കേരളത്തിൽ 5ജി എത്തി! പിണറായിയുടെ പദ്ധതി ഇഴഞ്ഞ് തന്നെ! കഷ്ടം... കടം കയറി മുടിയുന്നു...

അതിവേഗ ഇന്റർനെറ്റ് കണക്ഷനായ 5ജി ഈ വർഷം സംസ്ഥാന വ്യാപകമാകുന്ന നില എത്തിയിട്ടും സംസ്ഥാന സർക്കാറിന്റെ കെ ഫോൺ പദ്ധതി മുടന്തിത്തന്നെ. സാര്‍വത്രികവും സൗജന്യവുമായ ഇന്റര്‍നെറ്റ് സര്‍ക്കാര്‍ മേഖലയിൽ എന്ന വാഗ്ദാനവുമായി 2017ൽ തുടങ്ങിയ കെ ഫോൺ ഇതുവരെ വീടുകളിൽ എത്തിയിട്ടില്ല. 5ജി വരുന്നതോടെ കെ ഫോൺ അപ്രസക്തമാകുമെന്ന അഭിപ്രായവും ഉയരുന്നുണ്ട്.
അതിനിടയിലാണ് വീണ്ടും അധിക ബാധ്യതയായി ഈ കെ പദ്ധതിയും മാറും എന്ന സൂചന ലഭിക്കുന്നത്. സംസ്‌ഥാന സര്‍ക്കാര്‍ ആവിഷ്‌കരിച്ച കെ ഫോണ്‍ പദ്ധതി പ്രകാരം ദാരിദ്ര്യ രേഖയ്‌ക്ക് താഴെയുള്ള 20 ലക്ഷം കുടുംബങ്ങൾക്ക് സൗജന്യ ഇന്റർനെറ്റ് സേവനം ലഭ്യമാക്കുമെന്നും പ്രഖ്യാപിച്ചിരുന്നു. മാസം 124 രൂപയ്ക്ക് ഒരു വീട്ടിൽ ഒരു വർഷത്തേക്കു കണക്‌ഷൻ കൊടുക്കാൻ വർഷം 2.08 കോടി രൂപയാണു സേവനദാതാവിനു സർക്കാർ നൽകേണ്ടത്.
20 ലക്ഷം ബി.പി.എല്‍. കുടുംബങ്ങള്‍ക്കു സൗജന്യ കണക്‌ഷന്‍ നല്‍കുന്നതിലൂടെ ഉണ്ടാകുന്നത് 200 കോടി രൂപയുടെ അധിക ബാധ്യതയാണ്. വന്‍ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സര്‍ക്കാരിനെ വിശ്വാസത്തിലെടുക്കാന്‍ കഴിയാത്തതിനാല്‍ പദ്ധതിക്കായി ഡാറ്റ നല്‍കേണ്ട BSNL ഇക്കാര്യത്തില്‍ കൃത്യമായ തീരുമാനം പോലും കൈക്കൊണ്ടിട്ടില്ല.
നെറ്റ്വർക്ക് കൂടുതൽ ശേഷിയും ഡേറ്റ വോളിയവും മിന്നൽ വേഗവുമാണ് 5ജി വാഗ്‌ദാനം ചെയ്യുന്നത്. സെക്കൻഡിൽ 10 മുതൽ 15വരെ മെഗാബൈറ്റ് വേഗമുള്ള കണക്ഷനുകളാണ് കെ ഫോൺ നൽകുന്നത്. 5ജിയുടെ വേഗമാകട്ടെ, സെക്കൻഡിൽ 1000 മെഗാബൈറ്റ്. അങ്ങനെയിരിക്കുമ്പോൾ സർക്കാരിനെ നമ്പാൻ കഴിയുമോ എന്ന ചോദ്യമാണ് അവർക്കുമുന്നിലുള്ളത്.
30,000-ല്‍ അധികം സര്‍ക്കാര്‍ സ്‌ഥാപനങ്ങളിലും വിദ്യാഭ്യാസ സ്‌ഥാപനങ്ങളിലും 10 എം.ബി.പി.എസ്. മുതല്‍ 1 ജി.ബി.പി.എസ്. വേഗത്തില്‍ ഇന്റര്‍നെറ്റ് വാഗ്‌ദാനം ചെയ്‌ത സര്‍ക്കാര്‍ ഇതുവരെ 4000 ഓഫീസുകളില്‍ മാത്രമാണു കണക്‌ഷന്‍ എത്തിച്ചത്. അതും പവര്‍ഗ്രിഡിന്റെ സഹായത്തോടെ, പരീക്ഷണാടിസ്‌ഥാനത്തില്‍.
ഒരു നിയമസഭാ മണ്ഡലത്തിൽ 100 ബി.പി.എൽ കുടുംബങ്ങൾ എന്ന കണക്കിൽ 14,000 കുടുംബങ്ങൾക്ക് സൗജന്യ ഇന്റർനെറ്റ് ലഭ്യമാക്കലാണ് കെ ഫോൺ പദ്ധതിയിലെ ആദ്യഘട്ടം. ഗാര്‍ഹിക കണക്‌ഷന്‍ നല്‍കുന്നതിന്റെ ഭാഗമായി 14,000 ബി.പി.എല്‍. കുടുംബങ്ങളുടെ ആദ്യപട്ടിക തയാറാക്കാന്‍ തദ്ദേശ സ്വയംഭരണ സ്‌ഥാപനങ്ങളോട് ആവശ്യപ്പെട്ടിട്ടു മൂന്നുമാസം കഴിഞ്ഞു. ഇതുവരെ ലഭിച്ചത് 6581 പേരുടെ പട്ടികയാണ്. തദ്ദേശ സ്ഥാപനങ്ങൾ ബി.പി.എൽ കുടുംബങ്ങളുടെ പട്ടിക കെ ഫോൺ അധികൃതർക്ക് നൽകാൻ തയാറാകുന്നില്ല.
കൊച്ചി, തിരുവനന്തപുരം, കോഴിക്കോട് നഗരങ്ങളിൽ ജിയോയുടെ 5ജി സേവനം എത്തിക്കഴിഞ്ഞു. ഈ വർഷം അവസാനത്തോടെ ജിയോയും എയർടെല്ലും സംസ്ഥാനം മുഴുവൻ 5ജി സേവനം എത്തിക്കാനുള്ള പ്രവർത്തനങ്ങളിലാണ്. ഇതോടെ ഇന്റർനെറ്റ് വേഗത്തിൽ അതിശയിക്കുന്ന മാറ്റമാണ് ഉണ്ടാകുക. അതിനിടയിൽ മത്സരിക്കാൻ സർക്കാരിന് ആകുമോ?
140 മണ്ഡലങ്ങളില്‍നിന്നു 100 വീതം കുടുംബങ്ങളെ തെരഞ്ഞെടുക്കാനാണു നിര്‍ദേശം. എന്നാല്‍, ഗുണഭോക്‌താക്കളെ കണ്ടെത്താന്‍ തദ്ദേശസ്‌ഥാപനങ്ങള്‍ക്കു കഴിഞ്ഞിട്ടില്ല. വീടുകളിലും സ്വകാര്യ ഓഫീസുകളിലും കണക്ഷൻ നൽകണമെങ്കിൽ ചില സേവന മാനദണ്ഡങ്ങളും നടപടി ക്രമങ്ങളും പാലിക്കേണ്ടിവരുമെന്നും സൂചനയുണ്ട്.
1516.76 കോടിയാണ് പദ്ധതി ചെലവ്. ഭാരത് ഇലക്‌ട്രോണിക്‌സ് ലിമിറ്റഡിന്റെ നേതൃത്വത്തിലുള്ള കൺസോർഷ്യത്തിനാണ് നടത്തിപ്പ് ചുമതല. പദ്ധതിയിൽ കെ.എസ്.ഇ.ബിക്ക് 49 ശതമാനം ഓഹരിയും ബാക്കി 49 ശതമാനം ഓഹരി കേരളാ സ്‌റ്റേറ്റ് ഐടി ഇൻഫോസ്‌ട്രച്ചർ ലമിറ്റഡിനും രണ്ട് ശതമാനം ഓഹരി സർക്കാരിനുമാണ്.
ആകെ 30157 കിലോമീറ്ററാണു കേബിൾ സ്ഥാപിക്കേണ്ടതെങ്കിലും വിവിധ ജില്ലകളിൽ റോഡ് വികസനം നടക്കുന്നതിനാൽ തത്കാലം അയ്യായിരത്തിലേറെ കിലോ മീറ്റർ ദൂരത്തിലെ ഏഴായിരത്തോളം സർക്കാർ ഓഫിസുകളെ ഒഴിവാക്കിയിട്ടുണ്ട്. ബാക്കിയുള്ളവ സജ്ജമാണ്. വാണിജ്യാടിസ്ഥാനത്തിൽ ബാൻഡ് വിഡ്ത് നൽകുന്നതിനു ബിസ്എൻഎലിനെയും ഏൽപിച്ചു.
https://www.facebook.com/Malayalivartha