ആ വാര്‍ത്ത തെറ്റ്... ഇടതുപക്ഷ സ്വതന്ത്രനായി മത്സരിക്കുന്നുവെന്ന വാര്‍ത്ത വ്യാജമാണെന്ന് നടന്‍ ശ്രീനിവാസന്‍

ഇടതുപക്ഷ സ്വതന്ത്രനായി മത്സരിക്കുന്നുവെന്ന വാര്‍ത്തയെ നിഷേധിച്ച് നടന്‍ ശ്രീനിവാസന്‍ രംഗത്ത്. ഒരു വീട്ടിലും വോട്ട് ചോദിച്ച് താന്‍ വരില്ലെന്ന് ഉറപ്പ് നല്‍കിയിട്ടുള്ളതാണെന്നും ശ്രീനിവാസന്‍ പറഞ്ഞു. താന്‍ അരാഷ്ട്രീയവാദിയല്ല, മലിമസമായ രാഷ്ട്രീയസാഹചര്യം മാറണമെന്നാണ് താന്‍ ആഗ്രഹിക്കുന്നതെന്നും ശ്രീനിവാസന്‍ വ്യക്തമാക്കി.
ഇന്നസെന്റിനെ മത്സരിക്കാന്‍ പ്രേരിപ്പിച്ച ആള്‍ തന്നെ ബന്ധപെട്ടിട്ടില്ല. അത്തരമൊരു വാര്‍ത്ത ശരിയല്ല. ആരുമായും തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനെകുറിച്ച് ഒരു ഫോണ്‍കോള്‍ പോലും നടത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
അധികാരരാഷ്ട്രീയത്തില്‍ താല്‍പര്യമില്ലെന്നും നടന്‍ ശ്രീനിവാസന്‍ പ്രതികരിച്ചു. നിയമസഭാതിരഞ്ഞെടുപ്പില്‍ ശ്രീനിവാസനെ ഇടതു സ്വതന്ത്രനായി തൃപ്പുണിത്തുറയില്‍ മത്സരിപ്പിക്കാന്‍ സിപിഎം ശ്രമം തുടങ്ങിയതായി വെള്ളിയാഴ്ച വാര്‍ത്തകള്‍ പരന്നിരുന്നു. സിറ്റിങ് എം.എല്‍.എയായ കെ. ബാബുവിനെതിരെ ശക്തനായ ഒരു സ്ഥാനാര്‍ഥിയെ സിപിഎം നോക്കുന്നുണ്ട്. രാഷ്ട്രീയത്തോട് തനിക്ക് താല്‍പര്യം ഇല്ലെന്നും ശ്രീനിവാസന്‍ തുറന്നടിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha

























