Widgets Magazine
05
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സ്വത്തു തർക്കത്തിനൊടുവിൽ.... സഹോദരനെ വെട്ടിക്കൊലപ്പെടുത്തി...


ഹോൺ മുഴക്കിയിട്ടും.... ഹെഡ് ഫോണുമായി യുവാവ് ട്രാക്കിൽ... ട്രെയിൻ തട്ടി യുവാവിന് ​ഗുരുതര പരിക്ക്


'ഓണം ടൂറിസം വാരാഘോഷം';  കലാകാരന്‍മാര്‍ക്ക് അപേക്ഷിക്കാം


ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; ജാമ്യാപേക്ഷയിൽ ഉത്തരവ് പറയും മുമ്പ് സിസിറ്റിവി ദൃശ്യങ്ങൾ പരിശോധിക്കണമെന്ന ഹർജിയിൽ തിങ്കളാഴ്ച ഉത്തരവ്, കേസിലെ ഒൻപതാം പ്രതി ഹരീഷ് കുമാറിന് ജാമ്യം ലഭിച്ചതിന് പിന്നാലെയാണ് എട്ട് പ്രതികൾ ജാമ്യ ഹർജിയുമായി കോടതിയെ സമീപിച്ചത്


ചക്കയിടാൻ കയറുന്നതിനിടെ ഏണിയിൽ നിന്ന് വീണ ഗൃഹനാഥൻ ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി

ശബരിമല യുവതീപ്രവേശന കേസിൽ സുപ്രീം കോടതി വിധി എന്തായിരിക്കും? ശബരിമല കേസ് സുപ്രീം കോടതി തള്ളും. യുവതീപ്രവേശനം അനുവദിക്കില്ല..സാങ്കേതിക കാര്യങ്ങളുടെ പേരിലായിരിക്കും അപ്പീൽ തള്ളുക..

10 APRIL 2026 12:05 PM IST
മലയാളി വാര്‍ത്ത

More Stories...

സ്വത്തു തർക്കത്തിനൊടുവിൽ.... സഹോദരനെ വെട്ടിക്കൊലപ്പെടുത്തി...

ബംഗളൂരു വഴി സർവീസ് നടത്തുന്ന ഹുബ്ളി- കൊല്ലം, കൊച്ചുവേളി- ബംഗളൂരു സ്പെഷ്യൽ ട്രെയിനുകൾ ആഗസ്റ്റ് വരെ നീട്ടി...

ഹോൺ മുഴക്കിയിട്ടും.... ഹെഡ് ഫോണുമായി യുവാവ് ട്രാക്കിൽ... ട്രെയിൻ തട്ടി യുവാവിന് ​ഗുരുതര പരിക്ക്

'ഓണം ടൂറിസം വാരാഘോഷം';  കലാകാരന്‍മാര്‍ക്ക് അപേക്ഷിക്കാം

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; ജാമ്യാപേക്ഷയിൽ ഉത്തരവ് പറയും മുമ്പ് സിസിറ്റിവി ദൃശ്യങ്ങൾ പരിശോധിക്കണമെന്ന ഹർജിയിൽ തിങ്കളാഴ്ച ഉത്തരവ്, കേസിലെ ഒൻപതാം പ്രതി ഹരീഷ് കുമാറിന് ജാമ്യം ലഭിച്ചതിന് പിന്നാലെയാണ് എട്ട് പ്രതികൾ ജാമ്യ ഹർജിയുമായി കോടതിയെ സമീപിച്ചത്

ശബരിമല യുവതീപ്രവേശന കേസിൽ  സുപ്രീം കോടതി വിധി എന്തായിരിക്കും? കേസ് പരിഗണിക്കുന്ന കോടതിയിൽ ഇക്കഴിഞ്ഞ രണ്ടുസിറ്റിംഗുകളിൽ ഉണ്ടായ നിരീക്ഷണങ്ങളിൽ നിന്ന് റിസൾട്ട് വ്യക്തമാണ്. ശബരിമല കേസ് സുപ്രീം കോടതി തള്ളും. യുവതീപ്രവേശനം അനുവദിക്കില്ല.സാങ്കേതിക കാര്യങ്ങളുടെ പേരിലായിരിക്കും അപ്പീൽ തള്ളുക. കേരളം ഇന്നലെ തിരഞ്ഞെടുപ്പിനായി പോളിംഗ് ബൂത്തിലേക്ക് ചെന്നപ്പോൾ  സുപ്രീം കോടതിയിൽ കേന്ദ്രസർക്കാർ ശബരിമല വിഷയത്തിൽ എടുത്ത കർശന നിലപാടിന് കേരളത്തിൽ നിന്നും പിന്തുണ ലഭിക്കുമെന്ന് ഏതാണ്ട് ഉറപ്പായി. ശബരിമല യുവതി പ്രവേശന കേസിൽ നിർണായ ചോദ്യവുമായി ഭരണഘടനാ ബെഞ്ചിലെ അംഗമായ ജസ്റ്റിസ് ബീ വി നാഗരത്ന രംഗത്തെത്തിയത് ഇന്നലെയാണ്.  ശബരിമല ക്ഷേത്രവുമായി ബന്ധമില്ലാത്തവരും അയ്യപ്പഭക്തർ

 

അല്ലാത്തവരുമായുള്ള ആവശ്യം എന്തിനാണ് പരിഗണിച്ചതെന്ന് ജസ്റ്റിസ് നാഗരത്ന കീഴ്  കോടതികളോടുള്ള ആരാഞ്ഞു. യുവതി പ്രവേശനം ആവശ്യപ്പെട്ട് അയ്യപ്പഭക്തരായ ആരും കോടതിയെ സമീപിച്ചിട്ടില്ലെന്ന് ജസ്റ്റിസ് വിശദീകരിച്ചു. ശബരിമല യുവതി പ്രവേശന വിഷയം പരിഗണിക്കുന്ന 9 അംഗ ഭരണഘടന ബഞ്ചിന് മുമ്പാകെ സോളിസിറ്റർ ജനറൽ വാദം ഉന്നയിക്കുമ്പോഴാണ് നിർണായക ചോദ്യവുമായി ജസ്റ്റിസ് നാഗരത്ന രംഗത്തെത്തിയത്. യുവതി പ്രവേശന ആവശ്യവുമായി ഏതെങ്കിലും വ്യക്തി സിവിൽ കോടതിയെ സമീപിച്ചിരുന്നുവെങ്കിൽ കോടതിയിൽ നിന്ന് ഉയരുന്ന ആദ്യ ചോദ്യം നിങ്ങൾക്ക് കേസുമായുള്ള ബന്ധം എന്താണെന്ന് ആയിരിക്കും. ബന്ധം വിശദീകരിക്കാൻ ആയില്ലെങ്കിൽ അപ്പോൾ തന്നെ കേസ് തള്ളുമെന്നും ജസ്റ്റിസ് ബി.വി നാഗരത്‌ന ചൂണ്ടിക്കാട്ടി.

 

അയ്യപ്പഭക്തതരായ ആരുമല്ല ശബരിമല യുവതി പ്രവേശനത്തിനായി കോടതിയെ സമീപിച്ചതെന്നും ജസ്റ്റിസ് ബി വി നാഗരത്‌ന ചൂണ്ടിക്കാട്ടി. ഇക്കാര്യം കണക്കിലെടുത്തുവെങ്കിൽ 2006 ൽ തന്നെ കേസ് തള്ളിയേനെയെന്നും ഒമ്പതംഗ ഭരണഘടന ബെഞ്ചിന് നേതൃത്വം നൽകിയ ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അഭിപ്രായപ്പെട്ടു. എന്നാൽ അഞ്ച് അംഗ ഭരണഘടന ബെഞ്ച് ഉൾപ്പടെ ഈ വിഷയം പരിഗണിച്ച ശേഷമാണ് വിഷയം വിശാല ബെഞ്ചിന് വിട്ടത് എന്നും ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി.ജഡ്ജിമാരുടെ നിരീക്ഷണത്തോട് യോജിച്ച സോളിസിസ്റ്റർ ജനറൽ തുഷാർ മേത്ത, മുസ്ലിം പള്ളികളിൽ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് തനിക്ക് കോടതിയെ സമീപിക്കാൻ കഴിയില്ലെന്ന് പറഞ്ഞു. താൻ അങ്ങനെ സമീപിച്ചാൽ അതിനുള്ള അവകാശം തനിക്ക് എന്താണെന്ന് കോടതി ആരായുമെന്നും തുഷാർ മേത്ത പറഞ്ഞു.

പഞ്ചാബിൽ രജിസ്റ്റർ ചെയ്ത ഇന്ത്യൻ യങ് ലോയേഴ്‌സ് അസോസിയേഷൻ ആണ് ശബരിമലയിൽ യുവതി പ്രവേശനത്തിനായി കോടതിയെ സമീപിച്ചതെന്ന് സുപ്രീം കോടതിയിൽ എഴുതി നൽകിയ വാദത്തിൽ സോളിസിസ്റ്റർ ജനറൽ ചൂണ്ടിക്കാട്ടിയിരുന്നു. ഈ സംഘടനയ്ക്ക് ശബരിമലയെ കുറിച്ച് അറിയില്ലെന്നും കേന്ദ്ര സർക്കാർ എഴുതി നൽകിയ വാദത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.മാസത്തിൽ 3 ദിവസം സ്ത്രീകളെ ‘തൊട്ടുകൂടാത്തവരായി’ കാണാൻ പാടില്ലെന്ന് ജസ്റ്റിസ് ബി.വി. നാഗരത്ന പറഞ്ഞത് ഇതിന് ഒരു ദിവസം  മുമ്പാണ്. ശബരിമലയിലെ കാര്യം 4 ദിവസത്തേക്കുള്ളതല്ലെന്നും പ്രത്യേക പ്രായപരിധിയിലുള്ള സ്ത്രീകൾക്കാണു വിലക്കെന്നും കേന്ദ്ര സർക്കാരിനു വേണ്ടി സോളിസിറ്റർ ജനറൽ തുഷാർ മേത്ത പറഞ്ഞു.  ശബരിമലയിൽ യുവതീപ്രവേശം അനുവദിച്ച വിധിയിൽ പുനഃപരിശോധന തേടിയുള്ള ഹർജികളിൽ കേന്ദ്ര സർക്കാർ വാദം ഉന്നയിക്കുന്നതിനിടെയാണു ക്ഷേത്രത്തിൽ സ്ത്രീകൾക്കുള്ള വിലക്കിനെക്കുറിച്ചു ജസ്റ്റിസ് നാഗരത്നയുടെ പരാമർശം.

 

എന്നാൽ, ശബരിമലയിലെ സവിശേഷമായ ആചാരരീതി ബഹുമാനിക്കപ്പെടേണ്ടതാണെന്നു തുഷാർ മേത്ത പറ‍ഞ്ഞു.യുവതികളെ വിലക്കുന്നത് ഒരുതരത്തിൽ തൊട്ടുകൂടായ്മയാണെന്നു 2018 ലെ വിധിയിൽ ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് രേഖപ്പെടുത്തിയിരുന്നു. ഇതിനോട് കടുത്ത വിയോജിപ്പുണ്ടെന്ന് ഇന്നലെ വാദത്തിനിടെ തുഷാർ മേത്ത പറഞ്ഞപ്പോഴാണ് ജസ്റ്റിസ് നാഗരത്ന ഇടപെട്ടത്. ആർത്തവത്തിന്റെ ആദ്യ 3 ദിവസം തൊട്ടുകൂടായ്മയും അതവസാനിക്കുന്ന നാലാം ദിവസം ആകാമെന്ന നിലപാടും പറ്റില്ലെന്നു ജസ്റ്റിസ് നാഗരത്ന പറഞ്ഞു. ആർത്തവ വിഷയത്തെക്കുറിച്ചല്ല തന്റെ വാദമെന്നു തുഷാർ മേത്ത പറഞ്ഞെങ്കിലും 3 ദിവസം തൊട്ടുകൂടായ്മയും നാലാംദിവസം ഇതൊഴിവാക്കുന്നതും പറ്റില്ലെന്ന് ജസ്റ്റിസ് ആവർത്തിച്ചു. തുടർന്നാണ് ശബരിമലയിലെ കാര്യം തുഷാർ മേത്ത സൂചിപ്പിച്ചത്. സ്ത്രീയാണെന്നതോ ആർത്തവമോ പരിഗണിച്ചല്ല ശബരിമലയിലെ യുവതീപ്രവേശ വിലക്കെന്നും നിശ്ചിത പ്രായപരിധിക്കാർക്കാണ് വിലക്കെന്നും അദ്ദേഹം പറഞ്ഞു.

 

ലോകത്തെ എല്ലാ അയ്യപ്പ ക്ഷേത്രങ്ങളിലും സ്ത്രീകൾക്ക് പ്രവേശിക്കാം. സവിശേഷ ആചാരമുള്ള ക്ഷേത്രമാണ് ശബരിമല. മതവിഭാഗങ്ങളുടെ ആചാരങ്ങൾ ബഹുമാനിക്കപ്പെടണം.ഗുരുദ്വാരയിൽ കയറുന്നയാൾക്ക് അയാളുടെ തല മറയ്ക്കണം. വ്യക്തിയെന്ന നിലയിലുള്ള അന്തസ്സും തിരഞ്ഞെടുപ്പിനുള്ള സ്വാതന്ത്ര്യവും പറഞ്ഞ് ഒഴിഞ്ഞുമാറാൻ കഴിയില്ല. നിങ്ങളുടെ വ്യക്തിസ്വാതന്ത്ര്യം അവിടെ നിഷേധിക്കപ്പെടുന്നില്ല. വിശ്വാസത്തോടും മതത്തോടുമുള്ള ആദരമാണത്. ഗുരുദ്വാരയിലെന്ന പോലെ അജ്മേർ ദർഗയിൽ പോലും തല മൂടണമെന്നും സോളിസിറ്റർ ജനറൽ പറഞ്ഞു.ശബരിമല യുവതീപ്രവേശ കേസിന്റെ പുനഃപരിശോധനാ ഹർജികളുടെ പശ്ചാത്തലത്തിലാണ് കേസ് പരിഗണിക്കുന്നതെങ്കിലും അതിന്റെ വസ്തുതകളിലേക്കു കടക്കില്ലെന്ന് ഇന്നലെയും ഭരണഘടനാ ബെഞ്ച് ആവർത്തിച്ചു. ശബരിമലയിലേതടക്കം വിഷയങ്ങൾ ഉയർന്നുവരുമെങ്കിലും വിവിധ മതവിഭാഗങ്ങളിലെ ആചാരവും സ്ത്രീയും അവരുടെ അവകാശങ്ങളുമായി ബന്ധപ്പെട്ടുയർന്ന 7 ഭരണഘടനാപരമായ ചോദ്യങ്ങളാണ് ബെഞ്ച് പരിഗണിക്കുക. ഇതിൽ നിന്നും കേസ് തള്ളി പോകുമെന്ന് ഉറപ്പാണ്.

 

 ശബരിമലയിൽ യുവതി പ്രവേശനം അനുവദിച്ച് കൊണ്ടുള്ള വിധിയെ സുപ്രീം കോടതിയിൽ ശക്തമായി എതിർക്കാനാണ്  കേന്ദ്രത്തിന്റെ  തീരുമാനം.. മതാചാരങ്ങളിൽ തീർപ്പ് കൽപ്പിക്കാനുള്ള അധികാരം കോടതികൾക്ക് ഇല്ലെന്ന നിലപാടാണ് കേന്ദ്ര സർക്കാർ സുപ്രീം കോടതിയെ അറിയിച്ചത്. ഒരു മതവിഭാഗത്തിൽ പരിഷ്‌കരണം കൊണ്ട് വരാനുള്ള അവകാശം ഭരണഘടനയുടെ 25 (1) അനുച്ഛേദ പ്രകാരം വ്യക്തികൾക്ക് ഇല്ലെന്നും കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ വ്യക്തമാക്കും. ശബരിമല കേസ് പരിഗണിക്കുന്ന പുതിയ ഒമ്പതംഗ ഭരണഘടന ബെഞ്ചിന് മുമ്പാകെ കേന്ദ്രസർക്കാർ തങ്ങളുടെ വാദം ഇത് വരെയും എഴുതി നൽകിയിട്ടില്ല. എന്നാൽ ഒമ്പതംഗ ഭരണഘടനാ ബെഞ്ച് തയ്യാറാക്കിയ ചോദ്യങ്ങൾക്ക് 2019 ൽ കേന്ദ്ര സർക്കാർ തങ്ങളുടെ വാദം തയ്യാറാക്കിയിരുന്നു.

 

ഇതിന്റെ അടിസ്ഥാനത്തിലാകും സോളിസിറ്റർ ജനറൽ തുഷാർ മേത്ത തന്റെ വാദം ഉന്നയിക്കുകയെന്ന് കേന്ദ്ര സർക്കാർ വൃത്തങ്ങൾ പറഞ്ഞു. യുവതീ പ്രവേശന വിധിയിൽ പുനഃപരിശോധന ആവശ്യപ്പെടാൻ കേന്ദ്രം മുന്നോട്ട് വയ്ക്കുന്ന പ്രധാന വാദങ്ങൾ ഇവയാണ്. ലോകത്തെ വിവിധ കോടതികളും മതാചാരങ്ങൾ സംബന്ധിച്ച വിഷയങ്ങൾ പരിശോധിക്കുന്നുണ്ട്. എന്നാൽ ഇന്ത്യയിലെ കോടതികൾ മതാചാരങ്ങളിൽ തീർപ്പ് കല്പിക്കരുതെന്നാണ് കേന്ദ്ര സർക്കാർ നിലപാട്. മതം, മത വിഭാഗങ്ങൾ എന്നിവ സംബന്ധിച്ച നിർവചനം നൽകാൻ കോടതികൾക്കാകില്ല. ഒരു മതാചാരം അനുപേക്ഷണീയമായ മതാചാരമാണോ എന്നത് പരിശോധിക്കാൻ കോടതിക്ക് അധികാരമില്ല. മറിച്ച് ആ മതവിഭാഗം ആത്മാർഥമായി ആ ആചാരം പിന്തുടരുന്നുണ്ടോ എന്ന കാര്യം മാത്രമാണ് കോടതിക്ക് പരിശോധിക്കാൻ കഴിയൂ. ഷിരൂർ മഠം കേസിൽ ഇക്കാര്യം ഭരണഘടന ബെഞ്ച് തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നാണ് കേന്ദ്ര നിലപാട്. ഇതാണ് ജസ്റ്റിസ് നഗരത്നയുടെ നിലപാട് മാറ്റത്തിന് കാരണം.

 

മൗലിക അവകാശങ്ങൾ സന്തുലിതമാക്കുക എന്നതായിരിക്കണം കോടതികളുടെ നിലപാട്. ഒന്നിനു മുകളിൽ മറ്റൊന്ന് അടിച്ചേൽപ്പിക്കുക എന്നതായിരിക്കരുതെന്നും സർക്കാർ കോടതിയിൽ വാദിക്കും. ഭരണഘടനയുടെ 25, 26 അനുച്ഛേദങ്ങൾ പ്രകാരം ഹിന്ദുമത വിശ്വാസികൾക്ക് മതാചാരങ്ങൾ, ആരാധനാരീതികൾ എന്നിവയിൽ ലഭിക്കുന്ന അവകാശങ്ങൾ ഭരണഘടനയുടെ 14-ാംഅനുച്ഛേദപ്രകാരമുള്ള ലിംഗസമത്വവുമായി പരിശോധന പാടില്ലെന്ന സുപ്രധാന നിലപാടും കേന്ദ്രം സുപ്രീം കോടതിയിൽ വ്യക്തമാക്കും.ഹിന്ദുമതത്തിന്റെ പല ആരാധനാലയങ്ങളിലും ഇത്തരം ചില പ്രത്യേകതകൾ ഉള്ള കാര്യവും കേന്ദ്രം കോടതിയുടെ ശ്രദ്ധയിൽ പെടുത്തിയേക്കും. കേരളത്തിലെ ആറ്റുകാൽ ക്ഷേത്രത്തിലെ പൊങ്കാല, ചക്കുളത്ത് കാവിലെ നാരി പൂജ, പുഷ്‌കറിലെ ബ്രഹ്‌മ ക്ഷേത്രത്തിലെ ആചാരങ്ങൾ എന്നിവയാണ് കോടതിയുടെ ശ്രദ്ധയിൽ പെടുത്താൻ ആലോചിക്കുന്നത്.

 

ഭരണഘടനയുടെ 26-ാം അനുച്ഛേദ പ്രകാരമുള്ള അവകാശങ്ങൾ മതത്തിന് മാത്രമല്ല, മത വിഭാഗങ്ങൾക്ക് കൂടി ഉളളതാണെന്നും കേന്ദ്ര സർക്കാർ കോടതിയിൽ വാദിക്കും. മതാചാരങ്ങളിലെ മാറ്റവും, പരിഷ്‌കാരങ്ങളും കൊണ്ട് വരാനുള്ള അധികാരം സമൂഹത്തിനും, നിയമനിർമാണ സഭയ്ക്കും ആണെന്നും സർക്കാർ കോടതിയിൽ വിശദീകരിക്കും.ശബരിമലയിലെ ആചാരങ്ങൾ സംരക്ഷിക്കും എന്ന സത്യവാങ്മൂലം സമർപ്പിച്ചത് ഉമ്മൻ ചാണ്ടിയുടെ  സർക്കാരാണ്. ഇതിനു വിപരീതമായിട്ടാണ്  ഇടതുമുന്നണി സർക്കാർ സുപ്രീം കോടതിയിൽ അഫിഡവിറ്റ് നൽകിയത്. എല്ലാ മതങ്ങളിലും സ്ത്രീ വിരുദ്ധമായ ആചാരങ്ങളും, നിയമങ്ങളും ഉണ്ട് എന്നതാണ് വസ്തുത. പുരാതന കാലത്ത് വേരൂന്നിയ പാരമ്പര്യങ്ങളിൽ പലതും ലിംഗസമത്വത്തിന്റെ ആധുനിക നിലപാടുകളും ആയി യോജിക്കുന്നതുമല്ല. ജനാധിപത്യ സമൂഹത്തിൽ നിലനിന്ന നിയമങ്ങൾ പോലും പിന്നീട് സ്ത്രീ വിരുദ്ധം എന്ന് കണ്ടു തിരുത്തപ്പെട്ടവയാണ്.

 

ഇക്കാര്യത്തിൽ ഹിന്ദു മതം മാത്രമാണ് നന്നാകാൻ ഉള്ളത് എന്നാണ് സിപിഎം ഒളിഞ്ഞും തെളിഞ്ഞും പ്രചരിപ്പിക്കുന്നത്. ഹിന്ദു സമൂഹത്തിൽ മാത്രം ഇങ്ങനെ ലിംഗസമത്വം മതി എന്നാണ് സിപിഎം വാദം . മുസ്ലിം സ്ത്രീകളുടെ പള്ളി പ്രവേശന വിഷയത്തിലോ, മുസ്ലിം സ്ത്രീകളുടെ സ്വത്തവകാശ, വിവാഹ മോചന വീഷയത്തിലോ ഒന്നും തന്നെ സംസ്ഥാന സർക്കാർ ലിംഗസമത്വത്തിൽ  നിലപാട് എടുത്തിട്ടില്ല. മുസ്ലിം ആചാരങ്ങൾക്കൊപ്പമാണ്  സിപിഎമ്മും സർക്കാരും നിലകൊണ്ടത്.മുസ്ലിം സ്ത്രീകൾക്ക് ഏതൊരു പള്ളിയിലും കയറാം എന്നൊരു കോടതി വിധി ഉണ്ടാവുകയും, മുസ്ലിങ്ങളിൽ വലിയ ഒരു വിഭാഗം അതിനെ എതിർക്കാൻ തെരുവിൽ ഇറങ്ങുകയും ചെയ്‌താൽ ശബരിമല വിഷയത്തിൽ എന്നത് പോലെ പിണറായി സർക്കാർ നിലപാട് എടുക്കുമോ എന്നതാണ് കാതലായ ചോദ്യം. ഇല്ല . സിപിഎമ്മിന്റെ പലസ്തീൻ തട്ടിപ്പ് മുസ്ലിങ്ങൾ പൊളിച്ചു വിട്ടത് പോലെ ശബരിമല തട്ടിപ്പ് ഹിന്ദുക്കളും പൊളിച്ചു വിട്ടു. അതിന്റെ മാനസിക ആഘാതം ആണ് ഇപ്പോൾ ഈ കാണുന്നത്.

 

ശബരിമലയിലെ സുപ്രധാന സുപ്രീം കോടതി വിധി, യുവതീപ്രവേശത്തെ അനുകൂലിച്ചുകൊണ്ട് എല്‍ഡിഎഫ് സര്‍ക്കാര്‍ നല്‍കിയ സത്യവാങ്മൂലത്തിന്റെ കൂടി അടിസ്ഥാനത്തിലായിരുന്നു. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് നിയോഗിച്ച പ്രയാര്‍ ഗോപാലകൃഷ്ണന്‍ അധ്യക്ഷനായ ദേവസ്വം ബോര്‍ഡ് യുവതീ പ്രവേശത്തിന് എതിരായ നിലപാടു തന്നെയാണ് ആ ഘട്ടത്തില്‍ സ്വീകരിച്ചത്. ഇതിന്റെ പേരില്‍ ബോര്‍ഡും പിന്നീടു വന്ന ഇടതുസര്‍ക്കാരും ഉടക്കി. തുടര്‍ന്ന് ഇടതുസര്‍ക്കാര്‍ നിയോഗിച്ച ബോര്‍ഡ്, വിധിയുടെ പുനഃപരിശോധനാ ഹര്‍ജിയുടെ ഘട്ടത്തില്‍ യുവതീപ്രവേശത്തെ അനുകൂലിച്ചു പുതിയ സത്യവാങ്മൂലം നല്‍കി. സമൂഹം കാലത്തിനൊത്തു മാറണമെന്നും ക്ഷേത്രാചാരങ്ങള്‍ ഭരണഘടനാ ധാര്‍മികതയ്ക്കു വിരുദ്ധമാകരുതെന്നുമായിരുന്നു അതിലെ വാദം. ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് നല്‍കിയ ആചാരസംരക്ഷണം ഉറപ്പു വരുത്തുന്ന സത്യവാങ്മൂലം പിന്‍വലിച്ച്

യുവതീപ്രവേശനത്തെ അനുകൂലിക്കുന്ന സത്യവാങ്മൂലം എല്‍ഡിഎഫ് സര്‍ക്കാര്‍ നല്‍കിയതാണ് കേസില്‍ വഴിത്തിരിവായത്. ഈ നിലപാട് തിരുത്തി ആചാര സംരക്ഷണത്തിനായി നിലകൊള്ളാന്‍ തയാറാണെന്ന സൂചനയാണ് ബോര്‍ഡ്  നല്‍കുന്നത്. സർക്കാരും ഇതിന് തയ്യാറായി.ശബരിമല പ്രശ്‌നത്തില്‍ ഉമ്മർ ചാണ്ടി സര്‍ക്കാര്‍ നല്‍കിയിരുന്ന സത്യവാങ്മൂലം തിരുത്തി ഹിന്ദു ആചാരാനുഷ്ഠാനങ്ങളെ തകര്‍ത്തെറിയാന്‍ ശ്രമം നടത്തിയത് പിണറായി വിജയന്റെ ഭരണത്തിന്‍ കീഴിലായിരുന്നു. സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ സത്യവാങ്മൂലമാണ് ശബരിമലയുടെ ആചാരാനുഷ്ഠാനങ്ങളെക്കുറിച്ച് സുപ്രീം കോടതിക്ക് പോലും തെറ്റിദ്ധാരണ ഉണ്ടാകാന്‍ കാരണം. രജസ്വലരാകുന്ന സ്ത്രീകള്‍ക്ക് മാത്രം ശബരിമലയില്‍ ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണം മുഴുവന്‍ സ്ത്രീകള്‍ക്കും പ്രവേശനമില്ല എന്ന തരത്തില്‍ തെറ്റിദ്ധാരണ സൃഷ്ടിച്ചത് പിണറായി സര്‍ക്കാരിന്റെ നിലപാടാണ്. നൈഷ്ഠിക ബ്രഹ്മചാരി എന്ന ഉത്തരേന്ത്യക്കാര്‍ക്ക് മനസ്സിലാകാത്ത സങ്കല്പം കോടതിയില്‍ സത്യസന്ധമായി അവതരിപ്പിക്കുന്നതിലും പിണറായി സര്‍ക്കാര്‍ പരാജയപ്പെട്ടു.

 

യുവതി പ്രവേശനം അനുവദിച്ചുകൊണ്ട് കോടതിവിധി വന്നപ്പോള്‍ ശബരിമല തന്ത്രി മുതലുള്ള ഭക്തസമൂഹം അപ്പീല്‍ പോകുന്നതുകൊണ്ട് വിധി നടപ്പാക്കുന്നത് നിര്‍ത്തിവെക്കണമെന്നും സാവകാശം തരണമെന്നും ആവശ്യപ്പെട്ടെങ്കിലും അത് ചെയ്തില്ല എന്നു മാത്രമല്ല, പോലീസിന്റെ ഒത്താശയോടെ രാത്രി ഇരുളിന്റെ മറവില്‍ ക്ഷേത്രത്തില്‍ യുവതികളെ കടത്തിക്കൊണ്ടുവന്നത് പിണറായി വിജയന്റെയും അദ്ദേഹത്തിന് ശിങ്കിടി പാടുന്ന ഏതാനും പോലീസ് ഉദ്യോഗസ്ഥരുടെയും ശ്രമഫലമായിട്ടായിരുന്നു. ശബരിമലയില്‍ ആചാരാനുഷ്ഠാനങ്ങള്‍ ലംഘിച്ചപ്പോള്‍ നടയടച്ച് ശുദ്ധിക്രിയ നടത്തി ക്ഷേത്രത്തിന്റെ ആചാര പാരമ്പര്യം തന്ത്രി കണ്ഠര് രാജീവര് പാലിച്ചു. ഇതാണ് രാജീവർക്ക് പിന്നീട് വിനയായത്.

 

ഇലക്ഷൻ തരംഗം ഉണ്ടായെങ്കിൽ അതിന് പ്രധാന കാരണം പിണറായി വിജയന്റെ ശബരിമല നിലപാട് ഉൾപ്പെടെയുള്ള കാരണങ്ങളാണ്.  അതേസമയം മലയാളികളുടെ ഹൃദയവികാരത്തെ വ്യണപ്പെടുത്തിയ വിഷയത്തിൽ കേന്ദ്രം സംസ്ഥാന സർക്കാരിന് വിലക്കിട്ടിരിക്കുന്നു.

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്വത്തു തർക്കത്തിനൊടുവിൽ.... സഹോദരനെ വെട്ടിക്കൊലപ്പെടുത്തി...  (8 minutes ago)

ജാഗ്രത! ജൂലൈ 5 മുതൽ 11 വരെ നിയമപ്രശ്നങ്ങളും കുടുംബ കലഹങ്ങളും സൂക്ഷിക്കേണ്ട രാശികൾ.  (34 minutes ago)

ബംഗളൂരു വഴി സർവീസ് നടത്തുന്ന ഹുബ്ളി- കൊല്ലം, കൊച്ചുവേളി- ബംഗളൂരു സ്പെഷ്യൽ ട്രെയിനുകൾ ആഗസ്റ്റ് വരെ നീട്ടി...  (40 minutes ago)

ഹോൺ മുഴക്കിയിട്ടും.... ഹെഡ് ഫോണുമായി യുവാവ് ട്രാക്കിൽ... ട്രെയിൻ തട്ടി യുവാവിന് ​ഗുരുതര പരിക്ക്  (46 minutes ago)

'ഓണം ടൂറിസം വാരാഘോഷം';  കലാകാരന്‍മാര്‍ക്ക് അപേക്ഷിക്കാം  (50 minutes ago)

തൊഴിൽ വിജയം, സാമ്പത്തിക നേട്ടം: ഞായറാഴ്ച ഭാഗ്യം ആർക്കൊപ്പം?  (59 minutes ago)

ഫിഫ ലോകകപ്പിലെ ആവേശകരമായ പ്രീ-ക്വാർട്ടർ പോരാട്ടം... പരാഗ്വെയെ എതിരില്ലാത്ത ഒരു ഗോളിന് തകർത്ത് ഫ്രാൻസ് ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു  (1 hour ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; ജാമ്യാപേക്ഷയിൽ ഉത്തരവ് പറയും മുമ്പ് സിസിറ്റിവി ദൃശ്യങ്ങൾ പരിശോധിക്കണമെന്ന ഹർജിയിൽ തിങ്കളാഴ്ച ഉത്തരവ്  (1 hour ago)

പ്ലസ് വൺ പ്രവേശനത്തിന്റെ മുഖ്യ അലോട്ട്‌മെന്റ് പൂർത്തിയായി... സംസ്ഥാനത്ത് 3,59,890 വിദ്യാർത്ഥികൾ പ്രവേശനം നേടി. ക്ലാസുകൾ നാളെ ആരംഭിക്കും  (1 hour ago)

തിരുവനന്തപുരം നഗരസഭയിലെ ബിജെപി കൗൺസിലർ ആർ. സുഗതന്റെ ജാമ്യാപേക്ഷ തള്ളി...  (1 hour ago)

ഇന്ത്യൻ ബഹിരാകാശ മേഖലയിൽ വിപ്ലവകരമായ മാറ്റങ്ങൾക്ക് വഴി തുറന്നു കൊണ്ട് സ്വകാര്യ കമ്പനി വികസിപ്പിച്ച ആദ്യ ഓർബിറ്റൽ റോക്കറ്റ് വിക്ഷേപണത്തിനൊരുങ്ങുന്നു  (2 hours ago)

ചക്കയിടാൻ കയറുന്നതിനിടെ ഏണിയിൽ നിന്ന് വീണ ഗൃഹനാഥൻ ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി  (2 hours ago)

ഗുജറാത്ത് മുതൽ മംഗളൂരു വരെയുള്ള ഭാഗത്ത് കടലിൽ ശക്തമായ ന്യൂനമർദ്ദ പാത്തി രൂപപ്പെട്ടു....അടുത്ത ദിവസങ്ങളിൽ സംസ്ഥാനത്ത് മഴ ശക്തമാകുമെന്ന് കാലാവസ്ഥാകേന്ദ്രം  (2 hours ago)

അമ്മ പ്രസിഡന്റ് സ്ഥാനത്തെ ശ്വേതയുടെ അവകാശവാദം തള്ളി അന്‍സിബ  (10 hours ago)

മമത ബാനര്‍ജിക്കും തൃണമൂല്‍ കോണ്‍ഗ്രസിനും തിരിച്ചടി; തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷ ചന്ദ്രിമ ഭട്ടാചാര്യ രാജിവച്ചു  (13 hours ago)

Malayali Vartha Recommends