റോഡരികിൽ വാഹനം നിർത്തിയതുമായി ബന്ധപ്പെട്ട തർക്കത്തിനിടെ നാട്ടുകാരും, കോളേജ് വിദ്യാർത്ഥികളും തമ്മിൽ ഏറ്റുമുട്ടി: ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയ്ക്ക് വെട്ടേറ്റു....

റോഡരികിൽ വാഹനം നിർത്തിയതുമായി ബന്ധപ്പെട്ട തർക്കത്തിനിടെ വിദ്യാർത്ഥികളും നാട്ടുകാരുമായി സംഘർഷം. മുക്കം കളന്തോട് എംഇഎസ് കോളജിലെ വിദ്യാർഥികളും നാട്ടുകാരും തമ്മിൽ ഉണ്ടായ ഏറ്റുമുട്ടലിൽ ഒരു വിദ്യാർത്ഥിക്ക് വെട്ടേറ്റു. ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥി ഇയാസിനാണ് വെട്ടേറ്റത്. സംഘര്‍ഷത്തില്‍ പരിക്കേറ്റ 13 വിദ്യാര്‍ഥികള്‍ മുക്കം പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സ തേടി. കഴിഞ്ഞ ദിവസം ഉച്ചയ്‌ക്കായിരുന്നു സംഭവം.
കോളജിന് സമീപത്തെ ഹോട്ടലിൽ വിദ്യാർത്ഥികൾ ഉച്ചഭക്ഷണം കഴിക്കാൻ പോയപ്പോഴായിരുന്നു സംഘർഷമുണ്ടായത്. ഇടവഴിയിൽ ബൈക്ക് പാർക്ക് ചെയ്തത് ചോദ്യം ചെയ്ത് നാട്ടുകാരിൽ ചിലർ വിദ്യാർഥികളെ മർദ്ദിക്കുകയായിരുന്നുവെന്ന് പറയുന്നു.
വിദ്യാർത്ഥികൾ റോഡില്‍ വാഹനം നിര്‍ത്തിയെന്ന് ആരോപിച്ചായിരുന്നു തര്‍ക്കം. അപ്പോൾ തന്നെ വാഹനം മാറ്റാൻ വിദ്യാർത്ഥികൾ തയ്യാറായെങ്കിലും, അതിന് പോലും സമയം നൽകാതെ നാട്ടുകാരില്‍ ഒരാള്‍ വിദ്യാർത്ഥിയെ മർദ്ദിച്ചെന്നും കത്തി കാട്ടി ഭീഷണിപ്പെടുത്തിയെന്നുമാണ് വിദ്യാര്‍ഥികള്‍ പറയുന്നത്.
https://www.facebook.com/Malayalivartha



























