കണ്ണീർക്കാഴ്ചയായി... പരവൂരിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവതിക്ക് ദാരുണാന്ത്യം

പരവൂരിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവതിക്ക് ദാരുണാന്ത്യം. ചിറക്കര സ്വദേശിനി ചിഞ്ചു (33) ആണു മരിച്ചത്. ഭർത്താവ് റെജിയ്ക്ക് (43) ഗുരുതര പരിക്ക്.
പരവൂർ-പാരിപ്പള്ളി റോഡിൽ ബ്ലോക്ക് മരം ജംക്ഷനിൽ ആയിരുന്നു അപകടം സംഭവിച്ചത്. ചിറക്കര റോഡിൽ നിന്ന് പരവൂർ-പാരിപ്പള്ളി റോഡിലേക്ക് പ്രവേശിക്കുകയായിരുന്നു ചിഞ്ചുവും റെജിയും. ഈ സമയം നിയന്ത്രണം വിട്ടെത്തിയ കാർ സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു.
അപകടത്തിൽപ്പെട്ട കാർ മറ്റൊരു സ്കൂട്ടറിലും ഇടിച്ചു. ചിഞ്ചുവിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. ഗുരുതരമായി പരുക്കേറ്റ റെജി പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്.
"
https://www.facebook.com/Malayalivartha


























