ബജറ്റിനെതിരെ സംസ്ഥാനവ്യാപക പ്രതിഷേധത്തിന് ഒരുങ്ങുകയാണ് പ്രതിപക്ഷം... സെക്രട്ടേറിയറ്റിന് മുന്‍പില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ബജറ്റ് കത്തിച്ചു

സെക്രട്ടേറിയറ്റിന് മുന്‍പില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ബജറ്റ് കത്തിച്ചു. കേന്ദ്രം ഇന്ധനവില വര്‍ധിപ്പിക്കുന്നതിന്റെ പേരില്‍ എന്നും പ്രതിരോധത്തിലായിരുന്ന സംസ്ഥാന ബി.ജെ.പിയും വീണുകിട്ടിയ അവസരം ഉപയോഗപ്പെടുത്തുകയാണ്. സെക്രട്ടേറിയറ്റിന് മുന്‍പിലെ യുവമോര്‍ച്ച മാര്‍ച്ച് അക്രമാസ്തമായി. സില്‍വര്‍ലൈനിന് ശേഷം സര്‍ക്കാരിനെതിരെ തെരുവിലിറങ്ങാന്‍ കിട്ടിയ അവസരമായാണ് പ്രതിപക്ഷം ബജറ്റിനെ കാണുന്നത്.
പകല്‍കൊള്ളയെന്നും പിടിച്ചുപറിയെന്നും വിമര്‍ശിച്ച് ബജറ്റിനെതിരെ പ്രതിപക്ഷം പ്രത്യക്ഷ സമരത്തിന്. അടുത്തദിവസം യുഡിഎഫ് യോഗം ചേര്‍ന്ന് സമരപരിപാടികള്‍ പ്രഖ്യാപിക്കും. ഇന്ധനവിലവര്‍ധനയുടെ കാര്യത്തില്‍ എക്കാലത്തും പ്രതിരോധത്തിലായിരുന്ന ബി.ജെ.പിയും സമരമുഖത്ത് സജീവമായി. ബജറ്റിനെതിരെ സംസ്ഥാനവ്യാപക പ്രതിഷേധത്തിനാണ് പ്രതിപക്ഷം ഒരുങ്ങുന്നത്. ബജറ്റ് പ്രഖ്യാപനദിവസം തന്നെ തെരുവിലിറങ്ങി കോണ്‍ഗ്രസ്. ഇന്ധനവില വര്‍ധനയിലെ പ്രതിഷേധം പെട്രോള്‍ പമ്പില്‍ തന്നെ സംഘടിപ്പിച്ചു. വാങ്ങിയ കിറ്റ് പലിശ സഹിതം സര്‍ക്കാര്‍ ഈടാക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.
https://www.facebook.com/Malayalivartha



























