നാട്ടില്‍ യുവാക്കളെ കിട്ടാനില്ലെന്ന് ധനമന്ത്രി കെഎന്‍ ബലഗോപാല്‍

നാട്ടില്‍ യുവാക്കളെ കിട്ടാനില്ലെന്ന് ധനമന്ത്രി കെഎന്‍ ബലഗോപാല്‍. അതുകൊണ്ടാണ് ഇവിടെ ആര്‍ക്കും ജോലികൊടുക്കാന്‍ കഴിയാത്തതെന്നാണ് മന്ത്രി പറയുന്നത്. അല്ലാതെ പഠിത്തം കഴിഞ്ഞ് നിന്നിട്ടും ഇവിടെ ജോലിസാധ്യത ഇല്ലാത്തതുകൊണ്ടല്ല! പഠനത്തിനായും ജോലിക്കായും വിദേശത്തേക്ക് പോകുന്ന യുവാക്കള്‍ പിന്നീട് തിരികെ വരാതെ അവിടെ സ്ഥിരമാക്കുന്നതുവഴി നിപുണരായ, അഭ്യസ്ഥവിദ്യരായ യുവാക്കളെ നാട്ടില്‍ കിട്ടാനില്ലെന്നാണ് ധനമന്ത്രി അവതരിപ്പിച്ച ബജറ്റില്‍ പ്രസക്തഭാഗത്ത് പറയുന്നത്. ഇതിന് പരിഹാരമായി യാതൊന്നും നിര്‍ദ്ദേശിക്കുന്നില്ല എന്നുമാത്രമല്ല അഭ്യസ്ഥ വിദ്യരെ വീണ്ടും ഉല്‍പ്പാദിപ്പിക്കാനായി നഴ്‌സിംഗ് കോളജുകള്‍ ഇനിയും ആരംഭിക്കുമെന്നും പ്രഖ്യാപനമുണ്ട്. സംസ്ഥാനത്തെ ആശുപത്രികളില്‍ ആവശ്യത്തിന് നമഴ്‌സുമാരില്ലാത്തതിനാല്‍ ആണത്രെ നഴ്‌സിംഗ് കോളജുകള്‍ സ്ഥാപിക്കാനുള്ള പദ്ധതി. ഇനി അവരും പഠിച്ച് വിദേശത്തേക്കുപോയാല്‍ വീണ്ടും കോളജു തുടങ്ങുമോ എന്നാണ് ജനം ചോദിക്കുന്നത്.
പഠിച്ചിറങ്ങിയവര്‍ക്ക് ജോലിയും മതിയായ ശമ്പളവും നല്‍കിയാല്‍ മാത്രമേ കേരളത്തില്‍ യുവാക്കളെ നിലനിര്‍ത്താന്‍ കഴിയൂ. ഇതൊന്നും അറിയാത്തതുകൊണ്ടാണോ? അതോ ദുരുദ്യേശം മാത്രമേ പിന്നില്‍ ഉള്ളോ? കഴിഞ്ഞ വര്‍ഷം ഫിന്‍ലാഡ് സന്ദര്‍ശിച്ച് വിദ്യാഭ്യാസം പഠിക്കാന്‍ പോയിട്ട് തിരികെയെത്തി മാധ്യമങ്ങളോട് മുഖ്യമന്ത്രി പറഞ്ഞത് ആരും മറന്നിട്ടുണ്ടാവില്ല. കൂടുതല്‍ യുവാക്കള്‍ക്ക് വിദേശത്തേക്ക് പോകാന്‍ അവസരം ഒരുക്കും എന്നാണ് അന്ന് മുഖ്യമന്ത്രി പറഞ്ഞത്. സര്‍ക്കാര്‍ വലിയ മൂലധനമാണ് സ്‌കൂള്‍ കോളജ് വിദ്യാര്‍ഥികള്‍ക്കായി മാറ്റിവയ്ക്കുന്നത്.
ഉന്നത വിദ്യാഭ്യാസ രംഗത്ത് ഇത് പലമടങ്ങ് കൂടുതലാണ്. ഇത്തരത്തില്‍ വന്‍ മൂലധനം ചെലവിട്ട് പഠിപ്പിച്ച് പുറത്തിറങ്ങുന്ന വിദ്യാര്‍ത്ഥികളെ നാട്ടില്‍ തന്നെ നില നിര്‍ത്തേണ്ടത് നാടിന്റെ ആവശ്യമാണെന്ന് ധനമന്ത്രി ബജറ്റില്‍ പറയുമ്പോഴും അതെങ്ങനെ സാധ്യമാവും എന്നത് സംബന്ധിച്ച് യാതൊരു നിര്‍ദ്ദേശവും, പദ്ധതിയും ബജറ്റില്‍ ഇല്ല.
നാട് വിട്ട് വിദേശത്തെക്ക് പോകുന്ന യുവാക്കളെ ഇവിടെത്തന്നെ നിലനിര്‍ത്തണം, ആധുനിക തൊഴില്‍ മേഘലകളില്‍ഏര്‍പ്പെടുന്നവരെ ഇവിടേക്ക് ആകര്‍ഷിക്കണം െന്നൊക്കെ ബജറ്റില്‍ പറഞ്ഞുപോകുന്നതല്ലാതെ അത് എങ്ങനെ എന്ന് പറയുന്നില്ല. എണ്ണിയാലൊടുങ്ങാത്ത സയന്ഡസ്, ടെക്ലോലജിക്കല്ഡ പാര്‍ക്കുകളാണ് നിര്‍മ്മാണം നടക്കുന്നത്.
ഇവയൊന്നും അടുത്തകാലത്ത് പൂര്‍ത്തിയാവുന്ന ലക്ഷണം ഇല്ലെന്ന് മാത്രമല്ല, ഇവക്കൊക്കെ വീണ്ടും തുക അനുവദിക്കുകയും ചെയ്തിട്ടുണ്ട്. ഈ നിര്‍മ്മാണങ്ങളൊക്കെ പൂര്‍ത്തിയായി, തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുമ്പോഴേക്കും വീണ്ടും അഭ്യസ്ഥവിദ്യര്‍ ഉണ്ടായിക്കൊണ്ടേയിരിക്കും. ദീര്‍ഘവീക്ഷണമില്ലാത്ത പദ്ധതികളും പൊള്ളയായ പ്രഖ്യാപനങ്ങളുംകൊണ്ട് ജനം പൊറുതിമുട്ടുന്നതിനിടെയാണ് വീണ്ടും യുവാക്കള്‍ക്ക് എന്ന പേരില്‍ പദ്ധതികളുമായി ബജറ്റ് അവതരിപ്പിക്കപ്പെട്ടിരിക്കുന്നത്.
കേന്ദ്രത്തിന്റെ മെയ്ക്ക് ഇന്‍ ഇന്‍ഡ്യയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട മെയ്ക്ക് ഇന്‍ കേരള ആണ് ബജറ്റില്‍ പ്രഖ്യാപിക്കുന്ന ഒരു പദ്ധതി. പക്ഷേ മേയ്ക് ഇന് കേരളക്ക് വേണ്ടി ഇറങ്ങി പുറപ്പെടുന്നവര്‍ക്ക്, കേരളത്തിലെ യൂണിയനുകല്‍ എങ്ഹനെ വിലങ്ങുതടി ആവും എന്നുകൂടി ആലോചിക്കേണ്ടിയിരിക്കുന്നു. ഇനിയും വ്യവസായ സൗഹൃദ സംസ്ഥാനമവാത്ത കേരളത്തില്‍ ഇതൊക്കെ കീറാമുട്ടിയായി തുടരുമെന്നാണ് വിദഗ്ധരുടെ അടക്കം വിലയിരുത്തല്‍. സംസ്ഥാനത്ത് നിലവിലുള്ള സംരംഭങ്ങളില്‍ നിന്ന് തെരഞ്ഞെടുത്ത 1000 സംരംഭകര്‍ക്ക്
4 വര്‍ഷം കൊണ്ട് 1,00,000 കോടി രൂപ വിറ്റുവരവ് കൈവരിക്കുന്ന രീതിയിലള്ള ഒരു സ്‌കെയില്‍ അപ്പ് പാക്കേജ് ആണ് പ്രഖ്യാപിച്ചിട്ടുള്ളത്. ഇതൊക്കെ നടന്നുകണ്ടാല്‍ കൊള്ളാമായിരുന്നു.
https://www.facebook.com/Malayalivartha



























