ഡി.ജി.പി ജേക്കബ് തോമസിന്റെ അപേക്ഷ നിരസിച്ചു, ചീഫ് സെക്രട്ടറി ജിജി തോംസണാണ് അനുമതി നിഷേധിച്ചത്

മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരെ നിയമനടപടി സ്വീകരിക്കാന്‍ അനുവദിക്കണമെന്ന ഡി.ജി.പി ജേക്കബ് തോമസിന്റെ അപേക്ഷ നിരസിച്ചു. ചീഫ് സെക്രട്ടറി ജിജി തോംസണാണ് അനുമതി നിഷേധിച്ചത്. അഖിലേന്ത്യ സര്‍വീസ് ചട്ടം അനുസരിച്ച് ഒരു ഉദ്യോഗസ്ഥന് ഭരണതലവനെതിരെ കേസുകൊടുക്കാന്‍ സര്‍ക്കാരിന് അനുമതി നല്‍കാനാകില്ലെന്നാണ് ചീഫ് സെക്രട്ടറി അറിയിച്ചിരിക്കുന്നത്. സ്വകാര്യ പരാതിയാണെങ്കില്‍ കോടതിയെ സമീപിക്കാവുന്നതാണ്. അല്ലാത്ത പക്ഷം വിരമിച്ച ശേഷം നിയമനടപടിയുമായി മുന്നോട്ട് പോകാം എന്ന നിലപാട് ചീഫ് സെക്രട്ടറി മുഖ്യമന്ത്രിയേയും ആഭ്യന്തരമന്ത്രിയേയും അറിയിച്ചു.
ജേക്കബ് തോമസിന്റെ അപേക്ഷയില്‍ രാവിലെ നിയമസെക്രട്ടറിയോട് ചീഫ് സെക്രട്ടറി നിയമവശം ചോദിച്ചിരുന്നു. അദ്ദേഹത്തിന്റെ റിപ്പോര്‍ട്ട് കൂടി പരിഗണിച്ചാണ് അനുമതി നല്‍കാനാകില്ലെന്ന നിലപാട് ചീഫ് സെക്രട്ടറി കൈക്കൊണ്ടത്. ഇനി അനുമതി നല്‍കണോ വേണ്ടയോ എന്ന കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കുക മുഖ്യമന്ത്രിയായിരിക്കും.
ഫ് ളാറ്റ് ഉടമകള്‍ക്കെതിരെ നടപടി സ്വീകരിച്ച തന്നെ അപകീര്‍ത്തിപ്പെടുത്തിയതിന് മുഖ്യമന്ത്രിക്കെതിരെ നിയമ നടപടി സ്വീകരിക്കാന്‍ അനുവദിക്കണമെന്നായിരുന്നു അപേക്ഷയിലെ ആവശ്യം. അതിന് കോടതിയെ സമീപിക്കാന്‍ അനുവദിക്കണമെന്ന് ജേക്കബ്ബ് തോമസ് ആവശ്യപ്പെട്ടിരിക്കുന്നത്. സംസ്ഥാന ചരിത്രത്തില്‍ ആദ്യമായാണ് ഡി.ജി.പി റാങ്കിലുള്ള ഒരു ഉദ്യോഗസ്ഥന്‍ മുഖ്യമന്ത്രിക്കെതിരെ നിയമനടപടിക്ക് അനുമതി തേടുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha