ഭര്‍ത്താവിനു പിന്നാലെ ഭാര്യയും..... ദമ്പതികള്‍ സഞ്ചരിച്ച ബൈക്കില്‍ കാറിടിച്ചുണ്ടായ അപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന ഭാര്യയും മരിച്ചു... സങ്കടം അടക്കാനാവാതെ ഉറ്റവരും ബന്ധുക്കളും

ഭര്‍ത്താവിനു പിന്നാലെ ഭാര്യയും.....ദേശീയപാതയില്‍ ഹരിപ്പാട് താമല്ലാക്കലില്‍ ദമ്പതികള്‍ സഞ്ചരിച്ച ബൈക്കില്‍ കാറിടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഭാര്യയും മരിച്ചു.
പുള്ളിക്കണക്കു കന്നിമേല്‍ മിനി (42, രജനി) യാണ് മരിച്ചത്. അപകടത്തില്‍ ഭര്‍ത്താവ് ചന്ദ്രബാബു (വാവാച്ചി) നേരത്തെ മരിച്ചിരുന്നു. ഈ മാസം 11-നാണ് അപകടം ഉണ്ടായത്. വൈക്കത്ത് നിന്നും കൊല്ലത്തേക്ക് പോയ കാര്‍ മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടയില്‍ ഹരിപ്പാട് ഭാഗത്തുനിന്നും കരുവാറ്റയിലേക്ക് പോവുകയായിരുന്ന ചന്ദ്രബാബുവും ഭാര്യ രജനിയും സഞ്ചരിച്ചിരുന്ന ബൈക്കില്‍ ഇടിക്കുകയായിരുന്നു. മക്കള്‍. അരുണ്‍ബാബു, അഖില്‍ബാബു.
അതേസമയം 25-ന് ഇവര്‍ പുതുതായി പണികഴിപ്പിച്ച വീടിന്റെ വാസ്തുബലിയാണ്. ഇതിന് ബന്ധുക്കളെയും സുഹൃത്തുക്കളെയും ക്ഷണിക്കുന്നതിനായി പോകുന്ന വഴിയാണ് അപകടം ജീവനെടുത്തത്.
https://www.facebook.com/Malayalivartha



























