Widgets Magazine
08
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഫോണ്‍ റീച്ചാര്‍ജ് ചെയ്യാന്‍ ആവശ്യപ്പെട്ട തുകയില്‍ 200 രൂപ കുറഞ്ഞു.. എലിവിഷം കഴിച്ച കൗമാരക്കാരി ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി...ജൂണ്‍ 25-നായിരുന്നു നാടിനെ നടുക്കിയ ഈ സംഭവം..


28-കാരിയായ ആകൃതി സുതാര്‍ കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ച സംഭവത്തില്‍ ദുരൂഹത..വിവാഹം കഴിഞ്ഞ് കേവലം രണ്ടുമാസം മാത്രം.. ശരീരത്തില്‍ ചതവുകളും പരിക്കുകളും ഉണ്ടായിരുന്നെങ്കിലും സംഭവസ്ഥലത്ത് രക്തക്കറകള്‍ ഒന്നും ഇല്ല..


രാത്രിയിൽ ഊരാളുങ്കലിന്റെ പേരിൽ നിയമസഭയിലേക്കു 13 പെട്ടികൾ എത്തിച്ചു..കൃത്യമായി പരിശോധിക്കാതെ കോടികളുടെ ബിൽ പാസാക്കി..ഞെട്ടിക്കുന്ന വിവരങ്ങൾ..


വയനാട് കള്ളാടിയില്‍ വന്‍ മണ്ണിടിച്ചില്‍...2 മരണം..നിരവധി ആളുകളും വാഹനങ്ങളും മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുന്നതായി ശക്തമായ സംശയമുണ്ട്..രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്..

എന്നാല്‍ സിപിഎം പോളിറ്റ്ബ്യുറോ അംഗ്ം വിജയരാഘന്‍ കഴിഞ്ഞ ദിവസങ്ങളില്‍ വിദേശ പഠനത്തിനെതിരെ ശക്തമായി രംഗത്ത് വന്നിരുന്നു. മക്കളെ ഒരു ബന്ധവുമില്ലാത്ത രാജ്യത്തേയ്ക്ക് പറഞ്ഞു വിട്ടിട്ട് രക്ഷിതാക്കള്‍ എങ്ങനെയാണ് വീടുകളില്‍ സ്വസ്ഥമായിരിക്കുന്നതെന്ന വിജയരാഘന്റെ ചോദ്യത്തെ സോഷ്യല്‍ മീഡിയ ട്രോളി കൊല്ലുകയായിരുന്നു. ഇവിടെ പഠിക്കാനും ജീവിക്കാനും രാഷ്ട്രീയക്കാര്‍ സമ്മതിക്കാത്തതു കൊണ്ട് ലോകത്തിന്റെ എതെങ്കിലും മൂലയില്‍ ഓടി ഒളിച്ച് ജീവിക്കാന്‍ അനുവദിക്കണമെന്ന അഭ്യര്‍ത്ഥനയാണ് വിജയരാഘവനോട് യുജനത നല്കിയിട്ടുള്ളത്.

04 FEBRUARY 2023 04:16 PM IST
മലയാളി വാര്‍ത്ത

More Stories...

റെഡ് അലർട് പ്രഖ്യാപിച്ച സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക്‌ നാളെ അവധി പ്രഖ്യാപിച്ചു.

ഇസ്രായേലും അമേരിക്കയും നടത്തിയ സംയുക്ത വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ലാഹ് അലി ഹുസൈനി ഖാംനായിയുടെ വിലാപയാത്ര ലോകത്തെ അത്ഭുതപ്പെടുത്തിയ ഒന്നായിരുന്നുവെന്ന് മുൻ മന്ത്രി കെടി ജലീൽ. തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം ഇറാന്റെ മണ്ണും മനസ്സും കവർന്ന ധീര നേതാവിന് സലാം അർപ്പിച്ചുകൊണ്ട് രംഗത്തെത്തിയത്. നാല് പതിറ്റാണ്ടോളം ഇറാന്റെ പരമോന്നത നേതാവായിരുന്ന ഖാംനായിയുടെ ധീര രക്തസാക്ഷിത്വം ഇറാനിലും ലോകമൊട്ടുക്കും ഉണ്ടാക്കിയ അനുരണനം ചെറുതല്ലെന്ന് കെ.ടി. ജലീൽ കുറിച്ചു. താൻ ഏത

വയനാട് മേപ്പാടി കള്ളാടി തുരങ്കപാത നിർമ്മാണ മേഖലയിലുണ്ടായ മണ്ണിടിച്ചിൽ ദുരന്തം അത്യന്തം ഞെട്ടലുളവാക്കുന്നതും അങ്ങേയേറ്റം ദാരുണവുമാണെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ

"എന്നെ രക്ഷിക്കണേ ഡോക്ടർ.... മരിക്കുന്നതിനു തൊട്ടുമുന്നേ ആമിന കരഞ്ഞുവിളിച്ചു പറഞ്ഞു വാപ്പയെ പേടിപ്പിക്കാൻ ചെയ്തതാ"

നിന്നോടൊക്കെ പറഞ്ഞതല്ലേ..!KRCL- കരാറുക്കാരെ നിർത്തി കത്തിച്ച് മുഖ്യമന്ത്രി...മോദി നേരിട്ടിറങ്ങും..! ഇത് നേരത്തെ പ്രവചിച്ചത്..!

വിദ്യാഭ്യാസത്തിനും തൊഴിലിനുമായി വിദേശ രാജ്യങ്ങള്‍ തേടി പോകുന്നതില്‍ പണക്കാരോ പാവങ്ങളെന്നോ വ്യത്യാസമില്ല. വലിയ സമ്പത്തില്ലാത്തവരുടെ വീടുകളില്‍ നിന്നുമുള്ള കു്ട്ടികള്‍ പോലം സ്റ്റഡി ആന്റ് ജോബ് വിസയില്‍ വിദേശത്തെത്തി പഠിച്ച് അവിടെ തന്നെ സ്ഥിരതമാസമാക്കുന്ന രീതിയാണ് കണ്ടു വരുന്നത്. എന്നാല്‍ ഇവരെല്ലാം കേരളം വിട്ടോടി പോകുന്നതെന്തിനെന്ന് ഈ അവസാന വേളയിലാണ് നമ്മുടെ രാഷ്ട്രീയക്കാര്‍ ചിന്തിച്ചു തുടങ്ങിയത്. കാരണം കേരളത്തിലെ അമിത രാഷ്ട്രീയവും സമാധാനമില്ലാത്ത വിദ്യാഭ്യാസാന്തരീക്ഷവുമാണ് നിരവധി പേരെ വിദേശത്തേയ്ക്ക് ആകര്‍ഷിക്കുന്നതെന്ന സത്യം എത്രയോ കാലമായി ഇവിടെത്തെ രാഷ്ട്രീയ പാര്‍ട്ടികള്‍ മനസിലാക്കിയിരുന്നു.

എങ്കിലും ഒരു ചെറിയ പ്രശ്‌നം ഉണ്ടായാലും അത് വിദ്യാഭ്യാസത്തില്‍ കുഴപ്പിച്ച് നേട്ടം ഉണ്ടാക്കാനാണ് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ശ്രമിച്ചു കൊണ്ടിരിക്കുന്നത്. ഈ അവസ്ഥയില്‍ ഇവിടെ ഉന്നത വിദ്യാഭ്യാസം കിട്ടാഞ്ഞിട്ടല്ല. പഠിക്കാനുള്ള അസൗകര്യവും അസ്വസ്ഥതയും കരുതിയാണ് പലരും നാടുവിടുന്നതെന്നും മനസിലാക്കാം. സിപിഎം നേതാക്കളുടെ മക്കളില്‍ പലരും വിദേശ പഠനം നടത്തിയവരാണ്. സിപിഎം നേതാക്കളുടെ കുടുംബാംഗങ്ങള്‍ പൊതുവിദ്യാലയത്തില്‍  സ്‌കൂള്‍ വിദ്യാഭ്യാസം നടത്താതെ സ്വാകാര്യ സ്‌കൂളുകളിലാണ് ചേക്കേറുന്നത്. നിലവിലെ മന്ത്രിമാരുടെ മക്കളാണെങ്കിലും സ്ഥിതി മറിച്ചല്ല. മുഖ്യമന്ത്രി പിണറായി വിജയന്റെ മകന്‍ പോലും വിദേശത്താണ് പഠിച്ചതും വിദേശത്താണ് ജോലി ചെയ്യുന്നതും.

എന്നാല്‍ സിപിഎം പോളിറ്റ്ബ്യുറോ അംഗ്ം വിജയരാഘന്‍ കഴിഞ്ഞ ദിവസങ്ങളില്‍ വിദേശ പഠനത്തിനെതിരെ ശക്തമായി രംഗത്ത് വന്നിരുന്നു. മക്കളെ ഒരു ബന്ധവുമില്ലാത്ത രാജ്യത്തേയ്ക്ക് പറഞ്ഞു വിട്ടിട്ട് രക്ഷിതാക്കള്‍ എങ്ങനെയാണ് വീടുകളില്‍ സ്വസ്ഥമായിരിക്കുന്നതെന്ന വിജയരാഘന്റെ ചോദ്യത്തെ സോഷ്യല്‍ മീഡിയ ട്രോളി കൊല്ലുകയായിരുന്നു. ഇവിടെ പഠിക്കാനും ജീവിക്കാനും രാഷ്ട്രീയക്കാര്‍ സമ്മതിക്കാത്തതു കൊണ്ട് ലോകത്തിന്റെ എതെങ്കിലും മൂലയില്‍ ഓടി ഒളിച്ച് ജീവിക്കാന്‍ അനുവദിക്കണമെന്ന അഭ്യര്‍ത്ഥനയാണ് വിജയരാഘവനോട് യുജനത നല്കിയിട്ടുള്ളത്. എന്നാല്‍ കേരളത്തില്‍ യുവജനങ്ങള്‍ കുറയുകയും വയോജനങ്ങള്‍ കൂടുകയും ചെയ്യുന്നുവെന്ന വിവരം ധനമന്ത്രിയുടെ ബജറ്റ് പ്രസംഗത്തിലൂടെ പുറത്തു വന്നതോടെ സിപിഎം ന്റെ പ്രവണതകള്‍ക്കെതിരെ കടുത്ത വിമര്‍ശനമാണുയരുന്നത്.

സംസ്ഥാനത്തു യുവാക്കളുടെ എണ്ണം കുറയുകയും 60 വയസ്സ് കഴിഞ്ഞവര്‍ വര്‍ധിക്കുകയുമാണെന്നു ബജറ്റ് പ്രസംഗത്തില്‍ മന്ത്രി കെ.എന്‍.ബാലഗോപാല്‍ പറഞ്ഞത്.. വിദ്യാഭ്യാസത്തിനും തൊഴിലിനും വിദേശത്തേക്കു പോകുന്ന ചെറുപ്പക്കാര്‍ അവിടെ സ്ഥിരതാമസമാക്കുന്നു. ഇതുമൂലം തൊഴിലെടുക്കാന്‍ ശേഷിയുള്ള യുവജനങ്ങള്‍ കുറയുന്നു. കേന്ദ്ര  സ്റ്റാറ്റിസ്റ്റിക്സ് ആന്റ് പ്രോഗ്രാം ഇംപ്ലിമെന്റിങ് മന്ത്രാലയം പുറത്തു വിട്ട 'ഇന്ത്യന്‍ യുവത 2022' റിപ്പോര്‍ട്ടിലെ വിവരങ്ങളാണ് മന്ത്രി അതേപടി ബജറ്റ് പ്രസംഗത്തില്‍ ഉള്‍പ്പെടുത്തിയത്.

2021ലെ കണക്ക് അനുസരിച്ച് ജനസംഖ്യയുടെ 16.5% പേര്‍ 60 വയസ്സ് പിന്നിട്ടവരാണ്. 2031 ആകുമ്പോള്‍ ഇത് 20% ആകും. ജനന നിരക്ക് കുറയുകയാണ്. എണ്‍പതുകളിലും തൊണ്ണൂറുകളിലും ശരാശരി 6.5 ലക്ഷവും 5.3 ലക്ഷവും കുട്ടികള്‍ ജനിച്ചിരുന്ന സ്ഥാനത്ത് 2021 ല്‍ 4.6 ലക്ഷം ആയി കുറഞ്ഞു. 2031 ആകുമ്പോള്‍ ജനന നിരക്ക് 3.6 ലക്ഷത്തിലേക്കു താഴും. ആശ്രിത ജനസംഖ്യ ഏറ്റവും കൂടുതലുള്ള സംസ്ഥാനമായി കേരളം മാറിയേക്കാം. ഇതെക്കുറിച്ച് ശാസ്ത്രീയമായി പഠിക്കുമെന്നും മന്ത്രി പറഞ്ഞതിനും സോഷ്യല്‍ മീഡിയ ട്രോളിയിട്ടുണ്ട്.
2021 ല്‍ കേരളത്തില്‍ നേരത്തെ 16.5 ശതമാനം വയോജനങ്ങളും 22.1 യുവജനങ്ങളുമായിരുന്നു. എന്നാല്‍ 2036 ആകുമ്പോഴേക്കും വയോജനങ്ങളുടെ എണ്ണം 22.8 ശതമാനം കൂടുകയും  യുവജനങ്ങളുടെ എണ്ണത്തെ ) മറികടക്കുകയും ചെയ്യും.. അതിനാല്‍ കൂടുതല്‍ ആരോഗ്യ സംരക്ഷണ പരിപാടികളും ക്ഷേമ പ്രവര്‍ത്തനങ്ങളും സംഘടിപ്പിക്കേണ്ടതുണ്ടെന്ന് കേന്ദ്രം പുറത്തു വിട്ട റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടിയിരുന്നു.

വിദ്യാഭ്യാസത്തിനും തൊഴിലിനും വിദേശത്തേക്കു പോകുന്ന ചെറുപ്പക്കാര്‍ അവിടെ സ്ഥിരതാമസമാക്കുന്നതുമൂലം തൊഴിലെടുക്കാന്‍ ശേഷിയുള്ള യുവജനങ്ങള്‍ കുറയുന്നതായും  ബജറ്റ് പ്രസംഗത്തില്‍ പറയുന്നു. ഒരു സ്‌കൂള്‍ വിദ്യാര്‍ഥിക്കു വേണ്ടി പ്രതിവര്‍ഷം സര്‍ക്കാര്‍ മുടക്കുന്നത് 50,000 രൂപയാണ്. ഉന്നത വിദ്യാഭ്യാസ രംഗത്ത് ഇതിന്റെ പലമടങ്ങ് ചെലവഴിക്കുന്നു. വലിയ നിക്ഷേപം നടത്തി സര്‍ക്കാര്‍ വളര്‍ത്തിയെടുക്കുന്ന യുവാക്കളെ പരമാവധി നാട്ടില്‍ നിലനിര്‍ത്താനും തൊഴില്‍ നല്‍കാനും കഴിയണം. അതിനു വേണ്ടതു ചെയ്യുമെന്ന് ബാലഗോപാല്‍ അറിയിച്ചു.

സിപിഎംന്റെ യുവജന സംഘടനകളും ഇത്തരം നിര്‍ദ്ദേശങ്ങള്‍ മുന്നോട്ട് വെച്ചിട്ടുണ്ട്. യുവാക്കള്‍ നാട് വിടാതിരിക്കാനുള്ള അന്തരീക്ഷം ഉണ്ടാക്കി കൊടുക്കേണ്ടത് രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ നിലനില്പിനും സമഗ്രപുരോഗതിയ്ക്കും ആവശ്യമാണെന്നാണ് അവരുടെ വിലയിരുത്തലും.

   
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വെടിനിർത്തലിനിടെ ഹോർമുസ് കടലിടുക്കിൽ വൻ ഇന്ധന ടാങ്കർ ആക്രമണം  (4 hours ago)

റെഡ് അലർട് പ്രഖ്യാപിച്ച സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക്‌ നാളെ അവധി പ്രഖ്യാപിച്ചു.  (4 hours ago)

ഇസ്രായേലും അമേരിക്കയും നടത്തിയ സംയുക്ത വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ലാഹ് അലി ഹുസൈനി ഖാംനായിയുടെ വിലാപയാത്ര ലോകത്തെ അത്ഭുതപ്പെടുത്തിയ ഒന്നായിരുന്നുവെന്ന് മുൻ മന്ത്രി കെ  (4 hours ago)

വയനാട് മേപ്പാടി കള്ളാടി തുരങ്കപാത നിർമ്മാണ മേഖലയിലുണ്ടായ മണ്ണിടിച്ചിൽ ദുരന്തം അത്യന്തം ഞെട്ടലുളവാക്കുന്നതും അങ്ങേയേറ്റം ദാരുണവുമാണെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ  (4 hours ago)

"എന്നെ രക്ഷിക്കണേ ഡോക്ടർ.... മരിക്കുന്നതിനു തൊട്ടുമുന്നേ ആമിന കരഞ്ഞുവിളിച്ചു പറഞ്ഞു വാപ്പയെ പേടിപ്പിക്കാൻ ചെയ്തതാ"  (4 hours ago)

നിന്നോടൊക്കെ പറഞ്ഞതല്ലേ..!KRCL- കരാറുക്കാരെ നിർത്തി കത്തിച്ച് മുഖ്യമന്ത്രി...മോദി നേരിട്ടിറങ്ങും..! ഇത് നേരത്തെ പ്രവചിച്ചത്..!  (4 hours ago)

മിമിക്രി ആര്‍ടിസ്റ്റ്‌സ് അസോസിയേഷന്‍: നാദിര്‍ഷ, കലാഭവന്‍ ഷാജോണ്‍ പുതിയ ഭാരവാഹികള്‍  (4 hours ago)

"ഊരാളുങ്കൽ പൂട്ടിച്ച് നെഞ്ചത്ത് റീത്തു വച്ച് സ്പീക്കർ തിരുവഞ്ചൂർ..! പിണറായിയുടെ കഴുത്തിന് പിടിച്ച് പൂട്ടും..! കൂടോടെ കട്ടയ്ക്ക് ഇറങ്ങി  (4 hours ago)

മേപ്പാടിയിലെ മണ്ണിടിച്ചിലില്‍ ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്  (4 hours ago)

നിന്നോടൊക്കെ പറഞ്ഞതല്ലേ..!KRCL- കരാറുക്കാരെ നിർത്തി കത്തിച്ച് മുഖ്യമന്ത്രി...മോദി നേരിട്ടിറങ്ങും..! ഇത് നേരത്തെ പ്രവചിച്ചത്..!  (4 hours ago)

മേപ്പാടിയിലെ മണ്ണിടിച്ചിലില്‍ ദുഃഖം രേഖപ്പെടുത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി  (4 hours ago)

മേപ്പാടി മണ്ണിടിച്ചില്‍ ; സര്‍ക്കാരിനൊപ്പം നില്‍ക്കുമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (5 hours ago)

നാല്പതുവര്‍ഷമായി വീട്ടുമുറ്റത്തുള്ള മരം വീണപ്പോള്‍ 85കാരന്‍ ലക്ഷപ്രഭുവായി  (5 hours ago)

പറന്നുവന്ന പ്ലാസ്റ്റിക് ഷീറ്റ് ഡ്രൈവറുടെ കാഴ്ച മറച്ചു, നിയന്ത്രണം വിട്ട കാർ പലതവണ കരണം മറിഞ്ഞ് അപകടം, പ്രവാസി മലയാളികൾ മരിച്ചു  (5 hours ago)

തീര്‍ത്ഥാടനത്തിന് പോകുന്നതിന് മുമ്പ് സ്വത്തുവിവരങ്ങള്‍ മക്കളെ അറിയിച്ചു; അനധികൃതമായ കോടികള്‍ സമ്പാദിച്ച കേസില്‍ പൊലീസുകാരന്‍ അറസ്റ്റില്‍  (5 hours ago)

Malayali Vartha Recommends