വീണ്ടും അപകടം.... ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് അപകടത്തില്‍പ്പെട്ടു...ളാഹ വിളക്ക് വഞ്ചിക്ക് സമീപത്തായാണ് അപകടമുണ്ടായത്

വീണ്ടും അപകടം.... ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് അപകടത്തില്‍പ്പെട്ടു...ളാഹ വിളക്ക് വഞ്ചിക്ക് സമീപത്തായാണ് അപകടമുണ്ടായത്. ളാഹ വിളക്ക് വഞ്ചിക്ക് സമീപത്തായാണ് ബുധനാഴ്ച രാവിലെയോടെ അപകടം ഉണ്ടായത്.
നിയന്ത്രണം വിട്ട ബസ് ക്രാഷ് ബാരിയറില്‍ ഇടിച്ച് ചരിഞ്ഞ് നില്‍ക്കുന്ന നിലയിലാണ്. തമിഴ്‌നാട് സ്വദേശികളായിരുന്നു ബസില്‍ ഉണ്ടായിരുന്നത്.
തിരുവുള്ളൂരില്‍ നിന്നുള്ള 28 പേരടങ്ങുന്നതായിരുന്നു തീര്‍ഥാടക സംഘം. തീര്‍ഥാടകരുടെ പരിക്ക് ഗുരുതരം അല്ല. ഒരു മാസം മുന്‍പ് ബസ് അപകടമുണ്ടായ അതേ സ്ഥലത്താണ് വീണ്ടും അപകടം ഉണ്ടായത്.
നവംബര്‍ 19ന് നടന്ന അപകടത്തില്‍ ആന്ധ്രയില്‍ നിന്നുള്ള തീര്‍ഥാടക സംഘത്തിലെ എട്ടുവയസുകാരന്‍ മരിച്ചിരുന്നു. 18 തീര്‍ഥാടകര്‍ക്കാണ് പരുക്കേറ്റത്.
"
https://www.facebook.com/Malayalivartha



























