസമില്ലാതെ, ചെറുപ്പക്കാരും പ്രായമുള്ളവരും വ്യത്യാസമില്ലാതെ സൗഹൃദങ്ങളുടെ ആഘോഷം ആയിരുന്നു എന്നതാണ്. തിരുവനന്തപുരത്തായതു കൊണ്ടും സർക്കാർ പരിപാടി ആയതു കൊണ്ടും ആകണം ഒരു സദാചാര കമന്റും കണ്ടില്ല. ഒരു മയക്കുമരുന്ന് ആരോപണവും ഉണ്ടായില്ല.
രണ്ടാമത്തേത് ലോക കപ്പ് തന്നെ. നമ്മൾ സാധാരണ നമ്മളെ വിഭജിക്കാൻ ഉപയോഗിക്കുന്ന ഒരു മാനദണ്ഡവും (ജാതി, മതം, തെക്ക്, വടക്ക്, രാഷ്ട്രീയം, ലിംഗം, പ്രായം, സന്പത്ത്, വിദ്യാഭ്യാസം) ഒന്നും വിഷയമാക്കാതെ ‘മാനുഷരെല്ലാരും ഒന്നുപോലെ’ ഈ സീസൺ ആഘോഷിച്ചു. ഗ്രാമത്തിലും നഗരങ്ങളിലും രാവുകൾ പകലുകളായി. ഒറ്റപ്പെട്ട അക്രമ സംഭവങ്ങൾ ഒഴിച്ചാൽ അക്രമവും സദാചാര പോലീസിങ്ങും മയക്കുമരുന്ന് ആരോപണങ്ങളും ഒന്നും ഉണ്ടായില്ല.
ഇങ്ങനെയൊക്കെയാണ് നമ്മൾ ഇരുപത്തി ഒന്നാം നൂറ്റാണ്ടിൽ ജീവിക്കേണ്ടത്. 2023 മുതൽ ഫെസ്റ്റിവലും ഫുട്‍ബോളും വരാൻ നോക്കിയിരിക്കാതെ നമുക്ക് ഇതൊരു ശീലമാക്കാൻ പറ്റണം. പറ്റും എന്നാണ് ഡിസംബർ കാണിക്കുന്നത്
#സ്വപ്നംകാണുന്നകിനാശ്ശേരി
മുരളി തുമ്മാരുകുടി
https://www.facebook.com/Malayalivartha



























