കടുവയെ ചന്ത നിലയില്‍ കണ്ടെത്തി : സ്ഥല ഉടമയ്‌ക്കെതിരെ കേസ്.

വയനാട്ടിലെ പൊന്‍മുടിക്കോട്ടയില്‍ സ്വകാര്യ തോട്ടത്തില്‍ കടുവയെ ചത്തനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ സ്ഥലമുടമയ്ക്കെതിരേ കേസെടുത്തു. വന്യജീവിസംരക്ഷണനിയമത്തിലെ വേട്ടയാടല്‍ നിരോധനനിയമപ്രകാരം വനംവകുപ്പാണ് കേസെടുത്തത്.
സ്ഥലമുടമ നെന്‍മേനി പാടിപ്പറമ്പില്‍ പള്ളിയാലില്‍ മുഹമ്മദിനെതിരേയാണ് കേസ്. തന്റെ പറമ്പില്‍ അതിക്രമിച്ചുകയറി കുരുക്ക് സ്ഥാപിച്ചവരെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് പള്ളിയാലില്‍ മുഹമ്മദ് അമ്പലവയല്‍ പോലിസില്‍ പരാതി നല്‍കിയിട്ടുണ്ട്.
ഒന്നേകാല്‍ വയസ്സുള്ള ആണ്‍ കടുവ ചത്തത് കഴുത്തില്‍ കുരുക്കുമുറുകിയാണെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. കടുവ ഷെഡ്യൂള്‍ഡ് ഇനത്തില്‍പ്പെട്ട ജീവിയായതിനാല്‍ കേസെടുക്കാതിരിക്കാനാവില്ലെന്ന് വനംവകുപ്പ് വ്യക്തമാക്കി. കടുവയെ പിടികൂടാന്‍ ശ്രമിക്കുന്നതിനിടെയാണ് കഴുത്തില്‍ കുരുക്കുമുറുകിയതെന്നാണ് വനംവകുപ്പിന്റെ കണ്ടെത്തല്‍.
പ്രദേശത്ത് രണ്ടര മാസത്തിനിടെ 19 വളര്‍ത്തുമൃഗങ്ങളാണ് വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ ചത്തത്. ഇവിടെ കടുവശല്യം രൂക്ഷമാണെന്നും വാര്‍ധക്യസഹജമായ രോഗങ്ങളാല്‍ കഴിയുന്നയാളെ കേസില്‍ കുടുക്കിയത് കര്‍ഷകരോടുള്ള വെല്ലുവിളിയാണന്നും നാട്ടുകാര്‍ പറയുന്നു.
https://www.facebook.com/Malayalivartha



























