ഇനി ആഘോഷത്തിന്റെ നാളുകള്‍..... തലസ്ഥാന നഗരത്തിന്റെ ക്രിസ്മസ് പുതുവത്സരാഘോഷങ്ങള്‍ക്ക് മാറ്റു കൂട്ടാന്‍ പുഷ്‌പോത്സവം ഇന്നാരംഭിക്കും... ഉദ്ഘാടനം ഇന്ന് വൈകുന്നേരം ആറിന് നിശാഗന്ധിയില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി നിര്‍വഹിക്കും... ടൂറിസംമന്ത്രി പി.എ മുഹമ്മദ് റിയാസ് അധ്യക്ഷനാകും, മന്ത്രിമാരും ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കും, പുഷ്‌പോത്സവ പ്രദര്‍ശനത്തിലേക്ക് നാളെ വൈകുന്നേരം മൂന്നു മുതല്‍ പൊതു ജനങ്ങള്‍ക്ക് പ്രവേശനം

ഇനി ആഘോഷത്തിന്റെ നാളുകള്‍..... തലസ്ഥാന നഗരത്തിന്റെ ക്രിസ്മസ് പുതുവത്സരാഘോഷങ്ങള്‍ക്ക് മാറ്റു കൂട്ടാന്‍ പുഷ്‌പോത്സവം ഇന്നാരംഭിക്കും... ഉദ്ഘാടനം ഇന്ന് വൈകുന്നേരം ആറിന് നിശാഗന്ധിയില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി നിര്‍വഹിക്കും... ടൂറിസംമന്ത്രി പി.എ മുഹമ്മദ് റിയാസ് അധ്യക്ഷനാകും.
മന്ത്രിമാരായ വി.ശിവന്‍കുട്ടി, ജി.ആര്‍. അനില്‍, അഡ്വ ആന്റണി രാജു, റോഷി അഗസ്റ്റിന്‍, തിരുവനന്തപുരം നഗസഭ മേയര്‍ ആര്യ രാജേന്ദ്രന്‍, എംപിമാരായ ശശി തരൂര്‍, എ.എ. റഹിം, വി.കെ. പ്രശാന്ത് എംഎല്‍എ, റിഗാറ്റ നാട്യ സംഗീത കേന്ദ്ര ഡയറക്ടര്‍ കലാമണ്ഡലം ഗിരിജ തുടങ്ങിയവര്‍ ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുക്കും. പുഷ്‌പോത്സവ പ്രദര്‍ശനത്തിലേക്ക് നാളെ വൈകുന്നേരം മൂന്നു മുതല്‍ പൊതു ജനങ്ങള്‍ക്ക് പ്രവേശനം.
സംസ്ഥാന ടൂറിസം വകുപ്പും തിരുവനന്തപുരം ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലും കേരള റോസ് സൊസൈറ്റിയും സംയുക്തമായി തിരുവനന്തപുരം നഗരസഭയുടെ സഹകരണത്തോടെയാണ് നഗരവസന്തം സംഘടിപ്പിക്കുന്നത്.
കനകക്കുന്നിലും നിശാഗന്ധിയിലും സുര്യകാന്തിയിലുമായി ഒരുക്കിയിട്ടുള്ള പുഷ്പോത്സവ പ്രദര്‍ശനത്തിലേക്ക് നാളെ വൈകിട്ട് മൂന്നു മണി മുതല്‍ പൊതുജനങ്ങള്‍ക്ക് പ്രവേശനമുള്ളത്. മുതിര്‍ന്നവര്‍ക്ക് 100 രൂപയും 12 വയസുവരെയുള്ള കുട്ടികള്‍ക്ക് 50 രൂപയുമാണ് ടിക്കറ്റ് നിരക്ക്. തിരക്ക് ഒഴിവാക്കുന്നതിനായി നഗരത്തിലെ അഞ്ചു കേന്ദ്രങ്ങളില്‍ ടിക്കറ്റ് കൗണ്ടറുകള്‍ സജ്ജമാക്കി.
കനകക്കുന്നിനു മുന്‍വശം, മ്യൂസിയത്തിനെതിര്‍വശത്തുള്ള ടൂറിസം ഓഫിസ്, ജവഹര്‍ ബാലഭവനു മുന്‍വശത്തുള്ള പുഷ്പോത്സവത്തിന്റെ സംഘാടക സമിതി ഓഫിസ്, വെള്ളയമ്പലത്തെ ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ ഓഫിസ്, വഴുതക്കാട് ടാഗോര്‍ തിയെറ്റര്‍ എന്നിവിടങ്ങളിലാണ് ടിക്കറ്റ് കൗണ്ടറുകള്‍ സജ്ജമാക്കിയിട്ടുള്ളത്.
https://www.facebook.com/Malayalivartha



























