കണ്ണീര്‍ക്കാഴ്ചയായി.... തോട്ടില്‍ കുളിക്കാനിറങ്ങിയ രണ്ടു നഴ്‌സിംഗ് വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു....

കണ്ണീര്‍ക്കാഴ്ചയായി.... തോട്ടില്‍ കുളിക്കാനിറങ്ങിയ രണ്ടു നഴ്‌സിംഗ് വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു.... കൊല്ലം കരുനാഗപ്പള്ളി സലിം മന്‍സിലില്‍ സലീമിന്റെ മകന്‍ അജ്മല്‍ (20)), വര്‍ക്കല മേല്‍വട്ടൂര്‍ വിളയില്‍ ബാബുവിന്റെ മകന്‍ വജന്‍ (21 എന്നിവരാണ് മരിച്ചത്. കൊല്ലം ട്രാവന്‍കൂര്‍ കോളജിലെ നഴ്‌സിങ് വിദ്യാര്‍ഥികളാണ് ഇരുവരും.
ഇന്നലെ വൈകുന്നേരം 5.30 ഓടെ അയര്‍ക്കുന്നം കൊങ്ങാണ്ടൂര്‍ പന്നഗംതോട് മുടപ്പാലത്താണ് സംഭവം നടന്നത്. ഇവരുടെ സഹപാഠിയായ പാദുവ സ്വദേശിയുടെ കാലൊടിഞ്ഞ് പരിക്കേറ്റ് വിശ്രമത്തിലാണ്.
സുഹൃത്തിനെ സന്ദര്‍ശിക്കാനായി എത്തിയതായിരുന്നു മരിച്ചവര്‍ ഉള്‍പ്പെടുന്ന നാലംഗ സംഘം. സഹപാഠിയെ കണ്ട് മടങ്ങവെ പന്നഗംതോട്ടില്‍ കുളിക്കാനിറങ്ങിയ രണ്ടുപേരും മുങ്ങിത്താഴുകയായിരുന്നു.
കൂടെയുണ്ടായിരുന്നവര്‍ പൊലീസില്‍ വിവരമറിയിച്ചു. അയര്‍ക്കുന്നം പൊലീസെത്തിയ ശേഷമാണ് സമീപവാസികളും വിവരം അറിഞ്ഞത്. തുടര്‍ന്ന് പാലായില്‍ നിന്ന് അഗ്‌നിരക്ഷാസേനയെത്തി അവശനിലയിലായിരുന്ന ഇരുവരെയും കിടങ്ങൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഒരാളുടെ മൃതദേഹം പാലായിലെ സ്വകാര്യ ആശുപത്രിയിലും മറ്റൊരാളുടെ മൃതദേഹം കിടങ്ങൂരിലെ ആശുപത്രിയിലുമാണ്.
"
https://www.facebook.com/Malayalivartha



























