ആദ്യം പൊതു പ്രവേശന പരീക്ഷ ... സൈന്യത്തിലേക്ക് പൗരന്മാരെ തെരഞ്ഞെടുക്കാനുള്ള അഗ്‌നിവീര്‍ റിക്രൂട്ട്‌മെന്റ് രീതിയില്‍ മാറ്റം വരുത്തി കരസേന....

പൊതു പ്രവേശന പരീക്ഷ ആദ്യം... സൈന്യത്തിലേക്ക് പൗരന്മാരെ തെരഞ്ഞെടുക്കാനുള്ള അഗ്‌നിവീര്‍ റിക്രൂട്ട്‌മെന്റ് രീതിയില്‍ മാറ്റം വരുത്തി കരസേന....
റിക്രൂട്ട്‌മെന്റിന്റെ ഭാഗമായി ഉദ്യോഗാര്‍ഥികളുടെ പൊതുപ്രവേശന പരീക്ഷ ആദ്യം നടത്താനാണ് പുതിയ തീരുമാനം. പ്രവേശന പരീക്ഷയ്ക്ക് ശേഷമാകും ശാരീരിക ക്ഷമത പരീക്ഷയും വൈദ്യ പരിശോധനയും നടത്തുക. പുതിയ മാറ്റങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള വിജ്ഞാപനത്തിന്റെ ഉത്തരവ് ഇന്നലെ കരസേന പുറത്തിറക്കി.
2023-24 കാലയളവില്‍ അപേക്ഷിക്കുന്ന ഉദ്യോഗാര്‍ഥികള്‍ക്കാണ് പുതിയ റിക്രൂട്ട്‌മെന്റ് രീതി ബാധകമാവുക. റിക്രൂട്ട്‌മെന്റ് ചെലവും ഉദ്യോഗസ്ഥ വിന്യാസവും കുറക്കുന്നതിന്റെ ഭാഗമായാണ് കരസേനയുടെ നടപടി.
നിലവിലെ രീതി പ്രകാരം ആദ്യം ഉദ്യോഗാര്‍ഥികളുടെ ശാരീരിക ക്ഷമത പരീക്ഷയും വൈദ്യ പരിശോധനയുമായിരുന്നു ആദ്യം നടത്തിയിരുന്നത്. അവസാനമാണ് പൊതുപ്രവേശന പരീക്ഷ നടന്നിരുന്നത്. ഇതിലാണ് കരസേന മാറ്റം വരുത്തിയിട്ടുള്ളത്.
കേന്ദ്രസര്‍ക്കാരിന്റെ ഹ്രസ്വകാല സൈനിക സേവന പദ്ധതിയാണ് അഗ്‌നിപഥ്. വാര്‍ഷിക പ്രതിരോധ ബജറ്റില്‍ വര്‍ധിച്ചു വരുന്ന പെന്‍ഷന്‍ ചെലവ് കുറച്ച് ദീര്‍ഘകാലമായി മാറ്റിവെച്ച സൈനിക നവീകരണത്തിന് പണം വകയിരുത്തുകയാണ് പദ്ധതി ലക്ഷ്യമിടുന്നത്.
"
https://www.facebook.com/Malayalivartha



























