ആത്മഹത്യ ചെയ്യല്ലേ, സമാശ്വാസം പോലും സര്‍ക്കാരില്‍ നിന്നും കിട്ടില്ല

കാര്‍ഷിക മേഖലയില്‍ തകര്‍ച്ചയുണ്ടാകുമ്പോള്‍ ആത്മഹത്യചെയ്യാനൊരുങ്ങുന്ന കര്‍ഷകര്‍ ശ്രദ്ധിക്കുക, ആത്മഹത്യ ചെയ്യരുത് കാരണം സമാശ്വാസം പോലും സര്‍ക്കാരില്‍ നിന്നും കിട്ടില്ല.
ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം ആത്മഹത്യ ചെയ്ത 69 കര്‍ഷകരില്‍ പകുതി പേര്‍ക്ക് പോലും സര്‍ക്കാര്‍ ധന സഹായം നല്‍കിയിട്ടില്ല. ആത്മഹത്യ ചെയ്തവരില്‍ അധികവും റബര്‍ നെല്‍കര്‍ഷകരാണ്. കാര്‍ഷിക മേഖല തകര്‍ച്ച നേരിടാന്‍ തുടങ്ങിയിട്ട് കാലമേറെയായി. കണ്ണൂര്‍,. പാലക്കാട്, വയനാട്, ആലപ്പുഴ ജില്ലകളിലാണ് ഏറ്റവുമധികം കര്‍ഷകര്‍ ആത്മഹത്യ ചെയ്തത്. കര്‍ഷകരുടെ ആത്മഹത്യ തടയാന്‍ സര്‍ക്കാര്‍ നിരവധി പദ്ധതികള്‍ പ്രഖ്യാപിച്ചെങ്കിലും ഒന്നും നടപ്പായില്ല.
നെല്‍കര്‍ഷകരില്‍ നിന്നും 21 രൂപയ്ക്ക് നെല്‍ സംഭരിക്കുമെന്ന് ഭക്ഷ്യമന്ത്രി പ്രഖ്യാപിച്ചെങ്കിലും ഇപ്പോഴും സംഭരണം നടക്കുന്നത് 19 രൂപയ്ക്കാണ്. റബര്‍ കര്‍ഷക സാമ്പത്തിക പാക്കേജ് ധനമന്ത്രിയായിരുന്ന കെ എം മാണി പ്രഖ്യാപിച്ചെങ്കിലും അതും ഫലവത്തായില്ല. ധനമന്ത്രി സ്ഥാനം ഒഴിഞ്ഞതോടെ ഇനി അത്തരം പാക്കേജുകള്‍ നടക്കുമോ എന്നു തന്നെ സംശയമാണ്. കേരഫെഡ് മുഖേന പച്ചത്തേങ്ങ സംഭരിക്കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചെങ്കിലും അതും നടപ്പിലായില്ല,.
അതിനിടെ ബാങ്ക് വായ്പയുടെ പേരില്‍ കര്‍ഷകരെ കോടതി ഇടപെടലിലൂടെ ബാങ്കുകള്‍ ജയിലിലടക്കുകയാണ് . വയനാട്ടെ ഒരു കര്‍ഷകനെ സര്‍ക്കാര്‍ ബാങ്കായ കേരള ഗ്രാമീണ്‍ ബാങ്ക് ജയിലിലടച്ചിട്ട് അധിക നാളായിട്ടില്ല. കോടതിയില്‍ നിന്നും ജാമ്യം നേടി പുറത്തിറങ്ങിയിരിക്കുകയാണ് വയനാട്ടെ കര്‍ഷകന്‍.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























