നിയമസഭാ തിരഞ്ഞെടുപ്പിന്റെ മുന്നോടിയായി സിപിഎം നടത്തുന്ന കേരളായാത്ര പിണറായി വിജയന്‍ നയിക്കും

നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സിപിഎം നടത്തുന്ന കേരള യാത്ര സിപിഎം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ നയിക്കും. ജനുവരിയില്‍ നടക്കുന്ന കേരളയാത്രയുടെ നായകനായി പിണറായി വിജയന്‍ എത്തുന്നത് മുഖ്യമന്ത്രിസ്ഥാനത്ത് അദ്ദേഹത്തെ തന്നെയാണ് പരിഗണിക്കുന്നതെന്ന സന്ദേശമാണ് നല്‍കുന്നത്. തിരുവനന്തപുരത്ത് നടന്ന സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിലാണ് ജാഥാക്യാപ്റ്റനായി പിണറായി വിജയനെ തിരഞ്ഞെടുത്തത്.
സംസ്ഥാന സെക്രട്ടറിമാരാണ് സാധാരണ സിപിഎം സംസ്ഥാനജാഥകള്‍ നയിക്കാറുള്ളത്. ഈ കീഴ് വഴക്കം മാറ്റി പിണറായിയെ ക്യാപ്റ്റനാക്കാനുള്ള നിര്‍ദ്ദേശം സംസ്ഥാന സെക്രട്ടറിയേറ്റില്‍ ഉന്നയിച്ചത് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ തന്നെയായിരുന്നു. കേന്ദ്ര നേതൃത്വത്തിന്റെ അറിവോടുകൂടിതന്നെയാണ് ഈ തീരുമാനം. കാസര്‍കോടുനിന്നും തിരുവനന്തപുരത്തേക്കുള്ള ജാഥയില്‍ 140 മണ്ഡലങ്ങളിലും സ്വീകരണം നല്‍കും. ജാഥയുടെ പേരും നടത്തേണ്ട ദിവസങ്ങളും അടുത്തുതന്നെപ്രഖ്യാപിക്കും. സംസ്ഥാനസെക്രട്ടറി എന്ന നിലയില്‍ നവകേരള യാത്രയടക്കം സിപിഎമ്മിന്റെ മൂന്ന് സംസ്ഥാനയാത്രകള്‍ക്ക് നേതൃത്വം കൊടുത്ത പിണറായിവിജയനെ തന്നെ തിരഞ്ഞെടുപ്പ് വേളയില്‍ നടക്കുന്ന കേരളയാത്രയുടെയും ക്യാപ്റ്റനാക്കിയെന്നത് ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടുകഴിഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























