കൊടി പിടിക്കുമ്പോള്‍ അറിയണേ രക്തസാക്ഷി ദിനം ആചരിക്കാന്‍ പാര്‍ട്ടി കാണില്ല

ഡിവൈഎഫ്ഐയ്ക്കുവേണ്ടി കൊടി പിടിക്കാനിറങ്ങുന്ന യുവജനങ്ങള്‍ ശ്രദ്ധിക്കുക സ്വന്തം തടി നോക്കിയില്ലെങ്കില്‍ രക്തസാക്ഷിത്വദിനം ആചരിക്കാന്‍ പോലും ആളു കാണില്ല.
സിപിഎമ്മിന്റെയും ഡിവൈഎഫ്‌ഐയുടെയും അഭിമാന സ്തംഭമാണ് കൂത്തു പറമ്പ്. അഞ്ചു രക്തസാക്ഷികളാണ് കൂത്തു പറമ്പിലൂടെ സിപിഎം നേടിയത്. എം വി രാഘവന്‍ സഹകരണ മന്ത്രിയായിരിക്കെ അദ്ദേഹത്തെ തടയാന്‍ എടുത്തു ചാടിയവരുണ്ട്. സിപിഎമ്മിന്റെ ഭാഷയില്‍ വീരമൃത്യു വരിച്ചത്.
പിന്നീട് എം വി രാഘവന്‍ രോഗാതുരനായി. അവസാനകാലം സിപിഎമ്മിലെത്താന്‍ അദ്ദേഹം ആഗ്രഹിച്ചു. പിന്നീട് എം വി ആറിന്റെ മകള്‍ സിപിഎം സ്ഥാനാര്‍ത്ഥിയായി തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിച്ചു. അതോടെ എം വി രാഘവനോടുള്ള സിപിഎമ്മിന്റെ വിരോധം മാറി.
കഴിഞ്ഞ ദിവസം നടന്ന കൂത്തു പറമ്പ് രക്തസാക്ഷി സമ്മേളനത്തിന് സിപിഎമ്മിന്റേയും ഡിവൈഎഫ്‌ഐയുടെയും പ്രമുഖ നേതാക്കളാരും പങ്കെടുത്തില്ല. ആദ്യമായിട്ടാണ് സംസ്ഥാന നേതാക്കളുടെ സാന്നിധ്യമില്ലാതെ കൂത്തുപറമ്പ് രക്തസാക്ഷിത്വദിനം സിപിഎം ആചരിച്ചത്.
കേരളമെമ്പാടും ഫ്‌ലക്‌സ് ബോര്‍ഡുകള്‍ ഉയര്‍ത്തി രക്തസാക്ഷിത്വദിനാചരണം നടത്തുന്ന പതിവും ഇന്നലെയുണ്ടായില്ല. ദിനാചരണം കൂത്തു പറമ്പില്‍ മാത്രം മതിയെന്നായിരുന്നു തീരുമാനം.
എം സ്വരാജിന്റെയും റ്റി വി രാജേഷിന്റെയും നേതൃത്വത്തില്‍ നടക്കുന്ന മാര്‍ച്ചിന്റെ വിജയത്തിന് വേണ്ടി നേതാക്കള്‍ തിരക്കിലായതു കാരണമാണ് കൂത്തു പറമ്പില്‍ എത്താത്തത് എന്നാണ് സിപിഎം നല്‍കുന്ന വിശദീകരണം. എന്നാല്‍ സ്വരാജ് നയിക്കുന്ന വടക്കന്‍ജാഥ ബുധനാഴ്ച കൂത്തു പറമ്പിലെത്തുന്ന തരത്തില്‍ പുനക്രമീകരിക്കണമെന്ന ആവശ്യം സിപിഎം സംസ്ഥാന നേതൃത്വം നേരത്തെ തള്ളിയിരുന്നു.
കൂത്തു പറമ്പ് വെടിവയ്പ്പില്‍ ഗുരുതരമായി പരിക്കേറ്റ പുഷ്പന്‍ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്. എം വി രാഘവനെതിരെ പരസ്യ പ്രസ്താവന നടത്തരുതെന്നാണ് സിപിഎം സംസ്ഥാന നേതൃത്വം ഡിവൈഎഫ് ഐക്ക് നല്‍കിയിരിക്കുന്ന അന്ത്യശാസനം,. അതു കൊണ്ടു തന്നെ കൂത്തു പറമ്പില്‍ നടന്നത് ഒരു വഴിപാട് സമരമായിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha