ഭാര്യയെ കൂട്ട ബലാല്‍സംഗം ചെയ്‌തെന്ന് കേട്ട് ദുബായിലുള്ള ഭര്‍ത്താവ് മൂന്ന് തവണ ടെക്സ്റ്റ് മെസേജ് വഴി തലാക് ചൊല്ലി ബന്ധം വേര്‍പെടുത്തി

അയല്‍വാസികള്‍ കൂട്ട ബലാല്‍സംസംഗം ചെയ്ത ഭാര്യയെ ദുബായിലുള്ള ഭര്‍ത്താവ് എസ്എംഎസിലൂടെ മൊഴി ചൊല്ലി. മീററ്റിലാണ് സംഭവം. തന്നെ പീഡിപ്പിച്ചകാര്യം ഭര്‍ത്താവിനോട് പറഞ്ഞത് ഭാര്യയാണ്. ഭര്‍ത്താവിന്റെ പിന്തുണയും കാരുണ്യവും പ്രതീക്ഷിച്ചാണ് സത്യമെല്ലാം തുറന്നു പറഞ്ഞത്. എന്നാല്‍ എല്ലാം കേട്ട ദുബായിക്കാരന്‍ അഞ്ച് നിമിഷത്തിനകം തലാഖ് ചൊല്ലല്‍ എസ്എംഎസിലൂടെ അയച്ചു കൊടുത്തു. ഇതോടെ ഭര്‍ത്താവിന്റെ വീട്ടില്‍ നിന്നും ഇരുപത്തിയഞ്ചുകാരിയെ പുറത്താക്കുകയും ചെയ്തു. നാല് വയസ്സുള്ള മകനെ വിട്ടു കൊടുത്തുമില്ല.
വിദേശ മാദ്ധ്യമങ്ങളാണ് എസ്എംഎസ് തലാഖ് ചൊല്ലിലെ ക്രൂരതകള്‍ പുറം ലോകത്ത് എത്തിക്കാന്‍ കൂടുതല്‍ താല്‍പ്പര്യം കാട്ടിയത്. അയല്‍വാസികളുടെ പീഡനത്തിന് ഇരയായത് ഭര്‍ത്താവിന്റെ അമ്മയേയും യുവതി അറിയിച്ചിരുന്നു. അപ്പോള്‍ എല്ലാ വിധ പിന്തുണയും നല്‍കി. പരാതി നല്‍കാനായി അമ്മ പൊലീസ് സ്‌റ്റേഷനിലും കൂടെ പോയി. എന്നാല്‍ മകന്‍ തലാഖ് ചൊല്ലിയെന്ന വിവരം അറിഞ്ഞതോടെ അവരും കൈവിട്ടു. വീട്ടില്‍ നിന്ന് പുറത്താക്കി. ശരിയത്ത് നിയമപ്രകാരം മകന്‍ തലാഖ് ചൊല്ലിയാല്‍ പിന്നെ മരുമകള്‍ക്ക് വീട്ടില്‍ സ്ഥാനമില്ലെന്നാണ് അമ്മയുടെ പക്ഷം.
തനിക്കുണ്ടായ ദുരനുഭവം കേള്‍ക്കുമ്പോള്‍ ഭര്‍ത്താവ് ഒപ്പം നില്‍ക്കുമെന്നായിരുന്നു കരുതിയത്. എന്നാല്‍ അഞ്ചുവര്‍ഷത്തെ ബന്ധം നിമിഷങ്ങള്‍ കൊണ്ട് അയാള്‍ അവസാനിപ്പിച്ചു. അപ്പോള്‍ നെഞ്ചു പൊട്ടുന്നത് പോലെയാണ് തോന്നിയത്. തലാഖ്, തലാഖ്, തലാഖ്... എന്നീ മൂന്ന് വാക്കുകള്‍ മാത്രമാണ് എസ്എംഎസിലുണ്ടായിരുന്നത്. എന്റെ വേദനയ്‌ക്കൊപ്പം ഏല്ലാവരും നില്‍ക്കുമെന്നാണ് കരുതിയത്. എന്നാല്‍ ഭര്‍ത്താവിന്റെ പ്രതികരണം അപ്രതീക്ഷിതവും ഞെട്ടിക്കുന്നതുമായിരുന്നു യുവതി പറഞ്ഞു. ഒറ്റ രാത്രി കൊണ്ട് കുടുംബത്തില്‍ താന്‍ ഒറ്റപ്പെട്ടുവെന്നും യുവതി പ്രതികരിച്ചു. തന്റെ വീട്ടിലേക്ക് യുവതി മടങ്ങുകയും ചെയ്തു. മകനെ വിട്ടു കിട്ടാത്തതിലെ നിരാശയും മറച്ചു വയ്ക്കുന്നില്ല.
എന്നാല്‍ മകനെ വിട്ടുകൊടുക്കാത്തതിന്റെ ഭര്‍ത്താവിന്റെ അമ്മയ്ക്ക് പറയാനും ന്യായമുണ്ട്. മകന്‍ തലാഖ് ചൊല്ലിയതോടെ ശരിയത്ത് നിയമപ്രകാരം അവര്‍ കുടുംബാഗമല്ലാതെ ആയി. അതുകൊണ്ട് തന്നെ എന്റെ വീട്ടില്‍ കഴിയാനും കഴിയില്ല. എന്നാല്‍ മകന് ഇപ്പോഴും ഞങ്ങളുമായി ബന്ധമുണ്ട്. അതുകൊണ്ട് ആണ് അവനെ വിട്ടുകൊടുക്കാത്തത്അവര്‍ വിശദീകരിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























