Widgets Magazine
13
Apr / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ബാബ വാംഗയുടെ പ്രവചനങ്ങൾ വീണ്ടും തരംഗമാകുന്നു... 2026നെ സംബന്ധിച്ച് ബാബ വാംഗയുടേതായി പ്രചരിക്കുന്ന പ്രവചനങ്ങൾ മനുഷ്യരാശിയെ ഒന്നടങ്കം ഭയപ്പെടുത്തുന്നു..


വേനൽമഴയുടെ പ്രത്യേകതയായി ഇടിമിന്നലോടുകൂടിയ ചെറുദൈർഘ്യമുള്ള മഴ.. മണിക്കൂറിൽ 40 കിലോമീറ്രർ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത..ചൂട് കൂടുതലായി അനുഭവപ്പെടുന്നതും സാധാരണമാണ്..


കതിഹാർ ജില്ലയിൽ വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ ദാരുണ അപകടത്തിൽ 13 പേർ കൊല്ലപ്പെട്ടു..സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അഗാധമായ അനുശോചനവും ദുഃഖവും രേഖപ്പെടുത്തി..


സംഗീതത്തിലെ വിസ്മയമായി മാറിയ ഏലിയാസ് എൽദോസിനെ(26) മുറിയിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി..സുഹൃത്തുക്കളെയും സഹപ്രവർത്തകരെയും വലിയ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്...


നിതിൻ രാജിന്റെ മൃതദേഹം കണ്ട് മാതാപിതാക്കൾ തളർന്നു വീണു.. സഹപാഠികള്‍ക്ക് അയച്ച ഓഡിയോ സന്ദേശം പുറത്ത്..'നിന്റെ കയ്യും കാലും വെട്ടുമെന്ന് അധ്യാപകന്‍ പറഞ്ഞു; അമ്മയേയും കളിയാക്കി..

'21 കോർപ്പറേഷൻ മേയറാവാം. പഞ്ചായത്ത് പ്രസിഡന്റാവാം. പക്വത വേണ്ട. 18 വയസിൽ ഡ്രൈവിംഗ് ലൈസൻസ് എടുക്കാം. പൊതുനിരത്തിൽ വണ്ടിയുമായിറങ്ങാം. പക്വത വേണ്ട. ഏറ്റവും വലിയ കോമഡി, ഇതേ ആരോഗ്യ സർവ്വകലാശാലയുടെ കണക്കു പ്രകാരം പക്വതയെത്താത്ത, വെറും 23 വയസുള്ളവർക്ക് എംബിബിഎസ് ഡിഗ്രി കൊടുക്കുന്നതാണ്....' മനോജ് വെള്ളനാട് കുറിക്കുന്നു

21 DECEMBER 2022 10:24 AM IST
മലയാളി വാര്‍ത്ത

കോഴിക്കോട് മെഡിക്കല്‍ കോളേജ് ഹോസ്റ്റലിലെ രാത്രി നിയന്ത്രണം ചോദ്യം ചെയ്ത് വിദ്യാര്‍ത്ഥിനികള്‍ നല്‍കിയ ഹര്‍ജിയിൽ ആരോഗ്യ സര്‍വകലാശാലയുടെ കര്‍ശന നിലപാട്. ഹോസ്റ്റലില്‍ താമസിക്കുന്ന വിദ്യാര്‍ത്ഥികളുടെ സുരക്ഷ ഉറപ്പാക്കാന്‍ ഹോസ്റ്റല്‍ നടത്തിപ്പ് ചുമതലയുള്ളവര്‍ക്ക് ബാധ്യതയുണ്ട്. ഹോസ്റ്റല്‍ വിദ്യാഭ്യാസ ആവശ്യത്തിനും രാത്രി താമസത്തിനുമുള്ളതാണ്. ഹോട്ടലുകളോ മറ്റ് താമസ സൗകര്യങ്ങളോ പോലെയല്ല ഹോസ്റ്റല്‍ എന്നും നൈറ്റ് ലൈഫ് അനുവദിക്കാനാകില്ലെന്നും ആരോഗ്യ സര്‍വകലാശാലയുടെ സത്യവാങ്മൂലത്തില്‍ പറയുന്നു.

ക്യാമ്പസിലൂടെ പൊതുവഴി കടന്നുപോകുന്നുണ്ട്. ഇത്തരം സ്ഥലങ്ങളില്‍ ചുറ്റുമതില്‍ ഇല്ല. അതിനാല്‍ നിയന്ത്രണം വേണ്ടിവരും. ഹോസറ്റല്‍ നിയന്ത്രണം കാരണം വിദ്യാര്‍ത്ഥികളുടെ പഠനത്തെ ബാധിച്ചതായി പരാതിയൊന്നുമില്ല. രാത്രി 9 മണിക്ക് ലബ്രൈറികള്‍ അടക്കുന്നതിനാല്‍ 9.30 ന് ഹോസ്റ്റലില്‍ കയറണം എന്ന് പറയുന്നതില്‍ തെറ്റില്ല. നിയന്ത്രണങ്ങളില്‍ ലിംഗ വിവേചനമോ, മൗലികാവകാശങ്ങളുടെ ലംഘനമോ ഇല്ലെന്നും ആരോഗ്യ സര്‍വകലാശാല സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി.

കൗമാരക്കാരുടെ മസ്തിഷ്‌കം ഘടനാപരമായി ദുര്‍ബലമാണ്. പലവിധ സമ്മര്‍ദ്ദങ്ങളില്‍ വീണ് പോയേക്കാം. വിവിധ ശാസ്ത്രീയ പഠനങ്ങളില്‍ 25 വയസില്‍ മാത്രമാണ് ബുദ്ധിവികാസം പൂര്‍ണ്ണമാകുന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്. 18 വയസില്‍ പൂര്‍ണ്ണ സ്വാന്ത്ര്യം വേണമെന്ന് പറയുന്നത് അനുവദിക്കാനാകില്ലെന്നും അത് സമൂഹത്തിനും നല്ലതല്ലെന്നും ആരോഗ്യ സര്‍വകലാശാലയുടെ സത്യവാങ്മൂലത്തിലുണ്ട്. ഈ സാഹചര്യത്തില്‍ സുരക്ഷയെ മുന്‍നിര്‍ത്തിയുള്ള നിയന്ത്രണം അംഗീകരിച്ച് ഹര്‍ജി തള്ളണമെന്നും ആരോഗ്യ സര്‍വകലാശാല കോടതിയില്‍ ആവശ്യപ്പെട്ടു.

എന്നാൽ ഇതിനെതിരെ നിരവധിപേരാണ് രംഗത്ത് എത്തിയിരിക്കുന്നത്. '21 കോർപ്പറേഷൻ മേയറാവാം. പഞ്ചായത്ത് പ്രസിഡന്റാവാം. പക്വത വേണ്ട. 18 വയസിൽ ഡ്രൈവിംഗ് ലൈസൻസ് എടുക്കാം. പൊതുനിരത്തിൽ വണ്ടിയുമായിറങ്ങാം. പക്വത വേണ്ട. ഏറ്റവും വലിയ കോമഡി, ഇതേ ആരോഗ്യ സർവ്വകലാശാലയുടെ കണക്കു പ്രകാരം പക്വതയെത്താത്ത, വെറും 23 വയസുള്ളവർക്ക് എംബിബിഎസ് ഡിഗ്രി കൊടുക്കുന്നതാണ്. പക്വതയൊക്കെ രണ്ടുവർഷം തികയുമ്പോ വന്നോളും, നീ പോയി ചികിത്സിക്കെഡേ എന്ന്' എന്ന് പറയുകയാണ് മനോജ് വെള്ളനാട്.


ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ;

ഇരുപത്തഞ്ച് വയസിലാണ് മനുഷ്യർക്ക് പക്വത വരുന്നത്. അതിനു മുമ്പ് പറയുന്നതൊന്നും അംഗീകരിക്കാനാവില്ല. എന്റെ അഭിപ്രായമല്ല. കേരളത്തിലെ ആരോഗ്യ സർവ്വകലാശാല ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലമാണ്. 18 വയസു കഴിഞ്ഞ വിദ്യാർത്ഥികളെ രാത്രി ഒമ്പതരയ്ക്ക് തന്നെ ഹോസ്റ്റലിൽ കേറ്റാനുള്ള 18-ആമത്തെ അടവ്. കോമഡി തന്നെ.

ഇവിടെ 18 വയസിൽ (ആണുങ്ങൾക്ക് 21 വയസ്) കല്യാണം കഴിക്കാം. ഗർഭം ധരിക്കാം. പ്രസവിക്കാം. അബോർഷൻ ചെയ്യാം. 25 വയസിന് മുമ്പ് രണ്ടോ മൂന്നോ പിള്ളേരുടെ പാരന്റ്സാവാം. പക്വത വേണ്ട. 18 വയസിൽ വോട്ട് ചെയ്യാം. പഞ്ചായത്ത് മെമ്പർ മുതൽ പ്രധാനമന്ത്രിയെ വരെ തെരഞ്ഞെടുക്കാം. പക്വത വേണ്ട.

21 കോർപ്പറേഷൻ മേയറാവാം. പഞ്ചായത്ത് പ്രസിഡന്റാവാം. പക്വത വേണ്ട. 18 വയസിൽ ഡ്രൈവിംഗ് ലൈസൻസ് എടുക്കാം. പൊതുനിരത്തിൽ വണ്ടിയുമായിറങ്ങാം. പക്വത വേണ്ട. ഏറ്റവും വലിയ കോമഡി, ഇതേ ആരോഗ്യ സർവ്വകലാശാലയുടെ കണക്കു പ്രകാരം പക്വതയെത്താത്ത, വെറും 23 വയസുള്ളവർക്ക് MBBS ഡിഗ്രി കൊടുക്കുന്നതാണ്. പക്വതയൊക്കെ രണ്ടുവർഷം തികയുമ്പോ വന്നോളും, നീ പോയി ചികിത്സിക്കെഡേ എന്ന്.

ശരിക്കും അസൂയ തോന്നുന്നു, ആരോഗ്യ സർവ്വകലാശാലയൊക്കെ ഇപ്പോഴും ടൈംട്രാവൽ ചെയ്ത് പത്തൊമ്പതാം നൂറ്റാണ്ടിലൊക്കെ പോയി ജീവിക്കുന്നത് കാണുമ്പോ. വൈസ് ചാൻസലർ താജ്മഹലിന്റെ തറക്കല്ലിടൽ ചടങ്ങിൽ പങ്കെടുക്കാൻ പോയിട്ട് തിരിച്ചെത്തിയോ എന്തോ..!
മനോജ് വെള്ളനാട്

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സെല്‍ഫിയെടുക്കുന്നതിനിടെ പാറപ്പുറത്ത് നിന്ന് താഴേക്ക് വീണ് യുവാവിന് ദാരുണാന്ത്യം  (13 minutes ago)

കുട്ടികളുടെ വഴക്ക് അവസാനിച്ചത് അയല്‍വാസികള്‍ തമ്മലുള്ള അടിപിടിയിലും പൊലീസ് കേസിലും  (23 minutes ago)

അഞ്ചരക്കണ്ടി ദന്തല്‍ കോളേജിലെ ബി.ഡി.എസ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണം: നിതിന്‍ രാജിന്റെ വീട്ടിലെത്തി സുരേഷ് ഗോപി  (53 minutes ago)

ട്രക്ക് നിയന്ത്രണം വിട്ട് ബിഎംഡബ്ല്യു കാറിന് മുകളിലേക്ക് മറിഞ്ഞ് അഭിഭാഷകന് ദാരുണാന്ത്യം  (1 hour ago)

ലബനനില്‍ ആക്രമണം രൂക്ഷം: അതിര്‍ത്തി മേഖലയിലെ മുഴുവന്‍ ഗ്രാമങ്ങളും തകര്‍ത്ത് ഇസ്രയേല്‍  (1 hour ago)

ധ്യാനിന്റെ കരച്ചില്‍ 'കേട്ടു; വിഡിയോ കോളിലെത്തി താരം  (1 hour ago)

നിതിന്‍ രാജിന്റെ ആത്മഹത്യ: അധ്യാപകര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (2 hours ago)

സംസ്ഥാനത്ത് ഇന്നും നാളെയും ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത  (3 hours ago)

കുഞ്ചാക്കോ ബോബന്‍ ചിത്രം 'ഒരു ദുരൂഹ സാഹചര്യത്തില്‍' ഏപ്രില്‍ 15ന്  (3 hours ago)

രഞ്ജിനി ഹരിദാസിനെ കുറിച്ച് സംവിധായകന്‍ ആലപ്പി അഷ്‌റഫ് പറഞ്ഞ വാക്കുകള്‍  (3 hours ago)

ഹോര്‍മുസ് കടലിടുക്ക് ഉപരോധിക്കുമെന്ന് പ്രഖ്യാപിച്ച് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്  (3 hours ago)

മഞ്ജുവാര്യരെ യുവതി കടന്നുപിടിച്ച് ചുംബിച്ച സംഭവം; ക്ഷമാപണം നടത്തിയ ആരാധികയായ യുവതിക്ക് മറുപടിയുമായി നടി  (4 hours ago)

ആധാര്‍ കാര്‍ഡ് മാതൃകയില്‍ തമിഴ് നാട് സിറ്റിസണ്‍ഷിപ്പ് കാര്‍ഡ് പുറത്തിറക്കുമെന്ന് വിജയ്  (5 hours ago)

കേരളത്തില്‍ '90ലധികം സീറ്റുകള്‍ നേടി മൂന്നാം തവണയും എല്‍ഡിഎഫ് അധികാരത്തിലെത്തും  (5 hours ago)

നടി മീനയുടെ വീട് 100 കോടി രൂപയ്ക്ക് വിദേശ ദമ്പതികള്‍ക്ക് വിറ്റു?  (5 hours ago)

Malayali Vartha Recommends