അറസ്റ്റിനെ ഭയമില്ലെന്ന് വെള്ളാപ്പള്ളി, യാത്ര ശംഖമുഖത്തെത്തുമ്പോള്‍ താന്‍ ചിലപ്പോള്‍ അഴിക്കുള്ളിലാകും

മാന്‍ഹോള്‍ ദുരന്തത്തില്‍ മരിച്ച കോഴിക്കോട്ടെ ഓട്ടോ ഡ്രൈവര്‍ നൗഷാദിനെതിരേ നടത്തിയ വിദ്വേഷ പരാമര്‍ശത്തിന്റെ പേരില്‍ അറസ്റ്റിനെ ഭയക്കുന്നില്ലെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. സമത്വമുന്നേറ്റയാത്രയ്ക്ക് കോട്ടയത്ത് നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. യാത്ര ശംഖമുഖത്തെത്തുമ്പോള്‍ താന്‍ ചിലപ്പോള്‍ അഴിക്കുള്ളിലാകുമെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു.
അതേസമയം, വര്‍ഗീയ പരാമര്‍ശത്തിന്റെ പേരില്‍ ആലുവ പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് വെള്ളാപ്പള്ളിക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്്ട്. ഐപിസി 153 എ വകുപ്പാണ് വെള്ളാപ്പള്ളിക്കെതിരേ ചുമത്തിയിരിക്കുന്നത്. ആഭ്യന്തരസെക്രട്ടറിയുടെ ശിപാര്‍ശയുടെ അടിസ്ഥാനത്തിലാണു കേസ്.
കോഴിക്കോട് മാന്‍ഹോള്‍ ദുരന്തത്തില്‍ മരിച്ച നൗഷാദിന്റെ ഭാര്യക്കു ജോലിയും നഷ്ടപരിഹാരവും നല്‍കുന്നത് മുസ്‌ലിം ആയതുകൊണ്ടാണെന്നും ഒരു മുസ്‌ലിമായി മരിക്കാന്‍ താന്‍ കൊതിക്കുകയാണെന്നുമായിരുന്നു വെള്ളാപ്പള്ളിയുടെ വിവാദ പ്രസ്താവന. വാഹനാപകടത്തില്‍ മരിച്ച ഹാന്‍ഡ്‌ബോള്‍ താരങ്ങളുടെ കുടുംബത്തെ സര്‍ക്കാര്‍ അവഗണിച്ചുവെന്നും വെള്ളാപ്പള്ളി ആരോപണമുന്നയിച്ചിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha