മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ചോര്‍ച്ച; പരിശോധന ഇന്നും തുടരും

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 139 അടിയോടടുത്തതിനെ തുടര്‍ന്ന് നടത്തുന്ന പരിശോധന ഇന്നും തുടരും. ഉപസമിതി ഇന്നലെ അണക്കെട്ടില്‍ പരിശോധന നടത്തിയിരുന്നു. ആദ്യ ദിനത്തിലെ പരിശോധനയില്‍ ആറിടങ്ങളിലാണ് ചോര്‍ച്ച കണ്‌ടെത്തിയത്. ജലനിരപ്പ് ഉയര്‍ന്നതോടെ അണക്കെട്ടിന്റെ ചോര്‍ച്ച കൂടുതല്‍ ശക്തമായി. സെക്കന്‍ഡില്‍ 511 ഘനയടി വെള്ളമാണു തമിഴ്‌നാട്ടിലേക്ക് ഒഴുക്കുന്നത്. സെക്കന്‍ഡില്‍ 1104 ഘനയടി വെള്ളം അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്നുണ്ട്.
ജലനിരപ്പ് 130 അടി പിന്നിട്ടപ്പോള്‍തന്നെ അണക്കെട്ടില്‍ ചോര്‍ച്ച ശക്തമായിരുന്നു. ജലനിരപ്പ് 136 അടി പിന്നിട്ടപ്പോള്‍ മുമ്പു ദൃശ്യമല്ലാതിരുന്ന വിധത്തില്‍ ചോര്‍ച്ച വര്‍ധിച്ചു. പ്രധാനമായും 10, 11, 17, 18 ബ്ലോക്കുകളിലാണ് ചോര്‍ച്ച ശക്തമായിട്ടുള്ളത്. മേല്‍നോട്ട സമിതി നാളെ അണക്കെട്ട് സന്ദര്‍ശിക്കും. അണക്കെട്ടിന്റെ പിന്‍ഭാഗത്ത് ഇടതുവശത്തായി നിക്ഷേപിച്ചിരിക്കുന്ന മണ്‍കൂനയില്‍നിന്നുള്ള ചോര്‍ച്ചയും ശക്തമാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























