Widgets Magazine
08
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഫോണ്‍ റീച്ചാര്‍ജ് ചെയ്യാന്‍ ആവശ്യപ്പെട്ട തുകയില്‍ 200 രൂപ കുറഞ്ഞു.. എലിവിഷം കഴിച്ച കൗമാരക്കാരി ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി...ജൂണ്‍ 25-നായിരുന്നു നാടിനെ നടുക്കിയ ഈ സംഭവം..


28-കാരിയായ ആകൃതി സുതാര്‍ കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ച സംഭവത്തില്‍ ദുരൂഹത..വിവാഹം കഴിഞ്ഞ് കേവലം രണ്ടുമാസം മാത്രം.. ശരീരത്തില്‍ ചതവുകളും പരിക്കുകളും ഉണ്ടായിരുന്നെങ്കിലും സംഭവസ്ഥലത്ത് രക്തക്കറകള്‍ ഒന്നും ഇല്ല..


രാത്രിയിൽ ഊരാളുങ്കലിന്റെ പേരിൽ നിയമസഭയിലേക്കു 13 പെട്ടികൾ എത്തിച്ചു..കൃത്യമായി പരിശോധിക്കാതെ കോടികളുടെ ബിൽ പാസാക്കി..ഞെട്ടിക്കുന്ന വിവരങ്ങൾ..


വയനാട് കള്ളാടിയില്‍ വന്‍ മണ്ണിടിച്ചില്‍...2 മരണം..നിരവധി ആളുകളും വാഹനങ്ങളും മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുന്നതായി ശക്തമായ സംശയമുണ്ട്..രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്..

ആരോഗ്യ മേഖലയെ സംബന്ധിച്ച് സമഗ്ര കാഴ്ച്ചപ്പാടുള്ള ബജറ്റ്: മന്ത്രി വീണാ ജോര്‍ജ്

03 FEBRUARY 2023 04:26 PM IST
മലയാളി വാര്‍ത്ത

More Stories...

റെഡ് അലർട് പ്രഖ്യാപിച്ച സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക്‌ നാളെ അവധി പ്രഖ്യാപിച്ചു.

ഇസ്രായേലും അമേരിക്കയും നടത്തിയ സംയുക്ത വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ലാഹ് അലി ഹുസൈനി ഖാംനായിയുടെ വിലാപയാത്ര ലോകത്തെ അത്ഭുതപ്പെടുത്തിയ ഒന്നായിരുന്നുവെന്ന് മുൻ മന്ത്രി കെടി ജലീൽ. തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം ഇറാന്റെ മണ്ണും മനസ്സും കവർന്ന ധീര നേതാവിന് സലാം അർപ്പിച്ചുകൊണ്ട് രംഗത്തെത്തിയത്. നാല് പതിറ്റാണ്ടോളം ഇറാന്റെ പരമോന്നത നേതാവായിരുന്ന ഖാംനായിയുടെ ധീര രക്തസാക്ഷിത്വം ഇറാനിലും ലോകമൊട്ടുക്കും ഉണ്ടാക്കിയ അനുരണനം ചെറുതല്ലെന്ന് കെ.ടി. ജലീൽ കുറിച്ചു. താൻ ഏത

വയനാട് മേപ്പാടി കള്ളാടി തുരങ്കപാത നിർമ്മാണ മേഖലയിലുണ്ടായ മണ്ണിടിച്ചിൽ ദുരന്തം അത്യന്തം ഞെട്ടലുളവാക്കുന്നതും അങ്ങേയേറ്റം ദാരുണവുമാണെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ

"എന്നെ രക്ഷിക്കണേ ഡോക്ടർ.... മരിക്കുന്നതിനു തൊട്ടുമുന്നേ ആമിന കരഞ്ഞുവിളിച്ചു പറഞ്ഞു വാപ്പയെ പേടിപ്പിക്കാൻ ചെയ്തതാ"

നിന്നോടൊക്കെ പറഞ്ഞതല്ലേ..!KRCL- കരാറുക്കാരെ നിർത്തി കത്തിച്ച് മുഖ്യമന്ത്രി...മോദി നേരിട്ടിറങ്ങും..! ഇത് നേരത്തെ പ്രവചിച്ചത്..!

ആരോഗ്യ മേഖലയെ സംബന്ധിച്ച് സമഗ്ര കാഴ്ച്ചപ്പാടുള്ള ബജറ്റാണിതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. വൈദ്യ ശുശ്രൂഷയും പൊതുജനാരോഗ്യവും മേഖലയ്ക്ക് 2828.33 കോടി രൂപയാണ് അനുവദിച്ചത്. മുന്‍ വര്‍ഷത്തേക്കാള്‍ 196.50 കോടി അധികമായി അനുവദിച്ചു. ഭാരതീയ ചികിത്സാ വകുപ്പിന്റെ വിവിധ വിഭാഗങ്ങള്‍ക്ക് 49.05 കോടി രൂപയും നാഷണല്‍ ഹെല്‍ത്ത് മിഷന് വേണ്ടി 500 കോടിയും വകയിരുത്തിയിട്ടുണ്ട്. ആരോഗ്യ മേഖലയുടെ സമഗ്ര വികസനത്തിന് ഇത് സഹായിക്കുമെന്നും മന്ത്രി പറഞ്ഞു.

·ജീവിതശൈലീ രോഗ നിയന്ത്രണത്തിനുള്ള രാജ്യത്തെ ഏക സാംക്രമികേതര രോഗ പദ്ധതി ശൈലി പോര്‍ട്ടല്‍ വികസിപ്പിക്കുന്നതിനും അനുബന്ധ പ്രവര്‍ത്തനങ്ങള്‍ക്കും 10 കോടി. · ഇ-ഹെല്‍ത്ത് പ്രോഗ്രാമിനായി 30 കോടി. ·കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിക്ക് 574.50 കോടി. ഇത് മുന്‍വര്‍ഷത്തേക്കാള്‍ 74.50 കോടി രൂപ അധികമാണ്.· താലോലം, കുട്ടികള്‍ക്കായുളള കാന്‍സര്‍ സുരക്ഷാ പദ്ധതി, കുട്ടികളിലെ കോക്ലിയര്‍ ഇംപ്ലാന്റേഷന്‍ (ശ്രുതി തരംഗം) എന്നീ പദ്ധതികള്‍ 2023-24 സാമ്പത്തിക വര്‍ഷം മുതല്‍ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയുടെ ഭാഗമാക്കി.


·കോവിഡിന് ശേഷമുളള ആരോഗ്യ പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുന്നതിനായി 5 കോടി രൂപ അനുവദിച്ചു. പകര്‍ച്ചവ്യാധി നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ക്ക് 11 കോടി രൂപ.· കാന്‍സര്‍ ചികിത്സയ്ക്ക് പ്രത്യേക പരിഗണന· സംസ്ഥാനത്തെ എല്ലാ ജില്ലാ ആശുപത്രികളിലും കാന്‍സര്‍ ചികിത്സയ്ക്കുളള കേന്ദ്രങ്ങള്‍ക്ക് 2.50 കോടി രൂപ.· തിരുവനന്തപുരം റീജിയണല്‍ കാന്‍സര്‍ സെന്ററിന് 81 കോടി രൂപ. ആര്‍സിസിയെ സംസ്ഥാന കാന്‍സര്‍ സെന്ററായി ഉയര്‍ത്തുന്നതിന് 13.80 കോടി. · മലബാര്‍ കാന്‍സര്‍ സെന്റര്‍ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി 28 കോടി · കൊച്ചി കാന്‍സര്‍ സെന്റര്‍ ആരോഗ്യ വിദ്യാഭ്യാസ മേഖലയ്ക്ക് 14.50 കോടി · ഗോത്ര, തീരദേശ, വിദൂര മേഖലകളിലെ ആശുപത്രികളിള്‍ക്ക് 15 കോടി.

·ഇടുക്കി, വയനാട് മെഡിക്കല്‍ കോളേജുകളോടും സംസ്ഥാനത്തെ താലൂക്ക്, ജനറല്‍ ആശുപത്രികളോടും അനുബന്ധിച്ച് നഴ്‌സിംഗ് കോളേജുകള്‍ ആരംഭിക്കും. ആദ്യ ഘട്ടത്തില്‍ 25 ആശുപത്രികളില്‍ ആരംഭിക്കും. ഇതിനായി ഈ വര്‍ഷം 20 കോടി വകയിരുത്തി.  എല്ലാവര്‍ക്കും നേത്രാരോഗ്യം ഉറപ്പ് വരുത്തുന്നതിന് നേര്‍ക്കാഴ്ച പദ്ധതിയ്ക്ക് 50 കോടി വകയിരുത്തി. കാഴ്ചവൈകല്യമുള്ള എല്ലാവര്‍ക്കും സൗജന്യ വൈദ്യോപദേശവും മരുന്നുകളും ലഭ്യമാക്കും. · കനിവ് പദ്ധതിയില്‍, 315 അഡ്വാന്‍സ്ഡ് ലൈഫ് സപ്പോര്‍ട്ട് ആംബുലന്‍സുകളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് 75 കോടി.· കാസര്‍ഗോഡ് ടാറ്റാ ആശുപത്രിയിലെ അടിസ്ഥാന സൗകര്യവും ചികിത്സയും വര്‍ധിപ്പിക്കുന്നതിന് നടപടികള്‍ സ്വീകരിക്കും.


·ലോകത്തിന്റെ ഹെല്‍ത്ത് കെയര്‍ ക്യാപിറ്റലായി കേരളത്തെ ഉയര്‍ത്തുന്നതിന് ഹെല്‍ത്ത് ഹബ്ബാക്കും. കെയര്‍ പോളിസിയ്ക്കും പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്കുമായി 30 കോടി. സംസ്ഥാനത്ത് തദ്ദേശീയമായ ഓറല്‍ റാബീസ് വാക്‌സിന്‍ വികസിപ്പിക്കുന്നതിന് 5 കോടി. ന്യൂബോണ്‍ സ്‌ക്രീനിംഗ് പദ്ധതിയുടെ തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് 1.50 കോടി.  നാഷണല്‍ ഹെല്‍ത്ത് മിഷന്റെ കുടുംബക്ഷേമ പരിപാടികള്‍ക്കും അനുബന്ധ പ്രവര്‍ത്തനങ്ങള്‍ക്കും 134.80 കോടി രൂപയുള്‍പ്പെടെ 500 കോടി.  ഭക്ഷ്യ സുരക്ഷാ മേഖലയിലെ അനലിറ്റിക്കല്‍ ലബോട്ടറികള്‍ ശക്തിപ്പെടുത്തുന്നതിനായി 7.50 കോടി.


·സുരക്ഷിത ഭക്ഷണം ഉറപ്പാക്കാനും ഭക്ഷ്യവിഷബാധ തടയാനും ഭക്ഷണത്തിന്റെ ഗുണ നിലവാരം ഉയര്‍ത്താനുമുളള വിവിധ ഇടപെടലുകള്‍ക്കും പരിശോധനകള്‍ക്കുമായി 7 കോടി. ആരോഗ്യ-വിദ്യാഭ്യാസ മേഖലയിലെ വിവിധ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി 463.75 കോടി. വിവിധ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകള്‍, തിരുവനന്തപുരം റീജിയണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഒഫ്താല്‍മോളജി, തിരുവനന്തപുരം ഫാര്‍മസ്യൂട്ടിക്കല്‍ എന്നിവയ്ക്ക് 232.27 കോടി· മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറേറ്റിനു കീഴിലുള്ള മെഡിക്കല്‍ കോളേജുകളിലെയും മറ്റ് ആശുപത്രികളിലെയും മാലിന്യ സംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ക്കായി 13 കോടി.

·തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പെറ്റ് സിടി സ്‌കാനര്‍ വാങ്ങുന്നതിന് 15 കോടി. മെഡിക്കല്‍ കോളേജുകളിലെ സമഗ്ര വാര്‍ഷിക മെയിന്റനന്‍സിന് 32 കോടി രൂപ · മെഡിക്കല്‍ കോളേജുകളോടു ചേര്‍ന്ന് രോഗികള്‍ക്ക്/ കൂട്ടിരിപ്പുകാര്‍ക്ക് താമസിക്കാനുതകുന്ന തരത്തില്‍ കെട്ടിടത്തിന് 4 കോടി. · കോഴിക്കോട് മെഡിക്കല്‍ കോളേജിന് സമീപം വനിതാ പി.ജി. ഹോസ്റ്റല്‍ നിര്‍മ്മിക്കുന്നതിനായി ഒരു കോടി.  കോഴിക്കോട് ഇംഹാന്‍സിന് 3.60 കോടി.  തലശേരി ജനറല്‍ ആശുപത്രി മാറ്റി സ്ഥാപിക്കുന്നതിന് 10 കോടി.

ആയുഷ് മേഖല

· ആയുര്‍വേദ, സിദ്ധ, യുനാനി, യോഗ, നാച്ചുറോപ്പതി എന്നീ ചികിത്സാ ശാഖകള്‍ ഉള്‍പ്പെടുന്ന ഭാരതീയ ചികിത്സാ വകുപ്പിന് 49.05 കോടി. ഇത് മുന്‍വര്‍ഷത്തേക്കാള്‍ 5 കോടി രൂപ അധികമാണ്.
· ഭാരതീയ ചികിത്സാ വകുപ്പിന് കീഴിലുള്ള സ്ഥാപനങ്ങളുടെ ശാക്തീകരണത്തിനും ആധുനികവല്‍ക്കരണത്തിനും 24 കോടി
· തിരുവനന്തപുരം, തൃപ്പൂണിത്തുറ, കണ്ണൂര്‍ ആയുര്‍വേദ മെഡിക്കല്‍ കോളേജുകള്‍ക്ക് 20.15 കോടി
· ഇന്റര്‍നാഷണല്‍ ആയുര്‍വേദ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പ്രാരംഭ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കും ഗവേഷണത്തിനുമായി 2 കോടി
· ഹോമിയോപ്പതി വകുപ്പിന്റെ ശാക്തീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് 25.15 കോടി.
· നാഷണല്‍ മിഷന്‍ ഓണ്‍ ആയുഷ് ഹോമിയോയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് 5 കോടി.
· ഹോമിയോ മെഡിക്കല്‍ വിദ്യാഭ്യാസത്തിന് 8.90 കോടി.

വനിതാ ശിശു വികസനം

· സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ടുള്ള ശാക്തീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് 14 കോടി
· അങ്കണവാടി കുട്ടികള്‍ക്കുള്ള മുട്ടയും പാലും പദ്ധതിയ്ക്ക് 63.50 കോടി.
· തദ്ദേശ സ്ഥാപനങ്ങളുടെയും ജനകീയ കമ്മിറ്റികളുടെയും സഹകരണത്തോടെ ഡേ-കെയര്‍ സെന്ററുകള്‍/ ക്രഷുകള്‍ ആരംഭിക്കാന്‍ 10 കോടി
· സ്‌കൂളുകളിലെ സൈക്കോ സോഷ്യല്‍ പദ്ധതിയ്ക്ക് 51 കോടി. കൂടുതല്‍ സ്‌കൂളുകളിലേക്ക് വ്യാപിപ്പിക്കും.
· മെന്‍സ്ട്രുവല്‍ കപ്പ് പ്രോത്സാഹിപ്പിക്കുന്നതിന് 10 കോടി.
· ജെന്‍ഡര്‍ പാര്‍ക്കിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് 10 കോടി.
· വനിതാ വികസന കോര്‍പ്പറേഷന്റെ വിവിധ പദ്ധതികള്‍ക്ക് 19.30 കോടി.
· നിലവിലുള്ള 28 പോക്‌സോ ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതികളുടെ തുടര്‍ച്ചയായ പ്രവര്‍ത്തനത്തിനും 28 പുതിയ കോടതികള്‍ സ്ഥാപിക്കുവാനും 8.50 കോടി.
· സംയോജിത ശിശുസംരക്ഷണ പദ്ധതിയ്ക്ക് 13 കോടി.
· സംയോജിത ശിശു വികസന സേവനങ്ങള്‍ പദ്ധതിക്ക് 194.32 കോടി.
· അങ്കണവാടി പ്രവര്‍ത്തകര്‍ക്കായി ആക്‌സിഡന്റ് ഇന്‍ഷ്വറന്‍സും ലൈഫ് ഇന്‍ഷുറന്‍സും ഉള്‍പ്പെടുത്തി അങ്കണം എന്ന പേരില്‍ ഒരു പദ്ധതി പ്രഖ്യാപിച്ചു. വാര്‍ഷിക പ്രീമിയം 360 രൂപ നിരക്കില്‍ അപകട മരണത്തിന് രണ്ട് ലക്ഷം രൂപയും, ആത്മഹത്യ അല്ലാതെയുളള മറ്റ് മരണങ്ങള്‍ക്ക് ഒരു ലക്ഷം രൂപയും ഇന്‍ഷ്വറന്‍സ് പരിരക്ഷ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വെടിനിർത്തലിനിടെ ഹോർമുസ് കടലിടുക്കിൽ വൻ ഇന്ധന ടാങ്കർ ആക്രമണം  (3 hours ago)

റെഡ് അലർട് പ്രഖ്യാപിച്ച സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക്‌ നാളെ അവധി പ്രഖ്യാപിച്ചു.  (3 hours ago)

ഇസ്രായേലും അമേരിക്കയും നടത്തിയ സംയുക്ത വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ലാഹ് അലി ഹുസൈനി ഖാംനായിയുടെ വിലാപയാത്ര ലോകത്തെ അത്ഭുതപ്പെടുത്തിയ ഒന്നായിരുന്നുവെന്ന് മുൻ മന്ത്രി കെ  (3 hours ago)

വയനാട് മേപ്പാടി കള്ളാടി തുരങ്കപാത നിർമ്മാണ മേഖലയിലുണ്ടായ മണ്ണിടിച്ചിൽ ദുരന്തം അത്യന്തം ഞെട്ടലുളവാക്കുന്നതും അങ്ങേയേറ്റം ദാരുണവുമാണെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ  (3 hours ago)

"എന്നെ രക്ഷിക്കണേ ഡോക്ടർ.... മരിക്കുന്നതിനു തൊട്ടുമുന്നേ ആമിന കരഞ്ഞുവിളിച്ചു പറഞ്ഞു വാപ്പയെ പേടിപ്പിക്കാൻ ചെയ്തതാ"  (3 hours ago)

നിന്നോടൊക്കെ പറഞ്ഞതല്ലേ..!KRCL- കരാറുക്കാരെ നിർത്തി കത്തിച്ച് മുഖ്യമന്ത്രി...മോദി നേരിട്ടിറങ്ങും..! ഇത് നേരത്തെ പ്രവചിച്ചത്..!  (3 hours ago)

മിമിക്രി ആര്‍ടിസ്റ്റ്‌സ് അസോസിയേഷന്‍: നാദിര്‍ഷ, കലാഭവന്‍ ഷാജോണ്‍ പുതിയ ഭാരവാഹികള്‍  (3 hours ago)

"ഊരാളുങ്കൽ പൂട്ടിച്ച് നെഞ്ചത്ത് റീത്തു വച്ച് സ്പീക്കർ തിരുവഞ്ചൂർ..! പിണറായിയുടെ കഴുത്തിന് പിടിച്ച് പൂട്ടും..! കൂടോടെ കട്ടയ്ക്ക് ഇറങ്ങി  (3 hours ago)

മേപ്പാടിയിലെ മണ്ണിടിച്ചിലില്‍ ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്  (3 hours ago)

നിന്നോടൊക്കെ പറഞ്ഞതല്ലേ..!KRCL- കരാറുക്കാരെ നിർത്തി കത്തിച്ച് മുഖ്യമന്ത്രി...മോദി നേരിട്ടിറങ്ങും..! ഇത് നേരത്തെ പ്രവചിച്ചത്..!  (3 hours ago)

മേപ്പാടിയിലെ മണ്ണിടിച്ചിലില്‍ ദുഃഖം രേഖപ്പെടുത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി  (3 hours ago)

മേപ്പാടി മണ്ണിടിച്ചില്‍ ; സര്‍ക്കാരിനൊപ്പം നില്‍ക്കുമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (3 hours ago)

നാല്പതുവര്‍ഷമായി വീട്ടുമുറ്റത്തുള്ള മരം വീണപ്പോള്‍ 85കാരന്‍ ലക്ഷപ്രഭുവായി  (4 hours ago)

പറന്നുവന്ന പ്ലാസ്റ്റിക് ഷീറ്റ് ഡ്രൈവറുടെ കാഴ്ച മറച്ചു, നിയന്ത്രണം വിട്ട കാർ പലതവണ കരണം മറിഞ്ഞ് അപകടം, പ്രവാസി മലയാളികൾ മരിച്ചു  (4 hours ago)

തീര്‍ത്ഥാടനത്തിന് പോകുന്നതിന് മുമ്പ് സ്വത്തുവിവരങ്ങള്‍ മക്കളെ അറിയിച്ചു; അനധികൃതമായ കോടികള്‍ സമ്പാദിച്ച കേസില്‍ പൊലീസുകാരന്‍ അറസ്റ്റില്‍  (4 hours ago)

Malayali Vartha Recommends