എക്സൈസ് സംഘത്തിന്റെ പരിശോധന, ഇടുക്കിയില്‍ മൂന്ന് കിലോ കഞ്ചാവുമായി സിപിഎം പ്രാദേശിക പ്രവര്‍ത്തകനടക്കം രണ്ട് പേര്‍ പിടിയിൽ

ഇടുക്കിയില്‍ കഞ്ചാവുമായി സിപിഎം പ്രാദേശിക പ്രവര്‍ത്തകനടക്കം രണ്ട് പേര്‍ അറസ്റ്റില്‍. കാരീക്കോട് സ്വദേശി മജീഷ് മജീദ്, ഇടവെട്ടി സ്വദേശി അൻസൽ അഷ്റഫ് എന്നിവരാണ് എക്സൈസിന്‍റെ പിടിയിലായത്.തൊടുപുഴയിൽ എക്സൈസ് സംഘം നടത്തിയ പരിശോധനയിലാണ് ഇരുവരും പിടിയിലായത്.
ഇവരില്‍ നിന്നും മൂന്ന് കിലോ കഞ്ചാവും കഠാര അടക്കമുള്ള ആയുധങ്ങളും പിടിച്ചെടുത്തു. പിടിയിലായ മജീഷ് മജീദ് സിപിഎം പ്രവർത്തകനാണ്. ഇവര്‍ക്ക് കഞ്ചാവ് ലഭിത് എവിടെ നിന്നാണെന്ന് അന്വേഷിച്ച് വരികയാണെന്നും പ്രതികളെ വിശദമായി ചോദ്യം ചെയ്യുമെന്നും എക്സൈസ് അറിയിച്ചു.
അതേസമയം, കാറിൽ കടത്തിക്കൊണ്ട് വന്ന 15 കിലോയോളം വരുന്ന കഞ്ചാവ് എക്‌സൈസ് സംഘം പിടികൂടി.ആറ്റിങ്ങൽ കച്ചേരി നടയിൽ വച്ച് സ്റ്റേറ്റ് എൻഫോഴ്സ്മെന്റ് സ്‌ക്വാഡിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. സംഭവത്തെ തുടർന്ന് കഞ്ചാവ് കടത്തിയ എറണാകുളം എലൂർ സ്വദേശിയും നിലവിൽ ആറ്റിങ്ങൽ ചെമ്പൂരിൽ താമസിച്ചു വരുന്നതുമായ ജയേഷിനെ സ്റ്റേറ്റ് എൻഫോഴ്സ്മെന്റ് സ്‌ക്വാഡ് അറസ്റ്റ് ചെയ്തു.
ആന്ധ്രയിൽ നിന്നും കാറിൽ കടത്തിക്കൊണ്ട് വന്ന കഞ്ചാവാണ് പിടികൂടിയത്. ഫോർഡ് ഫിഗോ കാറിൽ പ്രത്യേകമായി ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ്. സ്റ്റേറ്റ് എൻഫോഴ്സ്മെന്റ് സ്‌ക്വാഡിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കഞ്ചാവ് പിടികൂടിയത്. സ്ക്വാഡിന്റെ തലവനായ അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണർ ടി. അനികുമാറിന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.
https://www.facebook.com/Malayalivartha



























