ഭണ്ഡാരം സൂക്ഷിപ്പ് പോലീസുകാരുടെ യൂണിഫോം മാറുന്നു

നിയമം എന്തുതന്നെയായാലും ആചാരം ആചാരംതന്നെയാണെന്ന് തെളിയിക്കുകയാണ് ഈ തീരുമാനം വന്നതോടുകൂടി. ഭണ്ഡാരം സൂക്ഷിക്കാന്‍ പോലീസുകാര്‍ നില്‍ക്കുന്നത് പാന്റും ഷര്‍ട്ടും ധരിച്ചാണ്. എന്നാല്‍ ഡെപ്യൂട്ടി ദേവസ്വം കമ്മീഷണര്‍ ഉള്‍പ്പെടെ ഭണ്ഡാരത്തില്‍ ഡ്യൂട്ടിയിലുള്ള ദേവസ്വം ഉദ്യോഗസ്ഥര്‍ മുണ്ടും നേര്യതുമാണ് ധരിക്കുന്നത്.
പോലീസുകാര്‍ പാന്റും ഷര്‍ട്ടുമിട്ട് നില്‍ക്കുന്നത് വിമര്‍ശനത്തിന് വിധേയമായിരുന്നു.ഇതിനെ തുടര്‍ന്നാണ് ദേവസ്വം ഭണ്ഡാരത്തില്‍ ഡ്യൂട്ടിയിലുള്ള പോലീസുകാരുടെ വസ്ത്രധാരണത്തില്‍ മാറ്റം വരുത്താന്‍ തീരുമാനമായത്. ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണനാണ് ഈ തീരുമാനം അറിയിച്ചത്. സ്‌പെഷ്യല്‍ കമ്മീഷണര്‍ ഇടപെട്ടാണ് പോലീസുകാരുടെ വസ്ത്രധാരണ വിഷയത്തില്‍ ധാരണയിലെത്തിയത്.
രണ്ട് ഷിഫ്റ്റുകളായി 10 പോലീസുകാരാണ് നിലവില്‍ ഭണ്ഡാരത്തില്‍ ഡ്യൂട്ടി നോക്കുന്നത്. ഇവര്‍ക്കായി 20 നീലഷാള്‍ വാങ്ങി നല്‍കാനും ദേവസ്വം ബോര്‍ഡ് തീരുമാനിച്ചു. ഇന്ന് മുതല്‍ പരിഷ്‌കാരം നിലവില്‍വരുമെന്നും ആചാരലംഘന വിഷയം ഇതോടെ അവസാനിച്ചെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























