പത്തു വര്‍ഷത്തെ പ്രവാസ ജീവിതത്തിനൊടുവില്‍ ഖത്തറിലെ ഇന്‍ഡസ്ട്രിയല്‍ ഏരിയയിലുണ്ടായ വാഹനാപകടത്തില്‍ തൃശൂര്‍ സ്വദേശിക്ക് ദാരുണാന്ത്യം

പത്തു വര്‍ഷത്തെ പ്രവാസ ജീവിതത്തിനൊടുവില്‍ ഖത്തറിലെ ഇന്‍ഡസ്ട്രിയല്‍ ഏരിയയിലുണ്ടായ വാഹനാപകടത്തില്‍ തൃശൂര്‍ സ്വദേശിക്ക് ദാരുണാന്ത്യം.
ഖത്തറിലെ ഇന്‍ഡസ്ട്രിയല്‍ ഏരിയയിലുണ്ടായ വാഹനാപകടത്തില്‍ തൃശൂര്‍ സ്വദേശിക്ക് ദാരുണാന്ത്യം. തൃശൂര്‍, ചാവക്കാട് അകലാട് കാട്ടിലപ്പള്ളികിഴക്ക് ഭാഗം താമസിക്കുന്ന വട്ടംപറമ്പില്‍ ഹമീദ് (62) ആണ് മരിച്ചത്.
പരേതരായ കരുമത്തിപ്പറമ്പില്‍ അബ്ദുല്ലക്കുട്ടിയുടെയും ചേക്കായിയുടേയും മകനാണ്. ഭാര്യ: ഷാഹിദ. മക്കള്‍: അര്‍ഷ, അസ്ന, അനസ്. മരുമക്കള്‍: അബ്ബാസ്, ബാദുഷ. ഓടിച്ചിരുന്ന ബസ്സില്‍ ട്രെയിലര്‍ വന്നിടിക്കുകയായിരുന്നുവെന്ന് ബന്ധുക്കള്‍ .
അല്‍ബൈദ ട്രേഡിങ് കമ്പനിയില്‍ ഡ്രൈവറായി ജോലി നോക്കുകയായിരുന്നു. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോവുമെന്ന് നടപടികള്‍ക്ക് നേതൃത്വം നല്‍കുന്ന ഖത്തര്‍ കെ.എം.സി.സി അല്‍ഇഹ്സാന്‍ മയ്യിത്ത് പരിപാലന കമ്മിറ്റി പറഞ്ഞു.
"
https://www.facebook.com/Malayalivartha