Widgets Magazine
13
Apr / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ബാബ വാംഗയുടെ പ്രവചനങ്ങൾ വീണ്ടും തരംഗമാകുന്നു... 2026നെ സംബന്ധിച്ച് ബാബ വാംഗയുടേതായി പ്രചരിക്കുന്ന പ്രവചനങ്ങൾ മനുഷ്യരാശിയെ ഒന്നടങ്കം ഭയപ്പെടുത്തുന്നു..


വേനൽമഴയുടെ പ്രത്യേകതയായി ഇടിമിന്നലോടുകൂടിയ ചെറുദൈർഘ്യമുള്ള മഴ.. മണിക്കൂറിൽ 40 കിലോമീറ്രർ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത..ചൂട് കൂടുതലായി അനുഭവപ്പെടുന്നതും സാധാരണമാണ്..


കതിഹാർ ജില്ലയിൽ വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ ദാരുണ അപകടത്തിൽ 13 പേർ കൊല്ലപ്പെട്ടു..സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അഗാധമായ അനുശോചനവും ദുഃഖവും രേഖപ്പെടുത്തി..


സംഗീതത്തിലെ വിസ്മയമായി മാറിയ ഏലിയാസ് എൽദോസിനെ(26) മുറിയിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി..സുഹൃത്തുക്കളെയും സഹപ്രവർത്തകരെയും വലിയ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്...


നിതിൻ രാജിന്റെ മൃതദേഹം കണ്ട് മാതാപിതാക്കൾ തളർന്നു വീണു.. സഹപാഠികള്‍ക്ക് അയച്ച ഓഡിയോ സന്ദേശം പുറത്ത്..'നിന്റെ കയ്യും കാലും വെട്ടുമെന്ന് അധ്യാപകന്‍ പറഞ്ഞു; അമ്മയേയും കളിയാക്കി..

ഇടുക്കി മെഡിക്കല്‍ കോളേജില്‍ 104 വയസുകാരിയ്ക്ക് തിമിര ശസ്ത്രക്രിയ വിജയം

21 DECEMBER 2022 07:19 AM IST
മലയാളി വാര്‍ത്ത

ഇടുക്കി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ 104 വയസുള്ള ഇടുക്കി കഞ്ഞിക്കുഴി ചേലച്ചുവട് സ്വദേശിനി ദേവകിയമ്മയ്ക്ക് നടത്തിയ തിമിര ശസ്ത്രക്രിയ വിജയം. ഈ പ്രായത്തില്‍ അപൂര്‍വമായാണ് തിമിര ശസ്ത്രക്രിയ വിജയിക്കുന്നത്. ഇടത് കണ്ണില്‍ തിങ്കളാഴ്ച ശസ്ത്രക്രിയ നടത്തി ലെന്‍സ് ഇട്ടു. ആരോഗ്യനില തൃപ്തികരമായതിനെ തുടര്‍ന്ന് ദേവകിയമ്മയെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്തു. സൗജന്യമായാണ് ശസ്ത്രക്രിയ നടത്തിയത്. വിജയകരമായ തിമിര ശസ്ത്രക്രിയ നടത്തിയ ടീമിനെ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അഭിനന്ദിച്ചു.

രണ്ട് കണ്ണിനും കാഴ്ച കുറവുമായാണ് ദേവകിയമ്മ അടുത്തിടെ ഇടുക്കി മെഡിക്കല്‍ കോളേജിലെത്തിയത്. പരിശോധനയില്‍ ഇടത് കണ്ണിന് തീവ്രമായി തിമിരം ബാധിച്ച് കാഴ്ച നഷ്ടപ്പെട്ടതായി കണ്ടെത്തി. പ്രായം കൂടുതലായതിനാല്‍ തിമിര ശസ്ത്രക്രിയയുടെ സാധ്യതകള്‍ പരിശോധിച്ചു. മറ്റ് അസുഖങ്ങളൊന്നുമില്ലാത്തതിനാല്‍ ശസ്ത്രക്രിയ നടത്താന്‍ തീരുമാനിച്ചു. ഞായറാഴ്ച ദേവകിയമ്മയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രായം പരിഗണിഗണിച്ച് എല്ലാവിധ മുന്‍കരുതലുകളുമെടുത്താണ് ശസ്ത്രക്രിയ നടത്തിയത്.

ഇടുക്കി മെഡിക്കല്‍ കോളേജിന് അടുത്തിടെയാണ് നാഷണല്‍ മെഡിക്കല്‍ കമ്മീഷന്റെ അനുമതി ലഭിച്ചത്. വലിയ വികസന പ്രവര്‍ത്തനങ്ങളാണ് നടന്നുവരുന്നത്. ഒഫ്ത്താല്‍മോളജി വിഭാഗത്തില്‍ ആഴ്ചയില്‍ ശരാശരി 15 തിമിര ശസ്ത്രക്രിയകളോളം നടത്തി വരുന്നു.

ഒഫ്ത്താല്‍മോളജി വിഭാഗം മേധാവി ഡോ. വി. സുധ, അസി. പ്രൊഫസര്‍ ഡോ. ശബരീഷ്, സ്റ്റാഫ് നഴ്സ് രമ്യ എന്നിവരാണ് സര്‍ജറിയ്ക്ക് നേതൃത്വം നല്‍കിയത്.

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സെല്‍ഫിയെടുക്കുന്നതിനിടെ പാറപ്പുറത്ത് നിന്ന് താഴേക്ക് വീണ് യുവാവിന് ദാരുണാന്ത്യം  (11 minutes ago)

കുട്ടികളുടെ വഴക്ക് അവസാനിച്ചത് അയല്‍വാസികള്‍ തമ്മലുള്ള അടിപിടിയിലും പൊലീസ് കേസിലും  (21 minutes ago)

അഞ്ചരക്കണ്ടി ദന്തല്‍ കോളേജിലെ ബി.ഡി.എസ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണം: നിതിന്‍ രാജിന്റെ വീട്ടിലെത്തി സുരേഷ് ഗോപി  (51 minutes ago)

ട്രക്ക് നിയന്ത്രണം വിട്ട് ബിഎംഡബ്ല്യു കാറിന് മുകളിലേക്ക് മറിഞ്ഞ് അഭിഭാഷകന് ദാരുണാന്ത്യം  (1 hour ago)

ലബനനില്‍ ആക്രമണം രൂക്ഷം: അതിര്‍ത്തി മേഖലയിലെ മുഴുവന്‍ ഗ്രാമങ്ങളും തകര്‍ത്ത് ഇസ്രയേല്‍  (1 hour ago)

ധ്യാനിന്റെ കരച്ചില്‍ 'കേട്ടു; വിഡിയോ കോളിലെത്തി താരം  (1 hour ago)

നിതിന്‍ രാജിന്റെ ആത്മഹത്യ: അധ്യാപകര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (2 hours ago)

സംസ്ഥാനത്ത് ഇന്നും നാളെയും ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത  (3 hours ago)

കുഞ്ചാക്കോ ബോബന്‍ ചിത്രം 'ഒരു ദുരൂഹ സാഹചര്യത്തില്‍' ഏപ്രില്‍ 15ന്  (3 hours ago)

രഞ്ജിനി ഹരിദാസിനെ കുറിച്ച് സംവിധായകന്‍ ആലപ്പി അഷ്‌റഫ് പറഞ്ഞ വാക്കുകള്‍  (3 hours ago)

ഹോര്‍മുസ് കടലിടുക്ക് ഉപരോധിക്കുമെന്ന് പ്രഖ്യാപിച്ച് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്  (3 hours ago)

മഞ്ജുവാര്യരെ യുവതി കടന്നുപിടിച്ച് ചുംബിച്ച സംഭവം; ക്ഷമാപണം നടത്തിയ ആരാധികയായ യുവതിക്ക് മറുപടിയുമായി നടി  (4 hours ago)

ആധാര്‍ കാര്‍ഡ് മാതൃകയില്‍ തമിഴ് നാട് സിറ്റിസണ്‍ഷിപ്പ് കാര്‍ഡ് പുറത്തിറക്കുമെന്ന് വിജയ്  (4 hours ago)

കേരളത്തില്‍ '90ലധികം സീറ്റുകള്‍ നേടി മൂന്നാം തവണയും എല്‍ഡിഎഫ് അധികാരത്തിലെത്തും  (5 hours ago)

നടി മീനയുടെ വീട് 100 കോടി രൂപയ്ക്ക് വിദേശ ദമ്പതികള്‍ക്ക് വിറ്റു?  (5 hours ago)

Malayali Vartha Recommends