രണ്ട് കെട്ടിയിട്ടും, ഫുഡ് ഡെലിവറി ചെയ്യുന്ന വീടുകളിലെ പെൺകുട്ടികളെ ഈ വിരുതൻ പൊക്കും ! ഒളിച്ചോട്ടം കഴിഞ്ഞാൽ സംഭവിക്കുന്നത് ഇങ്ങനെ...

ഹോട്ടലുകളിൽ ഫുഡ് ഡെലിവറി ബോയായി ജോലി നോക്കുന്നതിന്നതിനിടെ പ്രണയം നടിച്ച് വിവാഹവാഗ്ദാനം നൽകി പെൺകുട്ടിയെ കടത്തിക്കൊണ്ടുപോയ യുവാവ് അറസ്റ്റിൽ. തിരുവനന്തപുരം വള്ളക്കടവ് മുക്കോലയ്ക്കൽ ഇടവാളകം വീട്ടിൽ എസ്. അഖിൽ (21) ആണ് പിടിയിലായത്. ഇയാൾ വിവാഹിതനും 8 മാസം പ്രായമുള്ള കുട്ടിയുടെ പിതാവുമാണ്.
ഡെലിവറി ബോയായി ജോലി നോക്കുന്നതിനിടയിൽ രണ്ടുവർഷം മുൻപ് വട്ടിയൂർക്കാവ് കൊടുങ്ങാനൂരിൽ നിന്ന് ഇയാൾ ഒരു പെൺകുട്ടിയുമായി ഒളിച്ചോടിയിരുന്നു. തുടർന്ന് ബന്ധുക്കൾ ഇടപെട്ട് വിവാഹം നടത്തിക്കൊടുത്തു. ഈ ബന്ധം മറച്ചുവച്ചാണ് വിതുരയിലുള്ള പെൺകുട്ടിയെ ഇയാൾ പ്രണയം നടിച്ച് കടത്തിക്കൊണ്ടുപോയത്.
ജില്ലയിലെ വിവിധ ഭാഗങ്ങളിലുള്ള ഹോട്ടലുകളിൽ ഫുഡ് ഡെലിവറി ബോയായി ജോലി നോക്കിയിരുന്ന അഖിൽ ഡെലിവറി ചെയ്യുന്ന വീടുകളിലെ പെൺകുട്ടികളുമായി പരിചയം സ്ഥാപിക്കാറുണ്ടെന്ന് പൊലീസ് പറഞ്ഞു. പ്രതിയെയും പെൺകുട്ടിയെയും വിതുര സി.ഐ അജയ്കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സൈബർസെല്ലിന്റെ സഹായത്തോടെയാണ് കണ്ടെത്തിയത്. നെടുമങ്ങാട് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
https://www.facebook.com/Malayalivartha