കാപ്പാട് തോണി മറിഞ്ഞ് ഒരാള്‍ മരിച്ചു, ഒരാളെ കാണാതായി, തിരച്ചില്‍ തുടരുന്നു

കാപ്പാട് കടപ്പുറത്ത് നിന്ന് കടലില്‍ മീന്‍പിടിക്കാന്‍ പോയ ബോട്ട് മറിഞ്ഞ് ഒരാള്‍ മരിച്ചു. മറ്റൊരാളെ കാണാതായി. കാണാതായ ആള്‍ക്കുവേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്. കാപ്പാട് കണ്ണംപീടിക രാജീവനാണ് മരിച്ചത്. കാണാതായ കാപ്പാട് സ്വദേശിയായ സഹദേവനുവേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്.
കാപ്പാട് നിന്ന് ഏഴു പേരുമായി പോയ ബോട്ട് ശനിയാഴ്ച വൈകിട്ട് ആറരയ്ക്കാണ് കാപ്പാടിന് തെക്ക് കണ്ണന്‍കടവില്‍ വച്ച് മണല്‍തിട്ടയില്‍ ഇടിച്ചു മറിഞ്ഞത്. ബോട്ടിലുണ്ടായിരുന്ന അഞ്ചുപേരെ മറ്റ് മീന്‍പിടിത്തക്കാര്‍ രക്ഷപ്പെടുത്തി കരയ്‌ക്കെത്തിച്ചു. രാജീവന്റെ ജഡം ഞായറാഴ്ച വെളുപ്പിന് പുതിയാപ്പയില്‍ മീന്‍പിടിത്തക്കാരുടെ വലയില്‍ കുടുങ്ങുകയായിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























