മതവിദ്വേഷമുണ്ടാക്കുന്ന പ്രസ്താവന : വെള്ളാപ്പള്ളിയ്‌ക്കെതിരെ കേസ്, പിഴയും മൂന്ന് വര്‍ഷം വരെ തടവും ലഭിക്കാവുന്ന കുറ്റം ചുമത്തിയാണ് കേസ്

മതവിദ്വേഷമുണ്ടാക്കുന്ന പ്രസ്താവന നടത്തിയതിന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ കേസ്. ഐ.പി.സി 153ാം വകുപ്പ് സെക്ഷന്‍ എ പ്രകാരം ആലുവ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. പിഴയും മൂന്ന് വര്‍ഷം വരെ തടവും ലഭിക്കാവുന്ന കുറ്റം ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.
കോഴിക്കോട് മാന്‍ ഹോളില്‍ വീണ് ജീവന്‍ നഷ്ടമായ നൗഷാദിന്റെ കുടുംബത്തിന് സര്‍ക്കാര്‍ സഹായ ധനം അനുവദിച്ചത് നൗഷാദ് മുസ്ലീമായതു കൊണ്ടാണെന്ന വിവാദപരമായ പ്രസ്താവനയെ തുടര്‍ന്നാണ് വെള്ളാപ്പള്ളി നടേശനെതിരെ കേസ് എടുത്തിരിക്കുന്നത്. തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തിലാണ് വെള്ളാപ്പള്ളിക്കെതിരെ കേസെടുത്ത വിവരം ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അറിയിച്ചത്.
\'വെള്ളാപ്പള്ളിയുടെ വിവാദ പ്രസ്താവന സംബന്ധിച്ച് കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്റെയും ടി.എന്‍ പ്രതാപന്‍ എം.എല്‍.എയുടെയും പരാതി തനിക്ക് ലഭിച്ചിരുന്നു. പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദനും ഇതേ ആവശ്യം ഉന്നയിച്ചിട്ടുണ്ട്. ഈ പരാതികളെല്ലാം കണക്കിലെടുത്താണ് വെള്ളാപ്പള്ളിക്കെതിരെ കേസെടുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha

























