മലപ്പുറത്ത് നോറോ വൈറസ്, രോഗബാധ സ്ഥിരീകരിച്ചത് സ്വകാര്യ കോളേജ് ഹോസ്റ്റൽ വിദ്യാർത്ഥികൾക്ക്, 55 വിദ്യാർത്ഥികൾ നിരീക്ഷണത്തിൽ

മലപ്പുറത്ത് നോറോ വൈറസ് സ്ഥിരീകരിച്ചു. പെരിന്തൽമണ്ണയിലെ സ്വകാര്യ കോളേജ് ഹോസ്റ്റൽ വിദ്യാർത്ഥിക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. നിലവിൽ ഹോസ്റ്റലിലെ 55 വിദ്യാർത്ഥികൾ നിരീക്ഷണത്തിലാണ്. ജില്ലയിലെ ആരോഗ്യവകുപ്പ് പ്രതിരോധ നടപടികൾ ആരംഭിച്ചു.
കഴിഞ്ഞ ദിവസം വയനാട് ലക്കിടിയിൽ ജവഹർ നവോദയ വിദ്യാലയത്തിൽ നോറോ വൈറസ് സ്ഥിരീകരിച്ചിരുന്നു. ഇവർ പലസമയങ്ങളിലായി വൈത്തിരി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു.
ആലപ്പുഴ വൈറോളജി ഇൻസ്‌റ്റിറ്റ്യൂട്ടിൽ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. ആരോഗ്യ വകുപ്പ് വിദഗ്‌ധ സംഘം സ്ഥലം സന്ദർശിച്ച് നേരത്തേ പ്രതിരോധം ഊർജിതമാക്കിയിരുന്നു. സംസ്ഥാനത്ത് എറണാകുളം ജില്ലയിൽ നേരത്തേ നോറോ വൈറസ് സ്ഥിരീകരിച്ചിരുന്നു.
https://www.facebook.com/Malayalivartha



























