Widgets Magazine
17
May / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തമിഴ്‌നാട് മുഖ്യമന്ത്രി ജോസഫ് വിജയ്‌ രാജ്യത്തിന്റെ പ്രധാനമന്ത്രിയാവുമെന്നും ജ്യോത്സ്യന്റെ പ്രവചനം..അടുത്ത 30-40 വർഷത്തേക്ക് വിജയ്ക്ക് രാഷ്ട്രീയ എതിരാളികൾ ഉണ്ടാകില്ല..


കാലവർഷം ശ്രീലങ്കയിൽ എത്തി..ഇനി നേരെ കേരളത്തിലേക്ക്..മെയ് 17, മെയ് 18 ദിവസങ്ങളിൽ കടലിൽ പോകുന്നവർ ശ്രദ്ധിക്കണം..ഇന്ത്യ വളരെ വ്യത്യസ്തമായ രണ്ട് കാലാവസ്ഥകളിലേയ്ക്ക്..


ഗർഭിണി വെന്തുമരിച്ച സംഭവത്തിൽ കാറിനു തീപിടിക്കാനുള്ള കാരണം കണ്ടെത്താനായില്ല.. പെട്രോളിൽ ഓടുന്ന വാഹനത്തിന്റെ ടാങ്കിൽ ചോർച്ച കണ്ടെത്തിയിട്ടില്ലെന്നാണ് വിവരം..


ഒടുവിൽ വി.ഡി. സതീശന്റെ അവസാന അടവും പാളി..രമേശ് ചെന്നിത്തലയിൽ നിന്നും ആഭ്യന്തരം എടുക്കാനുള്ള അടവാണ് പാളിയത്. ആഭ്യന്തരം ഇല്ലാതെ എന്ത് മുഖ്യമന്ത്രി എന്ന് ഹൈക്കമാന്റിനോട് ചോദിച്ച സതീശനോട്..ഒരക്ഷരം മിണ്ടിയില്ല..


പുതിയ യു.ഡി.എഫ്. മന്ത്രിസഭയുടെ ചിത്രം ഇന്ന് തെളിയും.. 21 അം​ഗ കാബിനറ്റ് തയ്യാർ... തിങ്കളാഴ്ച എല്ലാ മന്ത്രിമാരും ഒന്നിച്ച് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും..പട്ടിക ഗവർണർക്ക് ഇന്ന് കൈമാറും..

കൂട്ടുകാർക്കൊപ്പം സെൽഫി 4 മിനിറ്റിനുള്ളില്‍ ശ്രീനന്ദ മറഞ്ഞു...മലയാളി വിദ്യാര്‍ഥിനിക്കായുള്ള തിരച്ചില്‍ മൂന്നാം ദിവസവും വിഫലം.. മലയാളി സഞ്ചാരികളെ കാണാതാകുന്നത് തുടർച്ചയാകുന്നു..

10 APRIL 2026 10:36 AM IST
മലയാളി വാര്‍ത്ത

More Stories...

VDS കാബിനറ്റിൽ പുതിയ മന്ത്രിമാർ ഇവർ ;വകുപ്പുകൾ ഇങ്ങനെ ..തിരുവഞ്ചൂർ സ്പീക്കറായി പരിഗണനയിൽ..ഇന്ദിരാഭവനിൽ തിരക്കിട്ട ചർച്ച

കാലവർഷം ശ്രീലങ്കയിൽ എത്തി..ഇനി നേരെ കേരളത്തിലേക്ക്..മെയ് 17, മെയ് 18 ദിവസങ്ങളിൽ കടലിൽ പോകുന്നവർ ശ്രദ്ധിക്കണം..ഇന്ത്യ വളരെ വ്യത്യസ്തമായ രണ്ട് കാലാവസ്ഥകളിലേയ്ക്ക്..

കേരള കോൺഗ്രസിന് രണ്ട് മന്ത്രിമാർ ഇല്ല... ഒരു മന്ത്രി സ്ഥാനവും ചീഫ് വിപ്പ് പദവിയുമായിരിക്കും നൽകുക, യുഡിഎഫ് മന്ത്രിസഭയിൽ ആരൊക്കെ ഉണ്ടാകും എന്നതിൽ അന്തിമ തീരുമാനം ഇന്നുണ്ടാകും, നിയുക്ത മുഖ്യമന്ത്രി വി ഡി സതീശൻ ഇന്ന് മന്ത്രിമാരുടെ പേരുകൾ പ്രഖ്യാപിക്കും

നാളെ സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കുന്ന സർക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങുമായി ബന്ധപ്പെട്ട് നഗരത്തിൽ രാവിലെ ഏഴുമുതൽ ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തി.... പാർക്കിങ് കേന്ദ്രങ്ങളും സജ്ജീകരിച്ചു...

വടശ്ശേരി ദാമോദരൻ സതീശൻ. എന്ന ഞാൻ..!കസേരയിൽ ഇരിക്കും മുന്നേ.. പിണറായിസം മൂടോടെ അറബിക്കടലിൽ തള്ളി! അമ്പോ..!

കർണാടകയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ മലയാളി സഞ്ചാരികളെ കാണാതാകുന്നത് തുടർച്ചയാകുന്നു. കുടകിൽ ട്രെക്കിംഗിനിടെ ശരണ്യ എന്ന പെൺകുട്ടിയെ കാണാതായതിന് പിന്നാലെ, ചിക്കമഗളൂരുവിലെ പ്രശസ്തമായ മുളയനഗിരിയിൽ മറ്റൊരു മലയാളി പെൺകുട്ടിയെക്കൂടി കാണാതായി എന്നുള്ള വാർത്തകൾ മലയാളികളെ ഞെട്ടിക്കുകയാണ് . വിനോദയാത്രയ്ക്കിടെ ചിക്കമഗളൂരുവില്‍ കാണാതായ മലയാളി വിദ്യാര്‍ഥിനിക്കായുള്ള തിരച്ചില്‍ മൂന്നാം ദിവസവും വിഫലം. പാലക്കാട് കടമ്പഴിപ്പുറത്തെ രമേശ്, രോഹിണി ദമ്പതിമാരുടെ മകള്‍ ശ്രീനന്ദയെയാണ് (15) ചൊവ്വാഴ്ച വൈകീട്ടോടെ കാണാതായത്. കുട്ടിയെ കാണാതായി മൂന്ന് ദിവസം പിന്നിട്ടെങ്കിലും കുട്ടിയെ കുറിച്ച് യാതൊരു സൂചനയും ലഭിച്ചിട്ടില്ല.

 

കുടുംബത്തോടൊപ്പം വിനോദയാത്രയ്‌ക്കെത്തിയ കുട്ടിയെ ചിക്കമഗളൂരു മാണിക്കധാര വെള്ളച്ചാട്ടത്തിന്റെ വ്യൂ പോയിന്റിനു സമീപത്ത് നിന്നുമാണ് കാണാതായത്.മാതാപിതാക്കളും ബന്ധുക്കളും ഉൾപ്പെടെ നാൽപ്പതോളം പേരടങ്ങുന്ന വലിയൊരു സംഘത്തോടൊപ്പമാണ് നന്ദന വിനോദയാത്രയ്ക്ക് എത്തിയത്. ഈ പറയുന്ന 40-ഓളം വരുന്ന കുടുംബാംഗങ്ങള്‍ക്കും ബന്ധുക്കള്‍ക്കുമൊപ്പം സന്തോഷത്തോടെ എത്തിയ ശ്രീനന്ദ എവിടെപ്പോയി എന്ന ചോദ്യത്തിന് മുന്നില്‍ കാട് മൗനം പാലിക്കുന്നു.ചൊവ്വാഴ്ച വൈകുന്നേരത്തോടെ ചന്ദ്രദ്രോണ പർവതനിരയിലെ മാണിക്യധാര വെള്ളച്ചാട്ടത്തിന് സമീപം വെച്ചാണ് നന്ദനയെ സംഘത്തിൽ നിന്നും കാണാതായത്.

വൈകുന്നേരം ആറ് മണിയോടെ കുന്ന് ഇറങ്ങുന്നതിനിടെ കുട്ടി സംഘത്തിൽ നിന്നും വേർപെട്ടു പോവുകയായിരുന്നു.. വൈകുന്നേരം 5.30-ഓടെ മൂടല്‍മഞ്ഞും വെളിച്ചക്കുറവും അനുഭവപ്പെട്ടു തുടങ്ങിയ സമയത്താണ് കുട്ടി സംഘത്തില്‍ നിന്നും പെട്ടെന്ന് അപ്രത്യക്ഷയായത്. കൂടെയുണ്ടായിരുന്നവര്‍ നിമിഷനേരം കൊണ്ട് ചുറ്റും നോക്കിയെങ്കിലും ശ്രീനന്ദയെ കണ്ടെത്താനായില്ല. തുടര്‍ന്ന് നടത്തിയ പ്രാഥമിക തിരച്ചിലുകള്‍പരാജയപ്പെട്ടതോടെയാണ് പോലീസിനെയും വനം വകുപ്പിനെയും വിവരമറിയിച്ചത്.മാണിക്കധാര വെള്ളച്ചാട്ടത്തിലും ബാബുഡാന്‍ ഗിരികുന്നിലും വ്യാഴാഴ്ചയും വ്യാപകമായ തിരച്ചില്‍ നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല. ബാബുഡാന്‍ കുന്നിലെ 300 അടി താഴ്ചയില്‍വരെ തെല്‍മല്‍ ഡ്രോണ്‍ ഉപയോഗിച്ച് വ്യാഴാഴ്ച പരിശോധന നടത്തിയിട്ടും കുട്ടിയെ കണ്ടെത്താനായിട്ടില്ല.

 

വെള്ളച്ചാട്ടത്തില്‍ വീണെന്നു സംശയമുയര്‍ന്നെങ്കിലും തിരച്ചിലിനു ശേഷം പൊലീസ് ആ സാധ്യത തള്ളി. പൊലീസും വനംവകുപ്പും ദുരന്തനിവാരണ സേനയും ചേര്‍ന്നു നടത്തുന്ന തിരച്ചിലില്‍ ഡോഗ് സ്‌ക്വാഡുമുണ്ട്. ഡ്രോണ്‍ ക്യാമറകളും വിന്യസിച്ചിട്ടുണ്ട്.ചൊവ്വാഴ്ച വൈകീട്ട് 5.20-വരെ കുട്ടി മാതാപിതാക്കളുടെ കൂടെയുണ്ടായിരുന്നു. ചൊവ്വാഴ്ച വൈകിട്ടു മറ്റു രണ്ടു കുട്ടികള്‍ക്കൊപ്പം ശ്രീനന്ദ ഫോട്ടോ എടുത്തിരുന്നു. നാല് മിനിറ്റിനുള്ളിലാണ് യാത്രാസംഘത്തില്‍നിന്ന് കുട്ടിയെ കാണാതാകുന്നത്.സംഘം തിരിച്ചിറങ്ങുന്നതിനിടെയാണ് ഒരാളെ കാണാനില്ലെന്ന വിവരം അറിയുന്നത്. ഇതിനിടെ മകളെ തട്ടിക്കൊണ്ടുപോയിട്ടുണ്ടോയെന്ന് സംശയമുള്ളതായും ഉടന്‍ കണ്ടുപിടിച്ചുതരണമെന്നും ആവശ്യപ്പെട്ട് ശ്രീനന്ദയുടെ മാതാപിതാക്കള്‍ ചിക്കമഗളൂരു നോര്‍ത്ത് പോലീസില്‍ വ്യാഴാഴ്ച പരാതിനല്‍കി.

 

വിനോദസഞ്ചാരത്തിനെത്തിയ 40-ഓളം കുടുംബാംഗങ്ങളുടെ സംഘത്തിലെ അംഗമായിരുന്നു ശ്രീനന്ദ.പാലക്കാടു നിന്നുള്ള സംഘം സന്ദര്‍ശിക്കുമ്പോള്‍ മറ്റു 10 പേര്‍ കൂടി വ്യൂപോയിന്റില്‍ ഉണ്ടായിരുന്നു. ഇവരെ തിരിച്ചറിയാന്‍ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുകയാണ്. ശ്രീനന്ദയ്‌ക്കൊപ്പം എത്തിയ 40 അംഗ സംഘത്തിലെ കുടുംബാംഗങ്ങളും സുഹൃത്തുക്കളും ഉള്‍പ്പെടെ 15 പേര്‍ അന്വേഷണ സംഘത്തെ സഹായിക്കാന്‍ സ്ഥലത്തു തങ്ങുന്നുണ്ട്.ചിക്കമഗളൂരു ഡെപ്യൂട്ടി കമ്മിഷണര്‍ എന്‍.എം. നാഗരാജ, പോലീസ് സൂപ്രണ്ട് ജിതേന്ദ്രകുമാര്‍ ദയാമ എന്നിവര്‍ നേരിട്ടാണ് രക്ഷാപ്രവര്‍ത്തനത്തിന് മേല്‍നോട്ടം വഹിക്കുന്നത്. റാപ്പിഡ് ആക്ഷന്‍ ഫോഴ്സ്, ദുരന്തനിവാരണ സേന, വനംജീവനക്കാര്‍, പോലീസ്, അഗ്‌നിരക്ഷാസേനാംഗങ്ങള്‍ എന്നിവരുടെ നേതൃത്വത്തിലാണ് തിരച്ചില്‍ നടക്കുന്നത്. കുട്ടിക്കായി തിരച്ചില്‍ ഊര്‍ജിതമാക്കണമെന്നും വനംമന്ത്രി ഈശ്വര്‍ ബി. ഖന്ദ്രെ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശംനല്‍കി.കാണാതായ ആ നിമിഷം മുതൽ തന്നെ പോലീസും വനംവകുപ്പും നാട്ടുകാരുടെ സഹായത്തോടെ ഉടൻ തന്നെ തിരച്ചിൽ നടക്കുന്നുണ്ട് .

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

VDS കാബിനറ്റിൽ പുതിയ മന്ത്രിമാർ ഇവർ  (2 hours ago)

CM VIJAY വെള്ള ടവ്വൽ' കുപ്പയിലെറിഞ്ഞ് CM  (3 hours ago)

ജഡ്ജിമാരുടെ എണ്ണം 33-ൽ നിന്നും 38 ആയി ഉയർത്താനുള്ള.....  (3 hours ago)

സി.ബി.എസ്.ഇ പുനർമൂല്യനിർണയത്തിന് ഇപ്പോൾ അപേക്ഷിക്കാം...  (3 hours ago)

കേരള പ്ലസ് ടു പരീക്ഷാ ഫലം മെയ് 22-ന് ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്ന് ഹയർ സെക്കൻഡറി വിദ്യാഭ്യാസ ഡയറക്ടറേറ്റ്  (4 hours ago)

ഉൾക്കടലിൽ ന്യൂനമർദ്ദം  (4 hours ago)

ഇംഗ്ലീഷ് എഫ്.എ. കപ്പ് ഫുട്ബോളിൽ വീണ്ടും മുത്തമിട്ട് മാഞ്ചെസ്റ്റർ സിറ്റി...  (4 hours ago)

കേരള കോൺഗ്രസിന് രണ്ട് മന്ത്രിമാർ ഇല്ല... ഒരു മന്ത്രി സ്ഥാനവും ചീഫ് വിപ്പ് പദവിയുമായിരിക്കും നൽകുക, യുഡിഎഫ് മന്ത്രിസഭയിൽ ആരൊക്കെ ഉണ്ടാകും എന്നതിൽ അന്തിമ തീരുമാനം ഇന്നുണ്ടാകും, നിയുക്ത മുഖ്യമന്ത്രി വി ഡ  (4 hours ago)

രാജ്യത്ത് ഇന്ധനവിലയിൽ വീണ്ടും വർദ്ധനവ്... സിഎൻജിക്ക് കിലോക്ക് ഒരു രൂപയുടെ വർദ്ധനവ്  (4 hours ago)

നാളെ സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കുന്ന സർക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങുമായി ബന്ധപ്പെട്ട് നഗരത്തിൽ രാവിലെ ഏഴുമുതൽ ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തി.... പാർക്കിങ് കേന്ദ്രങ്ങളും സജ്ജീകരിച്ചു...  (5 hours ago)

വടശ്ശേരി ദാമോദരൻ സതീശൻ. എന്ന ഞാൻ..!കസേരയിൽ ഇരിക്കും മുന്നേ.. പിണറായിസം മൂടോടെ അറബിക്കടലിൽ തള്ളി! അമ്പോ..!  (5 hours ago)

CAR ACCIDENT അപകടകാരണം കണ്ടെത്താനായില്ല  (5 hours ago)

വരും ദിവസങ്ങൾ പ്രശ്നഭരിതമായിരിക്കും  (5 hours ago)

C M V D SATHEESHAN മണിക്കൂറുകൾക്കുള്ളിൽ പ്രഖ്യാപനം.  (6 hours ago)

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഔദ്യോഗിക സന്ദർശനത്തിനിടെ നൂറ്റാണ്ടുകൾ പഴക്കമുള്ള ചെമ്പോലകൾ ഇന്ത്യയ്ക്ക് തിരികെ നൽകി നെതർലൻഡ്സ്...  (6 hours ago)

Malayali Vartha Recommends