വാതിലില്‍ മുട്ടി, പിന്നാലെ തള്ളിത്തുറന്ന് വയോധികയെ ആക്രമിച്ച് മാല കവര്‍ന്നു; സംഭവം ഓമശ്ശേരിയില്‍ പ്രതിയെക്കുറിച്ച് സൂചന ലഭിച്ചു...

ഓമശ്ശേരിയില്‍ തനിച്ച് താമസിക്കുന്ന വായോധികയെ ആക്രമിച്ച് സ്വര്‍ണമാല കവര്‍ന്നു. ഓമശ്ശേരി ടൗണിന് സമീപം താമസിക്കുന്ന ലളിതയുടെ മാലയാണ് കവര്‍ന്നത്. വെള്ളിയാഴ്ച രാത്രി ഏഴ് മണിയോടെയായിരുന്നു സംഭവം.
ലളിത ജോലികഴിഞ്ഞ് വീട്ടിലെത്തിയ ഉടനെ അപരിചിതന്‍ വന്ന് വാതിലില്‍ മുട്ടുകയായിരുന്നു. ജനലിന് അരികിലേക്ക് വരാനാണ് ഇയാള്‍ ആവശ്യപ്പെട്ടത്. എന്നാല്‍ വാതിലിന് സമീപം നിന്ന് ആരാണെന്ന് ചോദിക്കുന്നതിനിടെ വാതില്‍ തള്ളിത്തുറന്ന് മോഷ്ടാവ് അകത്ത് കടക്കുകയും വയോധികയെ ആക്രമിച്ച് കീഴ്‌പ്പെടുത്തി മാല പൊട്ടിച്ച് രക്ഷപ്പെടുകയായിരുന്നു.
സംഭവത്തില്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. പ്രതിയെക്കുറിച്ച് സൂചന ലഭിച്ചതായി അന്വേഷണത്തിന് നേതൃത്വം നല്‍കുന്ന കൊടുവള്ളി ഇന്‍സ്പെക്ടര്‍ പി.ചന്ദ്രമോഹന്‍ പറഞ്ഞു.
https://www.facebook.com/Malayalivartha



























