ഇന്ധന വിലയില്‍ നേരിയ കുറവ്

ഇന്ധന വിലയില്‍ നേരിയ കുറവ്. പെട്രോളിന് 58 പൈസയും ഡീസലിന് 25 പൈസയുമാണു കുറച്ചിരിക്കുന്നത്. തിങ്കളാഴ്ച അര്‍ധരാത്രി മുതല്‍ വിലക്കുറവ് നിലവില്‍ വരും. ഇതനുസരിച്ച് പെട്രോള്‍ വില 61.06ല്‍നിന്ന് 60.48 രൂപയായും ഡീസല്‍ വില 46.80ല്‍നിന്ന് 46.55 ആയി കുറഞ്ഞു(ഡല്‍ഹിയിലെ വില).
ഇതിനുമുമ്പ് നവംബര്‍ 16ന് ഇന്ധനവില പുന:ക്രമീകരിച്ചപ്പോള്‍ പെട്രോളിന് 36 പൈസയും ഡീസലിന് 87 പൈസയും വര്‍ധിപ്പിച്ചിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha