കോട്ടയം കോതനല്ലൂരിൽ ബാറിന് മുന്നിലെ വെടിവയ്പ്പ് : പൊലീസ് അന്വേഷണം ആരംഭിച്ചു

ബാറിന് മുന്നിൽ എയർ ഗൺ പോലുള്ള തോക്ക് ഉപയോഗിച്ച് ബൈക്കിലെത്തിയ യുവാവ് വെടിവെച്ച സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. വെള്ളിയാഴ്ച രാത്രി ഏഴരയോടെ കോതനല്ലൂരിന് സമീപമുള്ള ബാറിന് മുന്നിലാണ് സംഭവം.
തോക്കുമായി ഇരുചക്ര വാഹനത്തിൽ എത്തിയ യുവാവിനോട് ഇവിടെ നിന്നവർ തോക്ക് ഉപയോഗിച്ച് വെടിവെയ്ക്കാൻ ആകുമോ എന്ന് ചോദിച്ചു. ഉടൻതന്നെ യുവാവ് തോക്ക് നിലത്തേക്ക് ചൂണ്ടി വെടി ഉതിർക്കുകയായിരുന്നു.
തുടർന്ന് ഇയാൾ ഇവിടെ നിന്ന് ബൈക്കിൽ കയറി പോയി. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് സി.സി.ടി.വി. ദൃശ്യങ്ങൾ പരിശോധനക്കായി ശേഖരിച്ചു.
https://www.facebook.com/Malayalivartha



























