Widgets Magazine
08
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഫോണ്‍ റീച്ചാര്‍ജ് ചെയ്യാന്‍ ആവശ്യപ്പെട്ട തുകയില്‍ 200 രൂപ കുറഞ്ഞു.. എലിവിഷം കഴിച്ച കൗമാരക്കാരി ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി...ജൂണ്‍ 25-നായിരുന്നു നാടിനെ നടുക്കിയ ഈ സംഭവം..


28-കാരിയായ ആകൃതി സുതാര്‍ കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ച സംഭവത്തില്‍ ദുരൂഹത..വിവാഹം കഴിഞ്ഞ് കേവലം രണ്ടുമാസം മാത്രം.. ശരീരത്തില്‍ ചതവുകളും പരിക്കുകളും ഉണ്ടായിരുന്നെങ്കിലും സംഭവസ്ഥലത്ത് രക്തക്കറകള്‍ ഒന്നും ഇല്ല..


രാത്രിയിൽ ഊരാളുങ്കലിന്റെ പേരിൽ നിയമസഭയിലേക്കു 13 പെട്ടികൾ എത്തിച്ചു..കൃത്യമായി പരിശോധിക്കാതെ കോടികളുടെ ബിൽ പാസാക്കി..ഞെട്ടിക്കുന്ന വിവരങ്ങൾ..


വയനാട് കള്ളാടിയില്‍ വന്‍ മണ്ണിടിച്ചില്‍...2 മരണം..നിരവധി ആളുകളും വാഹനങ്ങളും മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുന്നതായി ശക്തമായ സംശയമുണ്ട്..രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്..

ഗുണ്ടാനേതാവ് ഓം പ്രകാശിന്റെ നേതൃത്വത്തില്‍ പാറ്റൂരില്‍ 4 യുവാക്കളെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസ്... ഓംപ്രകാശ് ഒളിവില്‍ തന്നെ പിടികൂടാനാകാതെ പോലീസ്, പത്തും പതിനൊന്നും പ്രതികള്‍ക്ക് ജാമ്യമില്ല, മൂന്നും അഞ്ചും ഒമ്പതും പ്രതികളുടെ ജാമ്യ ഹര്‍ജികള്‍ നേരത്തെ തള്ളി

04 FEBRUARY 2023 07:14 AM IST
മലയാളി വാര്‍ത്ത

More Stories...

റെഡ് അലർട് പ്രഖ്യാപിച്ച സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക്‌ നാളെ അവധി പ്രഖ്യാപിച്ചു.

ഇസ്രായേലും അമേരിക്കയും നടത്തിയ സംയുക്ത വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ലാഹ് അലി ഹുസൈനി ഖാംനായിയുടെ വിലാപയാത്ര ലോകത്തെ അത്ഭുതപ്പെടുത്തിയ ഒന്നായിരുന്നുവെന്ന് മുൻ മന്ത്രി കെടി ജലീൽ. തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം ഇറാന്റെ മണ്ണും മനസ്സും കവർന്ന ധീര നേതാവിന് സലാം അർപ്പിച്ചുകൊണ്ട് രംഗത്തെത്തിയത്. നാല് പതിറ്റാണ്ടോളം ഇറാന്റെ പരമോന്നത നേതാവായിരുന്ന ഖാംനായിയുടെ ധീര രക്തസാക്ഷിത്വം ഇറാനിലും ലോകമൊട്ടുക്കും ഉണ്ടാക്കിയ അനുരണനം ചെറുതല്ലെന്ന് കെ.ടി. ജലീൽ കുറിച്ചു. താൻ ഏത

വയനാട് മേപ്പാടി കള്ളാടി തുരങ്കപാത നിർമ്മാണ മേഖലയിലുണ്ടായ മണ്ണിടിച്ചിൽ ദുരന്തം അത്യന്തം ഞെട്ടലുളവാക്കുന്നതും അങ്ങേയേറ്റം ദാരുണവുമാണെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ

"എന്നെ രക്ഷിക്കണേ ഡോക്ടർ.... മരിക്കുന്നതിനു തൊട്ടുമുന്നേ ആമിന കരഞ്ഞുവിളിച്ചു പറഞ്ഞു വാപ്പയെ പേടിപ്പിക്കാൻ ചെയ്തതാ"

നിന്നോടൊക്കെ പറഞ്ഞതല്ലേ..!KRCL- കരാറുക്കാരെ നിർത്തി കത്തിച്ച് മുഖ്യമന്ത്രി...മോദി നേരിട്ടിറങ്ങും..! ഇത് നേരത്തെ പ്രവചിച്ചത്..!

ജനുവരി 8 ന് ഗുണ്ടാനേതാവ് ഓം പ്രകാശിന്റെ നേതൃത്വത്തില്‍ പാറ്റൂരില്‍ 4 യുവാക്കളെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പത്തും പതിനൊന്നും പ്രതികള്‍ക്ക് ജാമ്യമില്ല. സുബ്ബരാജ് , അഭിലാഷ് എന്നിവരുടെ ജാമ്യഹര്‍ജികളാണ് തള്ളിയത്. തിരുവനന്തപുരം അഡീ. ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയുടേതാണുത്തരവ്. അന്വേഷണം പുരോഗമിക്കുന്ന കേസില്‍ പ്രതിയെ ജാമ്യം നല്‍കി സ്വതന്ത്രരാക്കിയാല്‍ സാക്ഷികളെ സ്വാധീനിക്കാനും ഭീഷണിപ്പെടുത്താനും തെളിവു നശിപ്പിക്കാനും ഒളിവില്‍ പോകാനും സാധ്യതയുണ്ടെന്ന് നിരീക്ഷിച്ചാണ് കോടതി ഉത്തരവ്.


കഴിഞ്ഞ ദിവസം മൂന്നാം പ്രതി ഓംപ്രകാശിന്റെ കാര്‍ ഡ്രൈവര്‍ മുഹമ്മദ് ഇബ്രാഹിം റാവുത്തര്‍ എന്ന ഇബ്രു (27) , അഞ്ചാം പ്രതി ബാദുഷ മകന്‍ സല്‍മാന്‍ ഷാ , ഒമ്പതാം പ്രതി മുഹമ്മദ് ഷിയാസ് എന്നീ പ്രതികള്‍ക്ക് ജാമ്യം നിരസിച്ചിരുന്നു. പ്രതികളുടെ റിമാന്റ് കോടതി 17 വരെ ദീര്‍ഘിപ്പിച്ചു.



ഓംപ്രകാശിനെ എഫ് ഐആറില്‍ ചേര്‍ക്കാതെ പേട്ട പോലീസ് ഒത്തുകളി. മാധ്യമ വാര്‍ത്തയായപ്പോള്‍ അഡീ. റിപ്പോര്‍ട്ടില്‍ പ്രതി ചേര്‍ത്ത് കോടതിയില്‍ സമര്‍പ്പിച്ചു. ഓംപ്രകാശിനെ എഫ് ഐആറില്‍ ചേര്‍ക്കാതെ പേട്ട പോലീസ് ഒത്തുകളിച്ചതായി കോടതി രേഖകള്‍ വ്യക്തമാക്കുന്നു.

 

പേട്ട പോലീസ് തിരുവനന്തപുരം അഡീ. ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് ഷിബു ഡാനിയേല്‍ മുമ്പാകെ സമര്‍പ്പിച്ച എഫ് ഐ ആറിലാണ് പോലീസ് കള്ളക്കളി വെളിച്ചത്ത് വന്നത്. ഓംപ്രകാശിനെ എട്ടാം പ്രതിയാക്കിയെടുത്തെന്ന് മാധ്യമങ്ങളോട് വീമ്പു പറഞ്ഞ എഫ് ഐ ആര്‍ നശിപ്പിച്ചു കളഞ്ഞ് പേട്ട സി ഐ മറ്റൊരു പുതിയ എഫ് ഐ ആര്‍ പേട്ട പോലീസ്‌ക്രൈം 17/2023 ആയി കോടതിയില്‍ ഹാജരാക്കിയെന്ന ആരോപണമാണ് ഉയര്‍ന്നിരിക്കുന്നത്.


ഓം പ്രകാശിന്റെ ഡ്രൈവര്‍ മുഹമ്മദ് ഇബ്രാഹിം റാവുത്തര്‍ എന്ന ഇബ്രു (27) , ബാദുഷ മകന്‍ സല്‍മാന്‍ ഷാ , മുഹമ്മദ് ബഷീര്‍ മകന്‍ മുഹമ്മദ് ഷിയാസ് എന്ന കട്ട ഷിയാസ്, അഴകര്‍ രാജു മകന്‍ സുബ്ബുരാജ് എന്ന സുബ്ബു , രഞ്ജിത് ,' നിയമ വിദ്യാര്‍ത്ഥി ഉദയകുമാര്‍ മകന്‍ അഭിലാഷ് , ആരിഫ് , മുന്ന എന്ന ആസിഫ് , ജോമോന്‍ രമേശ് എന്നിവരാണ് ജയിലില്‍ കഴിയുന്നത്.



കൃത്യത്തിനുപയോഗിച്ച കാര്‍ ഓം പ്രകാശിന്റെ ഫ്‌ലാറ്റില്‍ നിന്ന് പോലീസ് കണ്ടെത്തിയിരുന്നു.

സംഘത്തില്‍ ഓം പ്രകാശമുണ്ടായിരുന്നുവെന്ന വെട്ടേറ്റ ബില്‍ഡേഴ്‌സ് ഉടമ നിധിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഓം പ്രകാശിനെ എട്ടാം പ്രതിയാക്കി കേസെടുത്തതെന്ന് പോലീസ് മാധ്യമങ്ങളോട് വെളിപ്പെടുത്തിയെങ്കിലും ഓംപ്രകാശിനെ കുറവ് ചെയ്ത് 5 പ്രതികളെ മാത്രം പ്രതിപ്പട്ടികയില്‍ ചേര്‍ത്താണ് പേട്ട പോലിസ് എഫ് ഐ ആര്‍.രജിസ്റ്റര്‍ ചെയ്തത്. പോലിസ് - ഗുണ്ടാ മാഫിയ ബന്ധം വെളിവാക്കുന്നതാണ് പോലീസ് ഒത്തു കളിയിലൂടെ വെളിവാകുന്നത്.



തലസ്ഥാനത്ത് വീണ്ടും ഗുണ്ടാസംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയില്‍. ജനുവരി 8 ന് പുലര്‍ച്ചെയാണ് പാറ്റൂരില്‍ വെച്ച് നാലംഗ സംഘത്തെ ഓം പ്രകാശിന്റെ നേതൃത്വത്തിലുള്ള ഗുണ്ടാസംഘം ആക്രമിച്ചത്. മുട്ടട സ്വദേശി നിധിന്‍ സുഹൃത്തുക്കളായ ടിറ്റു, പ്രവീണ്‍, ആദിത്യ എന്നിവര്‍ സഞ്ചരിച്ച കാറിന് പിന്നില്‍ അക്രമികള്‍ സഞ്ചരിച്ച കാറിടിക്കുകയും പിന്നാലെ ഇവരെ ആക്രമിക്കുകയുമായിരുന്നു. രണ്ട് വാഹനങ്ങളിലായി എത്തിയ അക്രമിസംഘം വാഹനത്തിനുള്ളില്‍ വെച്ച് തന്നെ ഇവരെ വെട്ടുകയായിരുന്നു. ഗുണ്ടാനേതാവ് ഓം പ്രകാശിന്റെ നേതൃത്വത്തിലായിരുന്നു ആക്രമണമെന്നാണ് വെട്ടേറ്റവര്‍ പേട്ട പൊലീസിന് നല്‍കിയ മൊഴി.

ഓം പ്രകാശും നിധിനും സുഹൃത്തുക്കളായിരുന്നു. അടുത്തിടെ ഇവര്‍ തമ്മില്‍ പ്രശ്‌നങ്ങളുണ്ടായി പിരിഞ്ഞുവെന്ന് പൊലീസ് പറയുന്നു. ഓംപ്രകാശിന്റെ സുഹൃത്തായ ആരിഫിന്റെ വീട്ടില്‍ ജനുവരി 7 ന് നിധിനും സംഘവും കയറി ഭീഷണിപ്പെടുത്തി. ഇതിന് മ്യൂസിയം പൊലീസ് കേസെടുക്കുകയും പ്രതികള്‍ക്കുവേണ്ടി അന്വേഷണം നടത്തുകയും ചെയ്യുമ്പോഴാണ് നിധിനെയും സംഘത്തെയും വെട്ടിയത്.


പാറ്റൂര്‍ ഗുണ്ടാ ആക്രമണത്തില്‍ അക്രമിസംഘം സഞ്ചരിച്ച കാര്‍ ജനുവരി 12 ന് പൊലീസ് കണ്ടെത്തി. ഗുണ്ടാ നേതാവ് ഓം പ്രകാശ് താമസിക്കുന്ന ഫ്‌ലാറ്റിന്റെ പാര്‍ക്കിംഗ് ഗ്രൗണ്ടില്‍ നിന്നാണ് കാര്‍ കണ്ടെത്തിയത്. ഇതോടെ പാറ്റൂര്‍ ആക്രമണത്തില്‍ ഓംപ്രകാശിന്റെ പങ്ക് വ്യക്തമായതായി പൊലീസ് പറഞ്ഞു. ഓം പ്രകാശിന്റെ ഡ്രൈവര്‍ ഇബ്രാഹിം റാവുത്തറുമായി തെളിവെടുത്തു. മറ്റൊരു പ്രതി സല്‍മാന്റെ അച്ഛന്റെ പേരിലുള്ളതാണ് കാര്‍.



തലസ്ഥാനത്ത് കുപ്രസിദ്ധി ആര്‍ജിച്ച ഗുണ്ടാനേതാവാണ് ഓം പ്രകാശ്. എന്നാല്‍ സമീപകാലത്ത് അക്രമസംഭവങ്ങളിലൊന്നും ഓം പ്രകാശ് സജീവമായിരുന്നില്ല. അപ്രാണി കൃഷ്ണകുമാര്‍ വധക്കേസിലെ ജയില്‍ ശിക്ഷക്ക് ശേഷം ഓം പ്രകാശ് നേരിട്ടൊരു അക്രമത്തിനിറങ്ങിയിരുന്നില്ല. എന്നാല്‍ ദിവസങ്ങള്‍ക്ക് മുമ്പാണ് പാറ്റൂരില്‍ വെച്ച് ബില്‍ഡേഴ്‌സ് ഉടമ നിധിനെ ഓം പ്രകാശ് അടക്കം എട്ടുപേര്‍ ചേര്‍ന്ന് ആക്രമിച്ചത്.

ഓം പ്രകാശും നിധിനും തമ്മിലുള്ള സാമ്പത്തിക തര്‍ക്കമാണ് ചേരിതിരിഞ്ഞുള്ള ആക്രമണത്തിലേക്ക് എത്തിയതെന്നാണ് പൊലീസ് പറയുന്നത്. നിധിന്റെ കീഴിലും ഗുണ്ടാ സംഘം പ്രവര്‍ത്തിക്കുന്നുണ്ട്. നിധിനും സുഹൃത്തുക്കളായ പ്രവീണ്‍, ടിറ്റു ശേഖര്‍, ആദിത്യ എന്നിവര്‍ ഇന്നോവ വാഹനത്തില്‍ സഞ്ചരിക്കുമ്പോഴാണ് ഓം പ്രകാശിന്റെ കൂട്ടത്തിലുള്ള ആരിഫിന്റെ നേതൃത്വത്തില്‍ വാഹനം തടഞ്ഞ് ആക്രമിച്ചത്. നിധിനെയം സംഘത്തെയും വെട്ടിയ ശേഷം അക്രമി സംഘം രക്ഷപ്പെടുകയായിരുന്നു.

 

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വെടിനിർത്തലിനിടെ ഹോർമുസ് കടലിടുക്കിൽ വൻ ഇന്ധന ടാങ്കർ ആക്രമണം  (2 hours ago)

റെഡ് അലർട് പ്രഖ്യാപിച്ച സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക്‌ നാളെ അവധി പ്രഖ്യാപിച്ചു.  (2 hours ago)

ഇസ്രായേലും അമേരിക്കയും നടത്തിയ സംയുക്ത വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ലാഹ് അലി ഹുസൈനി ഖാംനായിയുടെ വിലാപയാത്ര ലോകത്തെ അത്ഭുതപ്പെടുത്തിയ ഒന്നായിരുന്നുവെന്ന് മുൻ മന്ത്രി കെ  (3 hours ago)

വയനാട് മേപ്പാടി കള്ളാടി തുരങ്കപാത നിർമ്മാണ മേഖലയിലുണ്ടായ മണ്ണിടിച്ചിൽ ദുരന്തം അത്യന്തം ഞെട്ടലുളവാക്കുന്നതും അങ്ങേയേറ്റം ദാരുണവുമാണെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ  (3 hours ago)

"എന്നെ രക്ഷിക്കണേ ഡോക്ടർ.... മരിക്കുന്നതിനു തൊട്ടുമുന്നേ ആമിന കരഞ്ഞുവിളിച്ചു പറഞ്ഞു വാപ്പയെ പേടിപ്പിക്കാൻ ചെയ്തതാ"  (3 hours ago)

നിന്നോടൊക്കെ പറഞ്ഞതല്ലേ..!KRCL- കരാറുക്കാരെ നിർത്തി കത്തിച്ച് മുഖ്യമന്ത്രി...മോദി നേരിട്ടിറങ്ങും..! ഇത് നേരത്തെ പ്രവചിച്ചത്..!  (3 hours ago)

മിമിക്രി ആര്‍ടിസ്റ്റ്‌സ് അസോസിയേഷന്‍: നാദിര്‍ഷ, കലാഭവന്‍ ഷാജോണ്‍ പുതിയ ഭാരവാഹികള്‍  (3 hours ago)

"ഊരാളുങ്കൽ പൂട്ടിച്ച് നെഞ്ചത്ത് റീത്തു വച്ച് സ്പീക്കർ തിരുവഞ്ചൂർ..! പിണറായിയുടെ കഴുത്തിന് പിടിച്ച് പൂട്ടും..! കൂടോടെ കട്ടയ്ക്ക് ഇറങ്ങി  (3 hours ago)

മേപ്പാടിയിലെ മണ്ണിടിച്ചിലില്‍ ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്  (3 hours ago)

നിന്നോടൊക്കെ പറഞ്ഞതല്ലേ..!KRCL- കരാറുക്കാരെ നിർത്തി കത്തിച്ച് മുഖ്യമന്ത്രി...മോദി നേരിട്ടിറങ്ങും..! ഇത് നേരത്തെ പ്രവചിച്ചത്..!  (3 hours ago)

മേപ്പാടിയിലെ മണ്ണിടിച്ചിലില്‍ ദുഃഖം രേഖപ്പെടുത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി  (3 hours ago)

മേപ്പാടി മണ്ണിടിച്ചില്‍ ; സര്‍ക്കാരിനൊപ്പം നില്‍ക്കുമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (3 hours ago)

നാല്പതുവര്‍ഷമായി വീട്ടുമുറ്റത്തുള്ള മരം വീണപ്പോള്‍ 85കാരന്‍ ലക്ഷപ്രഭുവായി  (4 hours ago)

പറന്നുവന്ന പ്ലാസ്റ്റിക് ഷീറ്റ് ഡ്രൈവറുടെ കാഴ്ച മറച്ചു, നിയന്ത്രണം വിട്ട കാർ പലതവണ കരണം മറിഞ്ഞ് അപകടം, പ്രവാസി മലയാളികൾ മരിച്ചു  (4 hours ago)

തീര്‍ത്ഥാടനത്തിന് പോകുന്നതിന് മുമ്പ് സ്വത്തുവിവരങ്ങള്‍ മക്കളെ അറിയിച്ചു; അനധികൃതമായ കോടികള്‍ സമ്പാദിച്ച കേസില്‍ പൊലീസുകാരന്‍ അറസ്റ്റില്‍  (4 hours ago)

Malayali Vartha Recommends