ജേക്കബ് തോമസ് നിയമനടപടിക്ക് അനുമതി ചോദിച്ചാല്‍ നല്‍കുമെന്ന് മുഖ്യമന്ത്രി

തനിക്കെതിരെ നിയമനടപടിക്ക് ജേക്കബ് തോമസ് അനുമതി ചോദിച്ചിട്ടുണ്ടെങ്കില്‍ നിശ്ചയമായും നല്‍കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഡി.ജി.പി ജേക്കബ് തോമസ് മുഖ്യമന്ത്രിക്കെതിരെ നിയമനടപടിക്ക് അനുമതി ചോദിച്ച് ചീഫ് സെക്രട്ടറി ജിജി തോംസണ് കത്തു നല്‍കിയിരുന്നു. ഇത് സംബന്ധിച്ച ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ജേക്കബ് തോമസ് കത്തു നല്‍കിയതായി അറിയില്ല. കഴിഞ്ഞ ദിവസവും ചീഫ് സെക്രട്ടറി ജിജി തോംസണെ കണ്ടിരുന്നെങ്കിലും അദ്ദേഹം ഒന്നും പറഞ്ഞില്ല. അനുമതി തേടിയിട്ടുണ്ടെങ്കില്‍ നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഉദ്യോഗസ്ഥരെ നിലക്കു നിര്‍ത്താന്‍ അറിയാമെന്ന് പറഞ്ഞത് നല്ല ഉദ്ദേശത്തിലാണ്.
മൂന്നു നിലയില്‍ കൂടുതലുള്ള ഫ്‌ലാറ്റുകള്‍ അനുവദിക്കാനാവില്ലെന്നത് അംഗീകരിക്കാനാവില്ല. കേരളത്തിന്റെ വളര്‍ച്ച മുരടിപ്പിക്കുന്ന നീക്കമാണിത്. അതേസമയം സുരക്ഷാ കാര്യങ്ങളില്‍ വിട്ടുവീഴ്ചയില്ലെന്നും നിയമപരമായ കാര്യങ്ങള്‍ ചെയ്യുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha