അറ്റകുറ്റപ്പണിയിൽ അനാസ്ഥ...! കൊച്ചിയിൽ സ്ലാബ് തകര്‍ന്ന് അമ്മയും കുഞ്ഞും സെപ്റ്റിക് ടാങ്കില്‍ വീണ സംഭവത്തിൽ പരാതിയുമായി അപകടത്തില്‍പ്പെട്ടവരുടെ കുടുംബം, വൻ അപകടം ഒഴിവായത് ചുറ്റും ഉണ്ടായിരുന്ന ആളുകളുടെ സമയബന്ധിതമായ ഇടപെടൽ

കൊച്ചിയിൽ സ്ലാബ് തകര്‍ന്ന് അമ്മയും കുഞ്ഞും സെപ്റ്റിക് ടാങ്കില്‍ വീണ സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം. അപകടത്തില്‍ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് മുളവുകാട് പൊലീസ് സ്റ്റേഷനിലാണ് അപകടത്തില്‍പ്പെട്ടവരുടെ കുടുംബം പരാതി നല്‍കിയത്. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നാണ് കുടുംബത്തിന്റെ ആവശ്യം.
അത്താണി ചെങ്ങമനാട് സ്വദേശികളായ നൗഫിയ, മൂന്നര വയസുകാരന്‍ റസൂല്‍ എന്നിവരാണ് അപകടത്തില്‍പ്പെട്ടത്. ഇന്നലെ വൈപ്പിനില്‍ ആണ് ഈ സംഭവം നടന്നത്. കൊച്ചി വാട്ടര്‍ മെട്രോയുടെ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി അപകടം നടന്ന സ്ഥലത്തെ ടൈലുകള്‍ നീക്കം ചെയ്തിരുന്നു.
പിന്നീട് അറ്റകുറ്റപ്പണികള്‍ നടത്തിയിരുന്നില്ല. ടൈലുകള്‍ മാറ്റിയതോടെയാണ് കാലപ്പഴക്കം ചെന്ന സ്ലാബുകള്‍ മുകളിലേക്ക് വന്നത്. ഇതില്‍ ചവിട്ടിയപ്പോഴാണ് അമ്മയും കുഞ്ഞും സെപ്റ്റിക് ടാങ്കിലേക്ക് വീഴുന്ന സ്ഥിതിയുണ്ടായത്. വൈപ്പിന്‍ ജങ്കാറില്‍ ടിക്കറ്റ് എടുത്ത് തിരിച്ച് വരുമ്പോഴാണ് അപകടമുണ്ടായത്. ചുറ്റും ഉണ്ടായിരുന്ന ആളുകളുടെ സമയബന്ധിതമായ ഇടപെടലാണ് വലിയൊരു അപകടത്തില്‍ നിന്നും അമ്മയെയും കുഞ്ഞിനേയും രക്ഷപെടുത്തിയത്.
https://www.facebook.com/Malayalivartha



























