25 വയസിൽ മാത്രമാണ് ബുദ്ധിവികാസം എന്ന് ആരോഗ്യ സർവകലാശാലയുടെ സത്യവാങ്മൂലം; അപ്പോൾ തലസ്ഥാനത്തെ പ്രായം കുറഞ്ഞ മേയർ........?

കോഴിക്കോട് മെഡിക്കൽ കോളേജ് ഹോസ്റ്റലിലെ രാത്രി നിയന്ത്രണം ചോദ്യം ചെയ്ത് വിദ്യാർത്ഥിനികൾ നൽകിയ ഹർജിയിൽ ആരോഗ്യ സർവകലാശാല കർശന നിലപാട് വ്യക്തമാക്കുകയാണ്. മെഡിക്കൽ കോളേജ് ഹോസ്റ്റലുകൾ നൈറ്റ് ലൈഫിനുള്ള ടൂറിസ്റ്റ് ഹോമുകളോ ഹോട്ടലുകളോ അല്ലെന്ന് ആരോഗ്യ സർവ്വകലാശാല ഹൈക്കോടതിയിൽ. 18 വയസിലെ സമ്പൂർണ്ണ സ്വാതന്ത്ര്യം സമൂഹത്തിന് നല്ലതല്ലെന്നും 25 വയസിൽ മാത്രമാണ് ബുദ്ധിവികാസം പൂർണ്ണമാകുകയുള്ളൂവെന്നും ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ പറയുന്നു.
ഹോസ്റ്റലിൽ താമസിക്കുന്ന വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കാൻ ഹോസ്റ്റൽ നടത്തിപ്പ് ചുമതലയുള്ളവർക്ക് ബാധ്യതയുണ്ട് എന്നും പറയുന്നു.ക്യാമ്പസിലൂടെ പൊതുവഴി കടന്നുപോകുന്നുണ്ട്. ഇത്തരം സ്ഥലങ്ങളിൽ ചുറ്റുമതിൽ ഇല്ല. അതിനാൽ നിയന്ത്രണം വേണ്ടിവരും. ഹോസറ്റൽ നിയന്ത്രണം കാരണം വിദ്യാർത്ഥികളുടെ പഠനത്തെ ബാധിച്ചതായി പരാതിയൊന്നും ഇതുവരെയില്ല. രാത്രി 9 മണിക്ക് ലബ്രൈറികൾ അടക്കുന്നതിനാൽ 9.30 ന് തന്നെ ഹോസ്റ്റലിൽ കയറണം എന്ന് പറയുന്നതിൽ തെറ്റില്ല. നിയന്ത്രണങ്ങളിൽ ലിംഗ വിവേചനമോ, മൗലികാവകാശങ്ങളുടെ ലംഘനമോ ഇല്ലെന്നും ആരോഗ്യ സർവകലാശാല സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി.
കൗമാരക്കാരുടെ മസ്തിഷ്കം ഘടനാപരമായി ദുർബലമാണ്. പലവിധ സമ്മർദ്ദങ്ങളിൽ വീണ് പോയേക്കാം. വിവിധ ശാസ്ത്രീയ പഠനങ്ങളിൽ 25 വയസിൽ മാത്രമാണ് ബുദ്ധിവികാസം പൂർണ്ണമാകുന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്. 18 വയസിൽ പൂർണ്ണ സ്വാന്ത്ര്യം വേണമെന്ന് പറയുന്നത് അനുവദിക്കാനാകില്ലെന്നും അത് സമൂഹത്തിനും നല്ലതല്ലെന്നും ആരോഗ്യ സർവകലാശാലയുടെ സത്യവാങ്മൂലത്തിലുണ്ട്. ഈ സാഹചര്യത്തിൽ സുരക്ഷയെ മുൻനിർത്തിയുള്ള നിയന്ത്രണം അംഗീകരിച്ച് ഹർജി തള്ളണമെന്നും ആരോഗ്യ സർവകലാശാല കോടതിയിൽ ആവശ്യപ്പെട്ടു.
ഈ സത്യവാങ്മൂലത്തിനെനെ പറ്റി വാർത്ത വന്നതോടെ തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനെ കുറിച്ച് ചോദ്യങ്ങൾ ഉയർത്തി സോഷ്യൽ മീഡിയ. ആരോഗ്യ സർവകലാശാലയുടെ വാദം സർക്കാരും അനുകൂലിക്കുന്നുണ്ടോ? അങ്ങനെയെങ്കിൽ ബുദ്ധിവികാസം ഇല്ലാത്ത ഒരാളെയാണോ തലസ്ഥാത്ത് മേയർ ആയി ഇരിക്കുന്നത് എന്നായി സോഷ്യൽ മീഡിയ. ഏറ്റവും പ്രായം കുറഞ്ഞ പെൺകുട്ടിയെ മേയറാക്കി എന്ന സർക്കാർ വാദങ്ങളെ പരിഹസിക്കാൻ എതിരാളികൾക്ക് അവസരം നൽകിയതിന് തുല്യമായി ആരോഗ്യ സർവകലാശാലയുടെ സത്യവാങ്മൂലം.
https://www.facebook.com/Malayalivartha



























