മകൻറെ പിറന്നാളാഘോഷത്തെ ചൊല്ലി തർക്കം; തീർന്നത് ഉല്ലാസിന്റെ ഭാര്യയുടെ ആത്മഹത്യയിൽ;ഭാര്യാ പിതാവിന്റെ മൊഴി ഉല്ലസിനു അനുകൂലം

സിനിമ കോമഡി താരം ഉല്ലാസ് പന്തളം പുതിയ വീട്ടിൽ താമസമാക്കിയതിന് പിന്നാലെ 38 കാരിയായ ഭാര്യ നിഷയെ (ആശ) വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയില്ലെന്ന ഭാര്യാപിതാവ് ശിവാനന്ദന്റെ മൊഴി ഉല്ലാസിന് തുണയാവുകയാണ്. കുടുംബപ്രശ്‌നങ്ങളില്ലെന്നും മാനസിക അസ്വസ്ഥതയാകാം ആത്മഹത്യ ചെയ്യാൻ കാരണമെന്നും അദ്ദേഹം പറഞ്ഞു. മരണത്തിൽ സംശയമൊന്നുമില്ലെന്ന് ശിവാനന്ദൻ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. തിങ്കളാഴ്ച, മകന്റെ പിറന്നാളിനോടനുബന്ധിച്ച് ഉല്ലാസ് ഫേസ്‌ബുക്കിൽ പോസ്റ്റിട്ടിരുന്നു. ഇതിനു പിന്നാലെയുണ്ടായ ആശയുടെ മരണം കുടുംബത്തിന് വലിയ ഷോക്കായി.
ഉല്ലാസിന് എതിരെ തങ്ങൾക്ക് ഒരു പരാതിയുമില്ല എന്നും മാനസിക പിരിമുറുക്കം ആയിരിക്കാം മകളുടെ മരണത്തിന്റെ കാരണമെന്നും ആയിരുന്നു അദ്ദേഹം പറഞ്ഞത് . താനോ തന്റെ കുടുംബത്തിലുള്ളവരെ ഉല്ലാസിനെ ഒരു വിധത്തിലും ശല്യപ്പെടുത്തുകയോ ബുദ്ധിമുട്ടിക്കുകയോ ചെയ്തിട്ടില്ല. തന്നെ ഉല്ലാസ് ചാച്ചാ എന്നാണ് വിളിച്ചിരുന്നത്. അത്രത്തോളം സ്നേഹമാണ് തന്നോട് ഉല്ലാസിനെ ഉണ്ടായിരുന്നത് എന്നും പറയുന്നുണ്ട്.എങ്കിലും എന്തുകൊണ്ടാണ് ഭാര്യ മരിച്ച കാര്യം അറിയാതിരുന്നത് ചോദ്യമാണ് ഇപ്പോൾ ഉയരുന്നത്. വിദേശയാത്രയിൽ ആയിരുന്ന ഉല്ലാസ് തിരികെ എത്തിയിട്ട് മതി മകന്റെ പിറന്നാള്‍ ആഘോഷം എന്ന് തീരുമാനിച്ചിരുന്നത്.
മകനു വേണ്ടി എന്റെ മകൻ ജിത്തുക്കുട്ടന് പിറന്നാൾ ആശംസകൾ എന്ന് ഒരു ഫേസ്ബുക്ക് കുറിപ്പും അദ്ദേഹം പങ്കുവെച്ചിരുന്നു. ഇത് കേൾക്കാതെ ഭാര്യ മകന്റെ പിറന്നാൾ ആഘോഷിക്കുകയും ചെയ്തു. ഇതിനെ തുടർന്ന് ഇരുവരും തമ്മിൽ സംസാരം ഉണ്ടായി എന്നും ആ സംസാരത്തിനിടയിൽ ഉല്ലാസിന്റെ അമ്മയും ഉല്ലാസിനെ അനുകൂലിച്ച് സംസാരിച്ചിരുന്നു എന്നാണ് റിപ്പോർട്ട്.
മറ്റു ബന്ധുക്കാരുടെ മുൻപിൽ വച്ച് തന്നെ ഉല്ലാസ് വഴക്ക് പറഞ്ഞത് മാനസികമായി ഭാര്യയായ ആശയെ വേദനിപ്പിച്ചു എന്നും അതിൽ മനംനൊന്ത് ആശ മുകളിലേക്ക് കയറി പോവുകയായിരുന്നു ആയിരുന്നു. എന്നാൽ ആശ ഉറങ്ങാൻ വേണ്ടി പോയതാകും എന്നാണ് ഉല്ലാസ് കരുതിയത്. കുറെ സമയങ്ങൾക്ക് ശേഷം ഭാര്യയെ വിളിക്കുവാൻ മുകളിൽ എത്തിയപ്പോഴാണ് അവിടെ ഇല്ല എന്ന് അറിയുന്നത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഭാര്യയെ കണ്ടെത്തിയില്ല. അതിനുശേഷം ടെറസിൽ വിരിച്ച തുണികൾക്കൊപ്പം തന്നെ ഭാര്യയുടെ മൃതദേഹംകണ്ടെത്തുകയായിരുന്നു എന്ന് അറിയുന്നു. വീട്ടിലുണ്ടായ ഒരു വഴക്കിന്റെ പേരിലാണ് ഈ മരണം സംഭവിച്ചിരിക്കുന്നത് എന്നാണ് ഇപ്പോൾ മനസ്സിലാക്കാൻ സാധിച്ചിരിക്കുന്നത്.
https://www.facebook.com/Malayalivartha



























