വെള്ളാപ്പള്ളി വര്‍ഗീയവിഷം പ്രചരിപ്പിക്കുന്നുവെന്ന് മുഖ്യമന്ത്രി, വെള്ളാപ്പള്ളി നടത്തിയ പരാമര്‍ശം വേദനാജനകം

സംസ്ഥാനത്ത് വര്‍ഗീയ വിഷം ചീറ്റിക്കാനുള്ള ശ്രമമാണു വെള്ളാപ്പള്ളി നടേശന്‍ നടത്തുന്നതെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. കോഴിക്കോട് മാന്‍ഹോള്‍ ദുരന്തത്തില്‍ മരിച്ച ഓട്ടോ ഡ്രൈവര്‍ നൗഷാദിനെതിരേ വെള്ളാപ്പള്ളി നടത്തിയ പരാമര്‍ശം വേദനാജനകമാണ്. സര്‍ക്കാരിനു നിയമപരമായി മാത്രമേ മുന്നോട്ടുപോകാന്‍ കഴിയൂ എന്നും വെള്ളാപ്പള്ളിക്കെതിരേ കേസ് എടുക്കുന്നതിന്റെ നിയമവശം പരിശോധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്ത് ദുരന്തത്തില്‍പ്പെടുന്നവര്‍ക്കോ ബന്ധുക്കള്‍ക്കോ സര്‍ക്കാര്‍ ജോലി നല്‍കുന്നത് ആദ്യമല്ല. തന്റെ ശ്രദ്ധയില്‍ വന്ന എല്ലാ വിഷയങ്ങളിലും ഇടപെട്ടിട്ടുണ്‌ടെന്നും മുസ്‌ലിം ആയതുകൊണ്ടല്ല നൗഷാദിന്റെ ഭാര്യക്കു ജോലി നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു. വെള്ളാപ്പള്ളിയുടെ പ്രസ്താവന ഒരു തരത്തിലും അംഗീകരിക്കാന്‍ കഴിയില്ല. സംസ്ഥാനത്ത് വര്‍ഗീയവിദ്വേഷം സൃഷ്ടിക്കാന്‍ ആരെയും അനുവദിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഡിജിപി ജേക്കബ് തോമസ് തനിക്കെതിരേ നിയമനടപടി സ്വീകരിക്കാന്‍ അനുമതി തേടിയാല്‍ ആ നിമിഷം അനുമതി നല്‍കുമെന്നു മുഖ്യമന്ത്രി പറഞ്ഞു. ജേക്കബ് തോമസ് ചീഫ് സെക്രട്ടറിയോട് അനുമതി തേടിയെന്ന കാര്യം തനിക്ക് അറിയില്ല. ഉദ്യോഗസ്ഥരെ നിലയ്ക്കു നിര്‍ത്തുമെന്നു താന്‍ മുന്‍പ് പറഞ്ഞത് നല്ല ഉദ്ദേശ്യത്തിലാണെന്നും അദ്ദേഹം പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha