പന്തളത്ത് കാറും പിക്അപ് വാനും കൂട്ടിയിടിച്ച് രണ്ടുപേര്‍ക്ക് പരിക്ക്... തിരുവനന്തപുരത്തുനിന്ന് കോട്ടയം മെഡിക്കല്‍ കോളജിലേക്ക് പോകുകയായിരുന്ന ഡോക്ടര്‍ സഞ്ചരിച്ച മാരുതി കാറും കൊട്ടാരക്കരക്ക് പോകുകയായിരുന്ന പിക്അപ് വാനുമാണ് കൂട്ടിയിടിച്ചത്

കാറിലുണ്ടായിരുന്ന കോട്ടയം മെഡിക്കല്‍ കോളജിലെ ഡെന്റല്‍ വിഭാഗം മേധാവി തിരുവനന്തപുരം ശ്രീകാര്യം മുണ്ടന്‍പറമ്പത്ത് വീട്ടില്‍ ഡോ. റസീനാബീവി (58), കാര്‍ ഡ്രൈവര്‍ തിരുവനന്തപുരം മാതാപുരം പുതുവല്‍ ഹൗസില്‍ സജീര്‍ (33) എന്നിവര്‍ക്കാണ് പരിക്കേറ്റത്.
ഇവരെ പന്തളം എന്‍.എസ്.എസ് മെഡിക്കല്‍ മിഷന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തെ തുടര്‍ന്ന് എം.സി റോഡില്‍ പടര്‍ന്ന വാഹനത്തിന്റെ ഓയില്‍ അടൂരില്‍ നിന്ന് എത്തിയ അഗ്‌നിരക്ഷാസേന കഴുകി വൃത്തിയാക്കി.
ഇന്നലെ രാവിലെ 11.30ഓടെ എം.സി റോഡില്‍ കുളനട പെട്രോള്‍ പമ്പിന് സമീപമാണ് അപകടം ഉണ്ടായത്.
https://www.facebook.com/Malayalivartha