പാനായിക്കുളം സിമി ക്യാമ്പ് കേസിലെ അഞ്ചു പ്രതികളില്‍ ഒന്നും രണ്ടും പ്രതികള്‍ക്ക് 14 വര്‍ഷവും മറ്റുള്ള മൂന്നുപേര്‍ക്ക് 12 വര്‍ഷം വീതവും തടവു ശിക്ഷ വിധിച്ചു

പാനായിക്കുളം സിമി ക്യാമ്പ് കേസിലെ അഞ്ച് പ്രതികള്‍ക്കും തടവുശിക്ഷ. കേസിലെ ആദ്യ രണ്ടു പ്രതികളായ ഷാദുലി, അബ്ദുള്‍ റാസിഖ് എന്നിവര്‍ക്ക് വിവിധ വകുപ്പുകളിലായി 14 വര്‍ഷവും അനസ് നിസാമുദ്ദീന്‍, ഷമ്മാന്‍ എന്നിവര്‍ക്ക് വിവിധ വകുപ്പുകളിലായി 12 വര്‍ഷം വീതവുമാണ് തടവ് ശിക്ഷ. കൊച്ചിയിലെ പ്രത്യേക എന്‍ഐഎ കോടതിയാണ് പ്രതികള്‍ക്ക് ശിക്ഷ പ്രഖ്യാപിച്ചത്.
സ്വാതന്ത്ര്യദിനത്തില്‍ പാനായിക്കുളത്ത് നിരോധിത സംഘടനയായ സ്റ്റുഡന്റ്‌സ് ഇസ്ലാമിക് മൂവ്‌മെന്റ് ഓഫ് ഇന്ത്യ (സിമി) യുടെ രഹസ്യയോഗം ചേര്‍ന്ന കേസില്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയ പ്രതികള്‍ക്ക് പ്രത്യേക എന്‍.ഐ.എ. കോടതി തടവുശിക്ഷ വിധിച്ചു. രണ്ട് പ്രതികള്‍ക്ക് പതിനാല് വര്‍ഷവും മൂന്ന് പ്രതികള്‍ക്ക് പന്ത്രണ്ട് വര്‍ഷവുമാണ് ശിക്ഷ വിധിച്ചത്. പ്രതികള്‍ കുറ്റക്കാരാണെന്ന് നേരത്തെ കണ്ടെത്തിയ കോടതി പ്രതികളായിരുന്ന 11 പേരെ വെറുതെ വിടുകയും ചെയ്തിരുന്നു. പതിമൂന്നാം പ്രതിക്ക് സംഭവസമയത്ത് പ്രായപൂര്‍ത്തിയാകാതിരുന്നതിനാല്‍ ഇയാളുടെ വിചാരണ ജുവനൈല്‍ കോടതിയിലേക്ക് മാറ്റുകയാണുണ്ടായത്.
ഒന്നാം പ്രതി ഈരാറ്റുപേട്ട നടക്കല്‍ പീടിയേക്കല്‍ വീട്ടില്‍ പി.എ. ഷാദുലി, രണ്ടാം പ്രതി നടക്കല്‍ പേരകത്തുശ്ശേരി വീട്ടില്‍ അബ്ദുല്‍ റാസിഖ് എന്നിവര്‍ക്കാണ് കോടതി പതിനാല് വര്‍ഷം തടവുശിക്ഷ വിധിച്ചത്. അബ്ദുല്‍ റാസിഖും അന്‍സാര്‍ നദ്വിയും രാജ്യദ്രോഹക്കുറ്റമായ 124 എ വകുപ്പ് പ്രകാരം കുറ്റക്കാരായി കോടതി കണ്ടെത്തിയിരുന്നു. ഇവര്‍ക്ക് ജീവപര്യന്തം തടവുശിക്ഷ ലഭിക്കുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്.
മൂന്ന് മുതല്‍ അഞ്ചു വരെയുള്ള പ്രതികളായ ആലുവ കുഞ്ഞുണ്ണിക്കര പെരുന്തേലില്‍ വീട്ടില്‍ അന്‍സാര്‍ നദ്വി, പാനായിക്കുളം ജാസ്മിന്‍ മന്‍സിലില്‍ നിസാമുദ്ദീന്‍, ഈരാറ്റുപേട്ട അമ്പഴത്തിങ്കല്‍ വീട്ടില്‍ ഷമ്മി എന്ന ഷമ്മാസ് എന്നിവര്‍ക്ക് പന്ത്രണ്ട് വര്‍ഷം തടവും ശിക്ഷ വിധിച്ചു. ഗൂഢാലോചന, സംഘംചേരല്‍, രാജ്യദ്രോഹ പ്രവര്‍ത്തനം എന്നീ ഗുരുതരമായ കുറ്റങ്ങള്‍ ചാര്‍ത്തിയാണ് പ്രതികള്‍ക്ക് ശിക്ഷ വിധിച്ചത്. പ്രതികള്‍ ശിക്ഷാ കാലാവധി ഒന്നിച്ച് അനുഭവിക്കണമെന്ന് കോടതി വിധിച്ചു.
കേസിലെ ആറ് മുതല്‍ പന്ത്രണ്ട് വരെ പ്രതികളായ തൃശ്ശൂര്‍ എറിയാട് കറുകപ്പാടത്ത് ഷമീര്‍, അഴീക്കോട് കടകത്തകത്ത് അബ്ദുല്‍ ഹക്കീം, ഇടുക്കി മുരിക്കുംതൊട്ടി മുണ്ടിക്കുന്നേല്‍ നിസാര്‍, പല്ലാരിമംഗലം ഉള്ളിയാട്ട് മുഹ്യുദ്ദീന്‍ കുട്ടി എന്ന താഹ, പറവൂര്‍ കാട്ടിലപറമ്പില്‍ മുഹമ്മദ് നിസാര്‍, എറിയാട് ഇളന്തുരുത്തി വീട്ടില്‍ അഷ്‌കര്‍, എറിയാട് എട്ടുതെങ്ങിന്‍പറമ്പില്‍ നിസാര്‍ എന്നിവരെയും 14 മുതല്‍ 17 വരെ പ്രതികളായ പാനായിക്കുളം മഠത്തില്‍വീട്ടില്‍ ഹാഷിം, തൃക്കാരിയൂര്‍ ചിറ്റേത്തുകുടിയില്‍ റിയാസ്, പെരുമ്പാവൂര്‍ മാറമ്പിള്ളി കൊല്ലംകുടിയില്‍ മുഹമ്മദ് നൈസാം, ആലുവ കുഞ്ഞുണ്ണിക്കര വെട്ടുവേലില്‍ വീട്ടില്‍ നിസാര്‍ എന്നിവരെയുമാണ് കോടതി നേരത്തെ വെറുതെ വിട്ടത്.
പി.എ. ഷാദുലി, രണ്ടാം പ്രതി നടക്കല്‍ പേരകത്തുശ്ശേരി വീട്ടില്‍ അബ്ദുല്‍ റാസിഖിനുമെതിരെ രാജ്യദ്രോഹക്കുറ്റമാണ് ചുമത്തിയിരിക്കുന്നത്. മറ്റു മൂന്ന് പ്രതികള്‍ക്കെതിരെ ഗൂഢാലോചന കുറ്റങ്ങളും യു.എ.പി.എ.യും ചുമത്തിയിട്ടുണ്ട്. ഒന്നാം പ്രതി പി.എ. ഷാദുലിയും അബ്ദുല്‍ റാസിഖും 2008ലെ അഹമ്മദാബാദ് സ്‌ഫോടനപരമ്പര കേസിലും വാഗമണ്‍ സിമി ക്യാമ്പ് കേസിലും പ്രതികളാണ്. നിരോധിത സംഘടനയുടെ യോഗം ചേര്‍ന്നതും യോഗത്തില്‍ പ്രതികള്‍ പങ്കെടുത്തതും തെളിഞ്ഞതായി എന്‍.ഐ.എ. പ്രത്യേക കോടതി ജഡ്ജി കെ.എം. ബാലചന്ദ്രന്‍ വിധിപ്രസ്താവത്തില്‍ ചൂണ്ടിക്കാട്ടി. 11 പ്രതികള്‍ക്കെതിരായ കുറ്റങ്ങള്‍ തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടു.
2006ലെ സ്വാതന്ത്ര്യദിനത്തില്‍ പാനായിക്കുളം ഹാപ്പി ഓഡിറ്റോറിയത്തിലാണ് നിരോധിത സംഘടനയായ സിമിയുടെ രഹസ്യയോഗം നടന്നത്. \'സ്വാതന്ത്ര്യദിനത്തില്‍ മുസ്ലിങ്ങളുടെ പങ്ക്\' എന്ന വിഷയത്തിലാണ് യോഗം നടന്നതെന്നാണ് എന്‍.ഐ.എ. കണ്ടെത്തിയത്. വേദിയില്‍ അഞ്ച് സിമി നേതാക്കളും സദസ്സില്‍ 13 പേരും അടക്കം 18 പേര്‍ യോഗത്തില്‍ പങ്കെടുത്തു. രഹസ്യ വിവരത്തെത്തുടര്‍ന്ന് ബിനാനിപുരം എസ്.ഐ. കെ.എന്‍. രാജേഷിന്റെ നേതൃത്വത്തില്‍ യോഗസ്ഥലം റെയ്ഡ് ചെയ്ത് ദേശവിരുദ്ധ ലേഖനങ്ങളും പുസ്തകങ്ങളും കണ്ടെടുക്കുകയായിരുന്നു. പ്രതികളില്‍ ഒരാളായ ഒറ്റപ്പാലം സ്വദേശി റഷീദ് മൗലവിയെ എന്‍.ഐ.എ. കേസ് ഏറ്റെടുത്തപ്പോള്‍ മാപ്പുസാക്ഷിയാക്കിയിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha