സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ ഗ്രേസ് മാര്‍ക്ക് പുനഃസ്ഥാപിക്കാന്‍ തീരുമാനിച്ചതായി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി

സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ ഗ്രേസ് മാര്‍ക്ക് പുനഃസ്ഥാപിക്കാന്‍ തീരുമാനിച്ചതായി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. പാഠ്യേതര പ്രവര്‍ത്തനങ്ങളില്‍ മികവു തെളിയിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കാണ് ഗ്രേസ് മാര്‍ക്ക് നല്‍കിയിരുന്നത്.
ഗ്രേസ് മാര്‍ക്ക് നല്‍കുന്നതിലെ അസമത്വം പരിഹരിച്ച് നീതിയുക്തമായ രീതിയിലായിരിക്കും അനുവദിക്കുക. നാഷണല്‍ സര്‍വീസ് സ്‌കീം വിഎച്ച്എസ്ഇ വിഭാഗം സംഘടിപ്പിച്ച മഹിതം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കലാ- കായിക രംഗങ്ങളില്‍ മികവു തെളിയിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കായാണ് അധിക മാര്‍ക്ക് നല്‍കിയിരുന്നത്. എന്നാല്‍ കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ഇത് നിര്‍ത്തിവയ്ക്കുകയായിരുന്നു.
"
https://www.facebook.com/Malayalivartha



























