ഈ അച്ചന്മാരെ കൊണ്ട് തോറ്റു... വിഴിഞ്ഞം മോഡലില്‍ ബഫര്‍ സോണ്‍ വിഷയത്തില്‍ അച്ചന്‍മാര്‍ രംഗം കൊഴുപ്പിക്കുന്നു; ബഫര്‍ സോണില്‍ പ്രതിഷേധം തണുപ്പിക്കാന്‍ സര്‍ക്കാര്‍; മന്ത്രിമാരെ ഇറക്കി കര്‍ദിനാളിനെ കണ്ട് സര്‍ക്കാര്‍; വിദഗ്ധ സമിതി കാലാവധി 2 മാസം കൂടി നീട്ടും

ഈ അച്ചന്‍മാര്‍ കാരണം സര്‍ക്കാരിന്റെ മനസമാധാനം പോകുകയാണ്. അച്ചന്‍മാരും കൊച്ചിച്ചന്‍മാരും ഇടവകക്കാരും വിഴിഞ്ഞത്തെ ഇടവഴിയാക്കിയിരുന്നു. അവസാനം അച്ചന്‍മാരും ബിഷപ്പും കുടുങ്ങുമെന്നായപ്പോള്‍ കൈ നൊന്തു. കോടിക്കണക്കിന് നഷ്ടപരിഹാരം കൂടിയായപ്പോള്‍ തകര്‍ന്നുപോയി. അവസാനം മതമൈത്രിയായി വെളിയില്‍ നിന്നുള്ള അച്ചന്‍മാരും സ്വാമിമാരും എത്തിയതോടെ വിഴിഞ്ഞം അച്ചന്‍മാര്‍ പൂട്ടിക്കെട്ടി.
വിഴിഞ്ഞം ശാന്തമായപ്പോള്‍ മലയോര ജില്ലകളിലെ അച്ചന്‍മാര്‍ ദേ വരുന്നു ബഫര്‍ സോണ്‍. വിഴിഞ്ഞം പോലെയല്ല. വന്‍ വോട്ട് ബാങ്കാണ്. ഇനിയുള്ള ഞായറാഴ്ചകളില്‍ പള്ളികളില്‍ ഇടയലേഖനമായിരിക്കും. ഉടന്‍ വിഴിഞ്ഞം മോഡല്‍ ഒത്തുതീര്‍പ്പുമായി സര്‍ക്കാരുമെത്തി, ബഫര്‍സോണ്‍ പ്രതിഷേധം തണുപ്പിക്കാന്‍ അനുനയ നീക്കവുമായി സര്‍ക്കാര്‍. മന്ത്രിമാരായ ആന്റണി രാജുവും റോഷി അഗസ്റ്റിനും ഇന്നലെ ബസേലിയോസ് മാര്‍ ക്ലിമിസ് ബാവയെ സന്ദര്‍ശിച്ചു.
പട്ടത്തെ ബിഷപ്പ് ഹൗസില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച. എന്നാല്‍ ക്രിസ്തുമസ് ആശംസയറിയിക്കാനാണ് ബിഷപ്പിനടുത്ത് എത്തിയതെന്നും ബഫര്‍ സോണ്‍ വിഷയത്തിലെ സര്‍ക്കാര്‍ നിലപാടില്‍ കര്‍ദ്ദിനാളിന് ആശയക്കുഴപ്പമില്ലെന്ന് മന്ത്രിമാര്‍ വ്യക്തമാക്കി. വിഴിഞ്ഞം മോഡലില്‍ കര്‍ദിനാളിനെ ഇറക്കി ബഫര്‍സോണ്‍ വിഷയത്തിലും സഭയെ അനുനയിപ്പിക്കാനാണ് സര്‍ക്കാര്‍ ശ്രമമെന്നാണ് സൂചന.
ബഫര്‍ സോണ്‍ വിഷയത്തില്‍ പ്രതിപക്ഷവും കെസിബിസിയും പ്രത്യക്ഷ സമരത്തിലേക്ക് കടന്ന സാഹചര്യത്തിലാണ് പ്രതിഷേധം തണുപ്പിക്കാന്‍ സര്‍ക്കാര്‍ തിരക്കിട്ട ശ്രമങ്ങള്‍ നടത്തുന്നത്. കര്‍ദിനാള്‍ ക്ലിമിസിനെ ഇറക്കി സഭകളെ അനുനയിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് കൂടിക്കാഴ്ച എന്നാണ് സൂചന. നേരത്തെ വിഴിഞ്ഞം സമരം ഒത്തുതീര്‍പ്പാക്കുന്നതിന് മുമ്പും ആന്റണി രാജു കര്‍ദിനാള്‍ ബസേലിയോസ് മാര്‍ ക്ലിമിസ് ബാവയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
സമരം ഒത്തുതീര്‍പ്പാക്കുന്നതില്‍ കാത്തോലിക ബാവ നിര്‍ണായക ഇടപെടല്‍ നടത്തിയെന്നാണ് വിലയിരുത്തപ്പെടുന്നത്. ബഫര്‍സോണില്‍ ആശങ്ക വേണ്ടെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയിട്ടുണ്ട്. ഫീല്‍ഡ് സര്‍വെ നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുകയാണ്. സര്‍ക്കാര്‍ നിലപാട് ബോധ്യപ്പെട്ടാല്‍ പിന്‍മാറാകുന്ന പ്രതിഷേധമേ ഉള്ളുവെന്നും മന്ത്രിമാര്‍ വ്യക്തമാക്കി.
അതേസമയം ബഫര്‍ സോണില്‍ പ്രതിഷേധം തണുപ്പിക്കാനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍. ബഫര്‍ സോണ്‍ വിദഗ്ധ സമിതി കാലാവധി രണ്ട് മാസം കൂടി നീട്ടാന്‍ തീരുമാനിച്ചു. ഫീല്‍ഡ് സര്‍വേ ഉടന്‍ തുടങ്ങാനും മുഖ്യമന്ത്രി വിളിച്ച ഉന്നതതല യോഗത്തില്‍ തീരുമാനമായി. ഫീല്‍ഡ് സര്‍വേ എന്ന് മുതലെന്ന് വിദഗ്ധ സമിതി തീരുമാനിക്കും.
ഉപഗ്രഹ സര്‍വേ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സുപ്രീംകോടതിയില്‍ സാവാകാശം തേടും. ഉപഗ്രഹ സര്‍വേ റിപ്പോര്‍ട്ടിന്മേല്‍ പരാതി നല്‍കാനുള്ള സമയ പരിധി അടുത്ത മാസം അഞ്ച് വരെ നീട്ടും. പരാതി നല്‍കാനുള്ള സമയ പരിധി ഈ മാസം 23 ന് തീരുകയായിരുന്നു. അതേസമയം, ഫീല്‍ഡ് സര്‍വേ അതിവേഗം തുടങ്ങും. ഫീല്‍ഡ് സര്‍വേ എപ്പോള്‍ തുടങ്ങണം എന്നതില്‍ ഉടന്‍ ചേരുന്ന വിദഗ്ധ സമിതി യോഗം തീരുമാനിക്കും. ഹെല്‍പ് ഡെസ്‌ക്ക് വിപുലമാക്കും. റവന്യൂ ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തും.
ബഫര്‍ സോണിനെതിരെ തലസ്ഥാനത്തെ മലയോരമേഖലയിലും പ്രതിഷേധം. അമ്പൂരിയില്‍ ആക്ഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. സെന്റ് ജോര്‍ജ് പള്ളിയില്‍ നിന്ന് അമ്പൂരി ജങ്ഷന്‍ വരെയാണ് പ്രതിഷേധം സംഘടിപ്പിച്ചത്. ഫാ.ജേക്കബ് ചീരംവേലില്‍ നേതൃത്വം നല്‍കി. ഉപഗ്രഹ സര്‍വ്വേ റിപോര്‍ട്ട് തള്ളണം.ജനങ്ങളെ കുടിയൊഴിപ്പിക്കാന്‍ അനുവദിക്കില്ല. മാനുവല്‍ സര്‍വ്വേ നടത്തണം. ആശങ്കകള്‍ പരിഹരിക്കും വരെ സമരം തുടരുമെന്നും അദ്ദേഹം പറഞ്ഞു.
സര്‍ക്കാരിന്റെ അനാസ്ഥയും കെടുകാര്യസ്ഥതയുമാണ് ബഫര്‍ സോണ്‍ വിഷയത്തെ ഇത്രയും അപകടാവസ്ഥയില്‍ എത്തിച്ചതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ കുറ്റപ്പെടുത്തി. ജനവാസ കേന്ദ്രങ്ങളെ ഒഴിവാക്കുകയാണ് ലക്ഷ്യമെന്ന് പറഞ്ഞ മുഖ്യമന്ത്രി അഞ്ച് ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കണമെന്ന് അദ്ദേഹം തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
"
https://www.facebook.com/Malayalivartha



























