വിശപ്പുസഹിക്കാനായില്ല.... ഭക്ഷണം കഴിക്കാന്‍ പണം കടം ചോദിച്ചു ചെന്ന പത്തൊമ്പതുകാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി.... സംഭവത്തില്‍ മൂന്നു പേര്‍ അറസ്റ്റില്‍

വിശപ്പുസഹിക്കാനായില്ല... ഭക്ഷണം കഴിക്കാന്‍ പണം കടം ചോദിച്ചു ചെന്ന പത്തൊമ്പതുകാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി. സഹായം തേടിച്ചെന്ന പെണ്‍കുട്ടിയെ പ്രദേശവാസിയായ യുവാവാണ് ആദ്യം പീഡിപ്പിച്ചത്.
തുടര്‍ന്ന് പ്രണയം നടിച്ച് അയാള്‍ പല സ്ഥലത്തേക്കും കൊണ്ടുപോയി ലൈംഗികമായി ഉപയോഗിക്കുകയും മറ്റുള്ളവര്‍ക്ക് പങ്കുവെക്കുകയും ചെയ്തുവെന്ന് പോലീസിന് മൊഴി നല്‍കി പെണ്‍കുട്ടി .
മയക്കുമരുന്ന് നല്‍കിയും പ്രലോഭിപ്പിച്ചും കൂട്ടബലാത്സംഗത്തിനിരയാക്കിയ കേസില്‍ കാസര്‍കോട് വനിതാ പോലീസ് കേസെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് മൂന്നുപേര്‍ അറസ്റ്റിലായി. പട്ളയിലെ ജെ. ഷൈനിത്ത്കുമാര്‍ (30), ഉളിയത്തടുക്കയിലെ ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന എന്‍. പ്രശാന്ത് (43), ഉപ്പള മംഗല്‍പ്പാടിയിലെ മോക്ഷിത് ഷെട്ടി (27) എന്നിവരെയാണ് ഇന്‍സ്‌പെക്ടര്‍ പി. ചന്ദ്രികയുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റുചെയ്തത്. വിദ്യാനഗര്‍ പോലീസ് സ്റ്റേഷന്‍പരിധിയിലാണ് സംഭവം നടന്നത്.
സാമ്പത്തികമായുള്ള പിന്നാക്കാവസ്ഥ ചൂഷണംചെയ്താണ് പ്രതികള്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. ചെര്‍ക്കള, കാസര്‍കോട്, മംഗളൂരു, തൃശ്ശൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ കൊണ്ടുപോയി ഒറ്റയ്ക്കും കൂട്ടമായും പീഡിപ്പിച്ചെന്നാണ് പെണ്‍കുട്ടിയുടെ മൊഴി.
ഒരുതവണ മയക്കുമരുന്ന് നല്‍കിയാണ് പീഡിപ്പിച്ചതെന്നും പരാതിയില്‍ പറയുന്നുണ്ട്. തുടര്‍ച്ചയായുള്ള പീഡനം കാരണമുണ്ടായ ആരോഗ്യ-മാനസിക പ്രശ്‌നങ്ങളെത്തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സതേടിയപ്പോള്‍ നടത്തിയ കൗണ്‍സിലിങ്ങിലാണ് പെണ്‍കുട്ടി പീഡനവിവരങ്ങള്‍ വെളിപ്പെടുത്തിയത്.
തുടര്‍ന്ന് കാസര്‍കോട് വനിതാ പോലീസ് അന്വേഷണം ആരംഭിച്ചു.. അന്വേഷണം പുരോഗമിക്കുന്നതോടെ കൂടുതല്‍ അറസ്റ്റ് ഉണ്ടാകുമെന്നാണ് പോലീസ് നല്‍കുന്ന സൂചനകള്‍ .
"
https://www.facebook.com/Malayalivartha



























